ETV Bharat / entertainment

ഫിലിം സർട്ടിഫിക്കേഷന് പുതിയ മാനദണ്ഡങ്ങൾ; ഇൻഡസ്‌ട്രിയില്‍ കച്ചവടം പൊടിപൊടിക്കും, പൈറസിക്ക് പിടിവീഴും - amendments in film certification

സിനിമ സർട്ടിഫിക്കേഷൻ ചെയ്യാനുള്ള പ്രോസസ് ഇനി മുതൽ തികച്ചും സുതാര്യമായിരിക്കുമെന്ന് സിബിഎഫ്‌സി റീജിയണൽ ഓഫീസർ നദീം തുഫൈൽ. സിനിമ സർട്ടിഫിക്കേഷനിലെ നിർണായക നിയമഭേദഗതികളെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

CBFC REGIONAL OFFICER NADEEM TUFAIL  AMENDMENTS IN FILM CERTIFICATION  CBFC  ഫിലിം സര്‍ട്ടിഫിക്കേഷന്‍
Crucial amendments in film certification law (ETV Bharat Film Reporter)
author img

By ETV Bharat Entertainment Team

Published : Aug 14, 2024, 2:15 PM IST

Updated : Aug 14, 2024, 3:12 PM IST

CBFC Regional Officer Nadeem Tufail (ETV Bharat Film Reporter)

1952ല്‍ നിലവിൽ വന്ന സിനിമാറ്റോഗ്രഫി ആക്‌ട് വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നത് 1983 ലാണ്. ശേഷം 40 വർഷങ്ങൾ കഴിഞ്ഞ് 2023ൽ കേന്ദ്രസർക്കാർ സിനിമാറ്റോഗ്രഫി ആക്‌ടില്‍ വീണ്ടും ചില ഭേദഗതികൾ കൊണ്ടു വന്നിരിന്നു. 2024 മാർച്ച് മുതൽ സിനിമാട്ടോഗ്രാഫി ആക്‌ട് ഭേദഗതി വിജ്ഞാപനത്തിൽ വരികയും ചെയ്‌തു. എന്നാൽ ഇതുവരെ നിലവിൽ വന്ന ഭേദഗതികൾ പൂർണ്ണമായും നടപ്പിലാക്കി തുടങ്ങിയിട്ടില്ല. സിനിമ സർട്ടിഫിക്കേഷനിലെ ചില നിർണായക നിയമഭേദഗതികളെ കുറിച്ച് സിബിഎഫ്‌സി റീജിയണൽ ഓഫീസർ നദീം തുഫൈൽ ഇടിവി ഭാരതിനോട് പ്രതികരിച്ചു.

സർട്ടിഫിക്കേഷൻ പ്രോസസ് സുതാര്യം: സിനിമ സർട്ടിഫിക്കേഷൻ ചെയ്യാനുള്ള പ്രോസസ് ഇനി മുതൽ തികച്ചും സുതാര്യമായിരിക്കും. മാത്രമല്ല ആപ്ലിക്കേഷൻ പൂർണമായും ഡിജിറ്റലൈസാക്കും. മറ്റു പ്രക്രിയകൾ ഓൺലൈൻ വഴി ചെയ്യാം. പ്രദർശനാനുമതി നൽകുന്ന സർട്ടിഫിക്കറ്റിൽ റീജിയണൽ ഓഫീസർ ഒപ്പിടുന്നത് ഒഴികെ ബാക്കി നടപടിക്രമങ്ങൾ എല്ലാം ഓൺലൈൻ മുഖേനയാകും. സർട്ടിഫിക്കറ്റിൽ ഒപ്പിടുന്നത് പോലും ഡിജിറ്റൽ സിഗ്നേച്ചർ ആയി മാറാനുള്ള സാധ്യത വിദൂരമല്ല.

