ETV Bharat / entertainment

നടി ശ്രീലേഖ മിത്രയുടെ പരാതി; സംവിധായകൻ രഞ്ജിത്തിനെതിരെ പൊലീസ് കേസെടുത്തു - Case registered against Ranjith

author img

By ETV Bharat Kerala Team

Published : Aug 26, 2024, 11:01 PM IST

ബംഗാളി നടിയുടെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.

DIRECTOR RANJITH CASE  HEMA COMMITTEE SEXUAL ASSAULT  രഞ്ജിത്തിനെതിരെ കേസെടുത്തു  ഹേമ കമ്മിറ്റി ലൈംഗികാതിക്രമം പരാതി
Ranjith (ETV Bharat)

എറണാകുളം : സംവിധായകൻ രഞ്ജിത്തിനെതിരെ നല്‍കിയ ലൈംഗികാതിക്രമ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. ബംഗാളി നടിയുടെ പരാതിയിൽ എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്.
കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കാണ് നടി ഇ-മെയിൽ വഴി പരാതി നൽകിയിരുന്നത്.

രഞ്ജിത്ത് സംവിധാനം ചെയ്‌ത പാലേരി മാണിക്യം എന്ന സിനിയുമായി ബന്ധപ്പെട്ട ചർച്ചകൾക് വേണ്ടി തന്നെ ഫ്ലാറ്റിലേക്ക് ക്ഷണിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌തു എന്നാണ് നടിയുടെ പരാതി. ആദ്യം തൻ്റെ കയ്യിൽ സ്‌പർശിക്കുകയും പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് കൈ നീട്ടാൻ ശ്രമിക്കുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

അദ്ദേഹത്തിൻ്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്നും ലൈംഗിക ഉദ്ദേശത്തോടെയാണെന്നും മനസിലാക്കിയ താൻ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ചാണ് തനിക്ക് ദുരനുഭവമുണ്ടായത്. അടുത്ത ദിവസം തന്നെ തിരക്കഥാകൃത്ത് ജോഷി ജോസഫിനോട് തനിക്കുണ്ടായ കയ്പേറിയ അനുഭവം പങ്ക് വച്ചിരുന്നു. മടക്ക യാത്രയ്ക്കുള്ള ടിക്കറ്റ് ലഭിക്കാത്തതിനാൽ ജോഷി ജോസഫിൻ്റെ സഹായം തേടാൻ നിർബന്ധിതനായി.

പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശി എന്ന നിലയിൽ കുറ്റകൃത്യം നടന്ന സമയത്ത് ഇന്ത്യൻ ശിക്ഷ നിയമത്തിലെ സെക്ഷൻ 354 & 354 ബി പ്രകാരമുള്ള കുറ്റത്തിന് രഞ്ജിത്തിനെതിരെ നടപടിയുമായി മുന്നോട് പോകാൻ കഴിഞ്ഞില്ലെന്നും പരാതിയില്‍ പറയുന്നു.

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നറിയപ്പെടുന്ന കേരള ഹൈക്കോടതിയിലെ ഒരു മുൻ ജഡ്‌ജിയുടെ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളിലൂടെ തന്‍റെ അനുഭവം പങ്കിടാൻ അവസരമുണ്ടായി. രഞ്ജിത്ത് ഔദ്യോഗിക സ്ഥാനം വഹിക്കുന്നതിനാൽ ഇത് സംസ്ഥാനത്ത് വ്യാപകമായി പ്രചരിച്ചതായി മനസിലാക്കുന്നു. ഒരു കുറ്റകൃത്യം രജിസ്റ്റർ ചെയ്യുന്നതിന് രേഖാമൂലമുള്ള പരാതി ആവശ്യമാണെന്ന് ഉത്തരവാദിത്തപ്പെട്ടവരിൽ നിന്നുള്ള ചില അഭിപ്രായങ്ങളും തൻ്റെ ശ്രദ്ധയിൽപ്പെട്ടു.

രേഖാമൂലമുള്ള പരാതി അനിവാര്യമാണെന്ന് കേരളത്തിലെ അധികൃതർ സ്വീകരിച്ച പൊതുനിലപാട് കണക്കിലെടുത്ത്, നിങ്ങളുടെ പ്രാദേശിക പരിധിക്കുള്ളിൽ കുറ്റകൃത്യം നടന്നിട്ടുള്ളതിനാൽ നിങ്ങളെത്തന്നെ അഭിസംബോധന ചെയ്‌ത് ഇ-മെയിൽ വഴി ഞാൻ ഈ പരാതി സമർപ്പിക്കുന്നു എന്നാണ് പരാതിയുടെ ഉള്ളടക്കം.

Also Read : 'മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ ഇപ്പോഴും ഇഷ്‌ടം, പക്ഷേ ഇനിയാരും വിളിക്കില്ലല്ലോ'; നടി ശ്രീലേഖ മിത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.