തമിഴ് സൂപ്പര്‍ താരം വിജയ് രൂപീകരിച്ച പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്‍റെ ആദ്യ സംസ്ഥാന സമ്മേളനം ഇന്നലെ(ഒക്‌ടോബര്‍ 27) വിക്രവണ്ടിയിലാണ് നടന്നത്. ലക്ഷകണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയ നേതാവിനെ കാണാന്‍ അവിടെ അണിനിരന്നത്. അതേസമയം സിനിമാ ലോകത്തെ നിരവധി ആളുകള്‍ വിജയ്‌ക്ക് ആശംസയുമായി എത്തിയിരുന്നു.
ഇതോടൊപ്പം പ്രേക്ഷകരുടെ ഇഷ്‌ടതാരമായ സൂര്യയും വിജയ്‌ക്ക് ആശംസകളുമായി എത്തിയിരുന്നു. തന്‍റെ സുഹൃത്ത് പുത്തന്‍ വഴി തേടി പുതിയ യാത്രം ആരംഭിക്കുകയാണ്. അദ്ദേഹത്തിന്‍റെ വരവ് നന്നായി വരട്ടെയെന്നായിരുന്നു വിജയ്‌യുടെ പേര് പറയാതെ സൂര്യ പ്രശംസിച്ചത്. 'കങ്കുവ'യുടെ ഓഡിയോ ലോഞ്ചിനിടെയാണ് സൂര്യ പറഞ്ഞത്.
ഇതേസമയം ചടങ്ങിനിടയില്‍ നടന്‍ ബോസ് വെങ്കട്ട് തന്‍റെ പ്രസംഗത്തില്‍ സൂര്യ രാഷ്‌ട്രീയത്തിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടു. ആരാധകരെ വിഡ്ഢികളാക്കുന്നവരാകരുത് നേതാക്കളെന്നും അവര്‍ക്ക് നല്ല അറിവ് നല്‍കിയ ശേഷം വേണം അവരുടെ തലവന്‍ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കേണ്ടതെന്നും ബോസ് പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കില്‍ സൂര്യ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കണമെന്നും ബോസ് പറഞ്ഞു. എന്നാല്‍ വിജയ്‌യുടെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെടുത്തിയായിരുന്നു ബോസ് വെങ്കിടിന്‍റെ പ്രസംഗമെന്നാണ് പീന്നീടുള്ള ചര്‍ച്ച. ഇതിന് മറുപടിയായി സൂര്യ വിജയ്‌യെക്കുറിച്ചും ഉദയനിധി സ്‌റ്റാലിനെ കുറിച്ചും പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
#Suriya At Audio launch 😁
— Movie Tamil (@MovieTamil4) October 26, 2024
- I will call you in the Bass, they have made two films with me, now Power Tamil Nadu is DCM " #UdhayanidhiStalin"
- Another friend of mine, #ThalapathyVijay, is on his way to the next destination. "Political"#Kanguvapic.twitter.com/f8rYKwnqV4
"തനിക്ക് ലയോള കോളജില്‍ പഠിക്കുന്ന സമയത്ത് ഒരു ജൂനിയര്‍ ഉണ്ടായിരുന്നു. ഞാന്‍ അവനെ ബോസ് എന്ന് വിളിക്കും. അദ്ദേഹം ഇന്ന് ഉപമുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന് ആശംസകള്‍. ഒരു വലിയ പാരമ്പര്യത്തില്‍ നിന്നാണ് വന്നതെന്ന് ഒരിക്കലും കാണിക്കാറില്ല. എപ്പോള്‍ വേണമെങ്കിലും നമുക്ക് പോയി സംസാരിക്കാം. ഇനി തനിക്ക് മറ്റൊരു സുഹൃത്ത് ഉണ്ട് അദ്ദേഹം പുതുവഴിയില്‍ പുതിയ യാത്രയ്‌ക്ക് തുടക്കമിടുകയാണ്. അദ്ദേഹത്തിന്‍റെ വരവും നല്ല വരവായി മാറട്ടെ", സൂര്യ പറഞ്ഞു.
അതേസമയം വിജയ്‌ക്ക് ആശംസകളുമായി ഉദയനിധി സ്‌റ്റാലിനും എത്തിയിരുന്നു. വിജയ് തന്‍റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണെന്നും ആശംസകൾ നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. രാഷ്ട്രീയത്തിനാവശ്യം ജനസേവനമാണെന്നും ഉദയനിധി സ്റ്റാലിൻ കൂട്ടിച്ചേർത്തു. മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
- A leader should not come into POLITICS, those who are keeping their Fans as Fools
— AmuthaBharathi (@CinemaWithAB) October 26, 2024
- #Suriya sir has well educated his fans & they are wise. So he has eligibility to enter into politics
- Bose Venkat at #Kanguva Audio Launch pic.twitter.com/MRTtHtNkrP
"വിജയ് എൻ്റെ ഏറെക്കാലമായുള്ള അടുത്ത സുഹൃത്താണ്. കുട്ടിക്കാലം മുതൽ അദ്ദേഹത്തെ അറിയാം. ആദ്യമായി നിർമിച്ച സിനിമയും വിജയ്ക്കൊപ്പമാണ്. അദ്ദേഹത്തിന്‍റെ പുതിയ പാർട്ടി എല്ലാ വിധ ആശംസകളും നേരുന്നു", അദ്ദേഹം പറഞ്ഞു. വിജയ് യുടെ തമിഴക വെട്രിക് കഴകം ഡിഎംകെയ്ക്ക് തിരിച്ചടിയാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ 75 വർഷത്തിനിടെ നിരവധി പാർട്ടികൾ തമിഴ് രാഷ്ട്രീയത്തിൽ രൂപപ്പെട്ടിട്ടുണ്ടെന്നും പലതും അപ്രത്യക്ഷമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർക്ക് വേണമെങ്കിലും പാർട്ടി തുടങ്ങാനാകും. ആവശ്യം ജനസേവനമാണെന്നും ഉദയനിധി കൂട്ടിച്ചേർത്തു
Also Read:വേദിയിലേക്ക് വിജയ്‌യുടെ മാസ് എന്‍ട്രി; വിക്രവണ്ടിയില്‍ ദളപതി ആരവം; ടിവികെ ആദ്യ സമ്മേളനത്തിന് തുടക്കം