ETV Bharat / entertainment

പത്മരാജന് വേണ്ടി ഭരതന്‍റെ മുറിയിൽ കലിഗ്രഫി വിസ്‌മയം തീർത്ത നാരായണ ഭട്ടതിരി - Narayana Bhattathiri and Calligraphy

author img

By ETV Bharat Kerala Team

Published : Jun 5, 2024, 9:17 PM IST

ഇന്ത്യയിലെ ഏക കലിഗ്രഫി ഗാലറിക്ക് പിന്നിലെ നാരായണ ഭട്ടതിരി ഇടിവി ഭാരതിനോട് മനസുതുറക്കുന്നു

STORY OF NARAYANA BHATTATHIRI  നാരായണ ഭട്ടതിരി  കലിഗ്രഫി ആർട്ട്  CALLIGRAPHY ART
Narayana Bhattathiri (Etv Bharat)

കലിഗ്രഫിയെ നെഞ്ചോട് ചേർത്ത് നാരായണ ഭട്ടതിരി (ETV Bharat)

തിരുവനന്തപുരം: ചിത്ര വർണ ചാരുതയോടെ അക്ഷരങ്ങൾ അണിനിരത്തുന്ന കലാസൃഷ്‌ടിയാണ് കലിഗ്രഫി. അക്ഷരങ്ങളെ ചിത്രങ്ങളാക്കി മാറ്റുന്ന വിദ്യ. യൂറോപ്യൻ രാജ്യങ്ങളിൽ അടക്കം വിശ്വപ്രസിദ്ധമായ ഈ കലാമേഖലയ്‌ക്ക് ഒരുപക്ഷേ കേരളത്തിൽ നാരായണ ഭട്ടതിരി മാത്രമാണ് താങ്ങുവേര്. എം ടി വാസുദേവൻ നായരുടെയും മാധവിക്കുട്ടിയുടെയുമൊക്കെ പുസ്‌തകങ്ങൾക്ക് തലക്കെട്ട് എഴുതി ഭംഗിയാക്കിയത് നാരായണ ഭട്ടതിരിയാണ്.

അക്ഷരങ്ങൾക്കുള്ളിൽ വലിയ ആശയങ്ങൾ ചിത്രങ്ങൾ പോലെ എഴുതിക്കൂട്ടുന്ന വിരൽ വേഗത കണ്ടാൽ ആരുമൊന്ന് നോക്കി പോകും. 'നവംബറിന്‍റെ നഷ്‌ടം' തുടങ്ങി മുപ്പതോളം സിനിമകളുടെ തലക്കെട്ട് എഴുതിയതും നാരായണ ഭട്ടതിരി തന്നെ. അവസാനമായി 'എന്ന് നിന്‍റെ മൊയ്‌തീൻ', 'ഒറ്റമുറി വെളിച്ചം' തുടങ്ങിയ ചിത്രങ്ങൾക്കും അദ്ദേഹം തലക്കെട്ട് എഴുതി.

'നവംബറിന്‍റെ നഷ്‌ടം' നഷ്‌ടം സിനിമയ്‌ക്ക് സംവിധായകൻ ഭരതന്‍റെ ചെന്നൈയിലുള്ള വീട്ടിലിരുന്നാണ് തലക്കെട്ട് എഴുതിയതെന്ന് നാരായണ ഭട്ടതിരി ഓർത്തെടുത്തു. പന്തളം സ്വദേശിയായ ഭട്ടതിരി 'കചടതപ' എന്ന കലിഗ്രഫി ആർട്ട് ഗാലറി സംരംഭവുമായി തിരുവനന്തപുരം വഴുതക്കാട് ഉണ്ട്. കലിഗ്രഫി എന്ന കലാ മേഖലയെ പുഷ്‌ടിപ്പെടുത്തുക, ജനകീയമാക്കുക തുടങ്ങി വിപ്ലവാത്മകമായ ആശയങ്ങൾ ഇവർ മുറുകെ പിടിക്കുന്നു. കോളജിൽ പഠിക്കുന്ന കാലം ബാനറുകൾക്കും പോസ്‌റ്ററുകൾക്കും നല്ല കയ്യക്ഷരത്തിൽ എഴുതി സ്വായത്തമാക്കിയ കലാവിരുത് പിൽക്കാലത്ത് ജീവശ്വാസമാവുകയായിരുന്നു.

ALSO READ: നൂലിഴകളിൽ ഉമ്മൻചാണ്ടി, സ്‌ക്രൂ ആർട്ടിൽ സുരേഷ് ഗോപി, ബട്ടൺസുകളിൽ ബോചെയും; വ്യത്യസ്‌തനാണ് ഈ ചിത്രകാരൻ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.