ETV Bharat / entertainment

ആക്ഷനും ഇമോഷനും നിറഞ്ഞ ആലിയ ഭട്ടിന്‍റെ 'ജിഗ്ര' ട്രെയിലര്‍ - Alia Bhatt movie Jigra Trailer Out - ALIA BHATT MOVIE JIGRA TRAILER OUT

ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ ജിഗ്ര ട്രെയിലര്‍ പുറത്ത്. വസന്‍ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒക്‌ടോബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ALIA BHATT MOVIE JIGRA  VASAN BALA AND ALIA BHATT  ആലിയ ഭട്ട് ജിഗ്ര സിനിമ  ജിഗ്ര സിനിമ
Jigra Film poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 1:23 PM IST

ബോളിവുഡ് താരം ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തുന്ന 'ജിഗ്ര'യുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറങ്ങി. വസന്‍ ബാലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടിന്‍റെ എറ്റേണല്‍ സണ്‍ഷൈന്‍ പ്രൊഡക്ഷന്‍സും കരണ്‍ ജോഹറിന്‍റെ ധര്‍മ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഒക്‌ടോബര്‍ 11ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

വിദേശത്ത് ജയിലില്‍ കഴിയുന്ന സഹോദരനെ രക്ഷപ്പെടുത്താന്‍ സത്യ എന്ന പെണ്‍കുട്ടി നടത്തുന്ന ശ്രമങ്ങളാണ് ഈ ചിത്രം പറയുന്നത്. സഹോദരന്‍റെയും സഹോദരിയുടെയും അതിരില്ലാത്ത സ്‌നേഹം ഈ ട്രയിലറില്‍ കാണാം. വേദങ് റെയ്‌നയാണ് ആലിയയുടെ സഹോദരനായി എത്തുന്നത്.

വസന്‍ ബാലയും ആലിയ ഭട്ടും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. വസന്‍ ബാലയും ദേബാശിഷ് എറെഗ്ബാമും ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയത്.

ആദിത്യ നന്ദ, ശോഭിത ധൂലിപാല എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് താരമായ ജെയ്‌സണ്‍ ഷായും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

'മര്‍ദ് കോ ദര്‍ദ് നഹി ഹോതാ', 'പെഡ്‌ലേഴ്‌സ്', 'മോണിക്ക ഓ മൈ ഡാര്‍ലിങ്' എന്നീ ചിത്രങ്ങളാണ് വസന്‍ ഇതിന് മുമ്പ് സംവിധാനം ചെയ്‌തത്.

ആലിയ ഭട്ടിന്‍റേതായി ഇനി വരാനിരിക്കുന്ന സിനിമ 'ജീ ലേ സറ'യാണ്. ഫര്‍സാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കത്രീന കൈഫ്, പ്രിയങ്ക ചോപ്ര എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

Also Read:സിനിമ-സീരിയല്‍ രംഗത്തെ സ്‌ത്രീകള്‍ക്ക് പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പറുമായി ഫെഫ്‌ക

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.