ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മുഖം കോസ്‌മെറ്റിക് സര്‍ജറിക് പിന്നാലെ മരവിച്ചുപോയി എന്ന തരത്തില്‍ വ്യാപകമായി പ്രചരണമുണ്ടായി. ആലിയയുടെ മുഖം കോടിപ്പോയെന്നും ഒരുഭാഗത്തെ ചലനശേഷി നഷ്‌ടപ്പെട്ടെന്നും ബോട്ടോക്‌സ് അബദ്ധമായിപ്പോയെന്നുമൊക്കെയായിരുന്നു സോഷ്യല്‍ മീഡിയയിലെ ചൂടുള്ള ചര്‍ച്ച. ഇപ്പോഴിതാ ആലിയയുടെ ബോട്ടോക്‌സ് വിവാദ വ്യാജ പ്രചരണം നടക്കുന്നതിനിടെ ശ്രീദേവിയുടെ പഴയ വീഡിയോയും വൈറലാവുകയാണ്.
അഭിനയംകൊണ്ടും സൗന്ദര്യംകൊണ്ടും ഇന്ത്യന്‍ സിനിമയിൽ ജ്വലിച്ചുനിന്നിരുന്ന താരറാണിയാണ് ശ്രീദേവി. നിര്‍ഭാഗ്യവശാല്‍ ആ നായിക ഇന്ന് ലോകത്തോട് വിടപറഞ്ഞെങ്കിലും കോടിക്കണക്കിന് ആളുകളുടെ ഹൃദയത്തില്‍ ശ്രീദേവി ഇന്നും ജീവിച്ചിരിക്കുന്നുണ്ട്. മരിക്കുന്നതിന് മുന്‍പ് 29 പ്ലാസ്‌റ്റിക് സര്‍ജറികള്‍ക്ക് വിധേയമായെന്നാണ് കരുതുന്നത്.
ശ്രീദേവിയുടെ പഴയൊരു അഭിമുഖത്തിന്‍റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൊക്കെ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിങ്ങൾ ശസ്ത്രക്രിയ നടത്തിയോ അല്ലെങ്കിൽ കുത്തിവയ്പ്പാണോ എടുത്തതെന്ന് റിപ്പോർട്ടർ ശ്രീദേവിയോട് ചോദിക്കുന്നുണ്ട്. ചെറുപ്പം നിലനിര്‍ത്താന്‍ കുത്തിവയ്‌പ്പ് എടുക്കണം എന്ന് ശ്രീദേവി പെട്ടെന്ന് മറുപടി പറയുന്നുണ്ട്. പിന്നീട് പതുക്കെ ഇല്ല, ക്ഷമിക്കണം എനിക്ക് നിങ്ങളുടെ കുത്തിവയ്‌പ്പ് ചോദ്യം കേള്‍ക്കാന്‍ കഴിഞ്ഞില്ല. അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലെന്നും ശ്രീദേവി പറയുന്നുണ്ട്. അപ്പോള്‍ റിപ്പോര്‍ട്ടര്‍ പറഞ്ഞു വിഷമിക്കേണ്ട ഞാന്‍ നിങ്ങളോട് ആ ചോദ്യം ചോദിക്കില്ല എന്ന്, പിന്നീട് നാച്ചുറലായുള്ള സൗന്ദര്യത്തെ കുറിച്ചാണ് ശ്രീദേവി സംസാരിച്ചത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം ഉയര്‍ന്നു വരുന്ന വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ ആലിയ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.
"സൗന്ദര്യ മെച്ചപ്പെടുത്താന്‍ കോസ്‌മെറ്റിക് ചികിത്സകളോ ശസ്‌ത്രക്രിയകളോ തിരഞ്ഞെടുക്കുന്ന ആരുടെ കാര്യത്തിലും വിധിന്യായം നടകത്താനില്ല. നിങ്ങളുടെ ശരീരം, നിങ്ങളുടെ ഇഷ്‌ടം. പക്ഷേ അത് ആക്ഷേപത്തിനുമപ്പുറമാണ്. ഞാന്‍ ബോട്ടോക്‌സ് ചെയ്‌ത് പരാജയപ്പെട്ടുപോയെന്ന തരത്തില്‍ വീഡിയോ പ്രചാരണം നടത്തുകയാണ്. എന്‍റേത് വക്രമായ ചിരിയാണെന്നും വിവിചിത്രമായ സംസാര രീതിയാണെന്നുമാണ് നിങ്ങള്‍ പറയുന്നത്. ഇത് ഒരു മനുഷ്യമുഖത്തെ പറ്റിയുള്ള നിങ്ങളുടെ അങ്ങേയറ്റത്തെ വിധിപറച്ചിലും വിമര്‍ശനവുമാണ്. ശാസത്രീയ വിശദീകരണങ്ങളോ തെളിവുകളോ ഇല്ലാതെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നും തന്നെ കളിയാക്കുകയാണോയെന്നും ആലിയ ചോദിച്ചു.
ഇത്തരം ചവറുകള്‍ വിശ്വസിപ്പ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. ക്ലിക്ക്ബൈറ്റിനു വേണ്ടിയാണോ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടിയാണോ. കാരണം ഇതൊന്നും ഒരു അര്‍ത്ഥവത്തുമില്ലാത്തതാണ്. ഇന്‍റര്‍നെറ്റില്‍ സ്ത്രീകളുടെ ശരീരവും മുഖവും വ്യക്തിജീവിതവുമെല്ലാം ചോദ്യം ചെയ്യപ്പെടുന്നു. നമ്മള്‍ വ്യക്തിത്വം ആഘോഷിക്കുകയാണ്. മൈക്രോസ്‌കോപ്പിന് കീഴില്‍ അതിനെ ആഘോഷിക്കുകയല്ല, ഓരോരുത്തര്‍ക്കും അവരരവരുടെ ഇഷ്‌ടങ്ങളില്‍ അവകാശമുണ്ട്", ആലിയ പറഞ്ഞു.