പ്രയോരിറ്റി സ്ക്രീനിംഗ് നടപ്പിലാക്കും: പ്രയോരിറ്റി സ്ക്രീനിംഗ് എന്ന വ്യവസ്ഥ നടപ്പിലാകും. അതായത് ഒരു സിനിമ സർട്ടിഫിക്കേഷന് വേണ്ടി അപേക്ഷിച്ചു കഴിഞ്ഞാൽ അപേക്ഷകളിൽ മറ്റു പ്രശ്‌നങ്ങളില്ലെങ്കിൽ ബോർഡിന് സിനിമ എക്‌സാമിൻ ചെയ്യാനുള്ള സമയം 15 ദിവസത്തിനുള്ളിൽ ക്രമീകരിച്ചാൽ മതി. എന്നാൽ പ്രയോരിറ്റി സ്ക്രീനിംഗ് എന്ന സംവിധാനം നിലവിൽ വരുന്നതോടെ റെയിൽവേയിൽ തൽക്കാൽ ടിക്കറ്റ് എടുക്കുന്ന രീതിയിൽ വളരെ പെട്ടെന്ന് തന്നെ സർട്ടിഫിക്കേഷന് വേണ്ടിയുള്ള എക്‌സാമിൻ ഡേറ്റ് ഫിക്‌സ്‌ ചെയ്യാം.

സര്‍ട്ടിഫിക്കറ്റ് പെട്ടെന്ന് കിട്ടും, ഫീസ് അല്‍പം കൂടും: പലപ്പോഴും സിനിമയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയാകാൻ വൈകുകയും റിലീസിന് ഒന്നോ രണ്ടോ ദിവസം മുമ്പ് സർട്ടിഫിക്കേഷന് അപ്ലൈ ചെയ്യുകയുമാണെങ്കിൽ ഈ സംവിധാനത്തിലൂടെ വളരെ പെട്ടെന്ന് തന്നെ സർട്ടിഫിക്കേഷന്‍ ലഭ്യമാക്കാൻ സാധിക്കും. പക്ഷേ ഈ പ്രക്രിയയ്ക്ക് സാധാരണയിൽ നിന്നും ഫീസ് ഒരൽപ്പം കൂടുതലാകും.

സാധാരണ എ സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു സിനിമകളുടെ സാറ്റ്ലൈറ്റ് കേബിൾ റൈറ്റ്സുകൾ വിറ്റു പോകാനുള്ള സാധ്യത വളരെ കുറവാണ്. സിബിഎഎഫ്‌സി ഒരിക്കലും സിനിമകളെ സെൻസർ ചെയ്യുന്നില്ല. U/A എന്ന സർട്ടിഫിക്കറ്റിന് വേണ്ടി നിർമ്മാതാവ് നിർബന്ധം പിടിക്കുമ്പോൾ ഇതിനായി ചില രംഗങ്ങൾ ഒഴിവാക്കേണ്ടി വരും. അല്ലെങ്കിൽ ഒരു സിനിമയുടെ ഉള്ളടക്കമനുസരിച്ച് സർട്ടിഫിക്കേഷന്‍ നൽകുകയാണ് പതിവ്. U/A സർട്ടിഫിക്കേഷന്‍ അർത്ഥമാക്കുന്നത് 12 വയസ്സിനു മുകളിലുള്ള കുട്ടികൾക്ക് രക്ഷിതാക്കളുടെ മാർഗ നിർദ്ദേശത്തോടെ ഒപ്പമിരുന്ന് സിനിമ കാണാം.

യുഎ സര്‍ട്ടിഫിക്കേഷനിലെ നിയമ ഭേദഗതി: U/A സർട്ടിഫിക്കേഷൻ നിയമ ഭേദഗതി ചെയ്യുന്നതോടെ ഏഴ് വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും 16 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കും കാണാവുന്ന തരത്തിൽ U/A സർട്ടിഫിക്കേഷനുകൾ പ്രചാരത്തിലാകും. ഇതുമൂലം 13 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് കാണാനാകാത്തതും ഏഴ്‌ മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കാണാനാകാത്തതുമായ സിനിമകൾ എ സർട്ടിഫിക്കേഷനിലേക്ക് പോകുന്നത് ഒഴിവാക്കപ്പെടാം. ഇന്‍റിമേറ്റ് രംഗങ്ങൾ, വയലൻസ്, ബ്ലഡ് ഷെഡ്, മയക്കുമരുന്ന് അമിത ഉപയോഗം ഇതൊക്കെ സിനിമകളെ എ സർട്ടിഫിക്കേഷൻ ലഭിക്കുന്നതിന് കാരണമാകാം. ഒരുപക്ഷേ ഇത്തരം രംഗങ്ങൾ ഉള്ള സിനിമ 16 വയസ്സു മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്കും കാണാമെന്ന തരത്തിലാണ് എങ്കിൽ ഇനി മുതൽ U/A സർട്ടിഫിക്കറ്റ് ലഭിക്കും. ഈ മാറ്റം തിയറ്റർ/ഡിജിറ്റൽ ബിസിനസിന് ഉപകാരപ്രദമാണ്.

ബോർഡിന് വേണ്ടിയുള്ള നിയമഭേദഗതി: ഇനിയുള്ള നിയമഭേദഗതി ബോർഡിന് വേണ്ടിയുള്ളതാണ്. സിബിഎഫ്‌സി അംഗങ്ങളിൽ മൂന്നിലൊരു ഭാഗം സ്ത്രീകൾക്ക് വേണ്ടി സംവരണം ചെയ്യുന്നു. മൂന്നിലൊന്നോ നേർപകുതിയോ ബോർഡ് അംഗങ്ങളിൽ സ്ത്രീ സംവരണം ആകാമെന്നുള്ളതാണ് പുതിയ നിയമം.

റീജിയണൽ ഓഫീസർക്ക് നേരിട്ട് നോട്ടീസ് അയക്കാം: പൈറസി സംബന്ധമായ കേസുകളിലും റീജിയണൽ സിബിഎഫ്‌സി ഓഫീസർക്ക് ഇനി മുതൽ നേരിട്ട് ഇടപെടാൻ ആകും. മാനദണ്ഡങ്ങൾ അനുസരിച്ച് സർട്ടിഫിക്കേഷന്‍ നേടിയ സിനിമകളോ മറ്റു കോണ്ടെന്‍റുകളോ കോപ്പിറൈറ്റ് നിയമം ലംഘിക്കപ്പെട്ടു എന്ന് ബോധ്യം വന്നാൽ റീജിയണൽ ഓഫീസർക്ക് നേരിട്ട് നോട്ടീസ് നൽകാനും 48 മണിക്കൂറിനുള്ളിൽ പരിഹാരം കണ്ടെത്താനും സാധിക്കും. പക്ഷേ സർട്ടിഫിക്കേഷൻ നേടിയ സിനിമയോ കോൺടെന്‍റോ പൂർണ്ണമായി ചട്ടലംഘനം നടത്തി പ്രദർശിപ്പിക്കപ്പെട്ടാൽ മാത്രമേ ഇതിന് നിയമ സാധുതയുള്ളൂ.

ഭേദഗതികൾ ഉടന്‍ നടപ്പിലാകും: മേൽപ്പറഞ്ഞ സിനിമാട്ടോഗ്രാഫി ആക്‌ട് ഭേദഗതികൾ നിലവിൽ പൂർണമായും നടപ്പിലാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ എത്രയും വേഗം ഭേദഗതികൾ നടപ്പിലാകും. സിബിഎഫ്‌സി റീജിയണൽ ഓഫീസർ ശ്രീ നദീം തുഫൈൽ പ്രതികരിച്ചു.

Last Updated : Aug 14, 2024, 3:12 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.