ETV Bharat / entertainment

"ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ ബലിയാടായ ഭരതനാട്യം": ബിബിന്‍ ജോര്‍ജ് - Bipin George about Malayalam cinema

തിയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ സ്‌ട്രീമിംഗം തുടരുകയാണ് ബിബിന്‍ ജോര്‍ജിന്‍റെ ഭരതനാട്യം. ആമസോൺ പ്രൈമിലും മനോരമ മാക്‌സിലും സ്‌ട്രീമിംഗ് ചെയ്യുന്ന ചിത്രത്തെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്.

BIPIN GEORGE  ബിബിന്‍ ജോര്‍ജ്  മലയാള സിനിമ  BHARATANATYAM
Bipin George (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 5, 2024, 3:44 PM IST

സൈജു കുറുപ്പിനെ കേന്ദ്രകഥാപാത്രമാക്കി കൃഷ്‌ണദാസ് മുരളി സംവിധാനം ചെയ്‌ത ചിത്രമാണ് 'ഭരതനാട്യം'. മികച്ച പ്രേക്ഷക പ്രതികരണം നേടിയിട്ടും തിയേറ്ററിൽ വലിയ വിജയമാകാതെ പോയ ചിത്രം ഒടിടിയില്‍ റിലീസിനെത്തിയിരുന്നു. ഒടിടിയില്‍ സ്‌ട്രീമിംഗ് തുടരന്ന ചിത്രം ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ ആകർഷിക്കുകയാണ്.

ആമസോൺ പ്രൈം, മനോരമ മാക്‌സ്‌ എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്. ഓരോ ദിവസവും സിനിമയെ കുറിച്ചുള്ള മികച്ച അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനിടെ ആമസോൺ പ്രൈമിൽ ചിത്രം സെർച്ച് ചെയ്‌താൽ ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു.

'ഭരതനാട്യം' എന്ന് സെർച്ച് ചെയ്‌താൽ ലഭിക്കുന്നില്ലെങ്കിൽ സൈജു കുറുപ്പ് എന്ന പേര് സെർച്ച് ചെയ്യുകയാണെങ്കിൽ ചിത്രം ലഭിക്കുമെന്ന മറുപടിയുമായി നടൻ സൈജു കുറുപ്പും രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മലയാള സിനിമയോടുള്ള മലയാളി പ്രേക്ഷകരുടെ സമീപനത്തില്‍ വന്ന മാറ്റത്തെ കുറിച്ച് നടന്‍ ബിബിന്‍ ജോര്‍ജ് ഇടിവി ഭാരതിനോട് പ്രതികരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മലയാള സിനിമയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍, മലയാളി പ്രേക്ഷകരെ സിനിമയില്‍ നിന്നും അകറ്റി നിര്‍ത്തിയെന്നാണ് ബിപിന്‍ ജോര്‍ജ് പറയുന്നത്. ഭരതനാട്യം എന്ന ചിത്രം കാണാൻ തിയേറ്ററുകളില്‍ പ്രേക്ഷകര്‍ എത്താതിനുള്ള കാരണവും ബിബിന്‍ ജോര്‍ജ് വ്യക്‌തമാക്കി.

"കഴിഞ്ഞ കുറച്ചു നാളുകളായി മലയാളത്തിലെ പ്രമുഖ താരങ്ങളെ കുറിച്ച് നിരവധി ആരോപണങ്ങളാണ് ഉയർന്നു വരുന്നത്. സിദ്ദിഖ്, മുകേഷ്, ഇടവേള ബാബു, ജയസൂര്യ തുടങ്ങി നിരവധി പ്രമുഖർക്കെതിരെ ലൈംഗികാരോപണങ്ങൾ സംഭവിച്ചത് മലയാളി പ്രേക്ഷകരെ സിനിമയിൽ നിന്ന് ഒരു പരിധിവരെ എങ്കിലും അകറ്റിനിർത്താനായി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്ന ശേഷം മലയാളികള്‍ മലയാള സിനിമകളോട് കാണിച്ച വിമുഖതയുടെ ബലിയാടാണ് ഭരതനാട്യം എന്ന ചിത്രം. ഭരതനാട്യം തിയേറ്റുകളിൽ എത്തുമ്പോഴാണ് ഹേമ കമ്മിറ്റി റിപ്പോർട്ടും അതേ തുടർന്നുണ്ടായ ലൈംഗികാരോപണ പുകിലുകളും വലിയ വാർത്ത പ്രാധാന്യമുള്ള വിഷയങ്ങൾ ആകുന്നത്." -ബിബിന്‍ ജോര്‍ജ് പറഞ്ഞു.

ആദ്യ ദിനങ്ങളിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിട്ടും 'ഭരതനാട്യം' കാണാൻ പിന്നീടുള്ള ദിവസങ്ങളിൽ തിയേറ്ററുകളിലേക്ക് പ്രേക്ഷകര്‍ എത്തിയില്ലെന്നും നടന്‍ പറഞ്ഞു. എന്നാൽ ഓണക്കാലം, പ്രേക്ഷകർക്ക് സംഭവിച്ച വിമുഖതയിൽ നിന്നും പുറത്തു കടക്കാനുള്ള വലിയൊരു സാഹചര്യമാണ് ഒരുക്കിയതെന്നും ബിപിന്‍ പറഞ്ഞു.

"ആസിഫ് അലി നായകനായ 'കിഷ്‌കിന്ധാ കാണ്ഡം', ' ടൊവിനോ തോമസിന്‍റെ 'എആർഎം', താൻ അഭിനയിച്ച 'ഗുമസ്‌തൻ', 'ബാഡ് ബോയ്‌സ്‌' എന്നീ ചിത്രങ്ങൾ വലിയ വിജയങ്ങളായി. നല്ല സിനിമകൾ നൽകുകയാണെങ്കിൽ എന്തൊക്കെ കാര്യങ്ങൾ സംഭവിച്ചാലും പ്രേക്ഷകർ അതൊന്നും കണക്കിലെടുക്കുകയില്ല. അതിനൊരു ഉദാഹരണമാണ് ഓണം റിലീസായി എത്തിയ ചിത്രങ്ങളുടെ വിജയം." - ബിബിൻ ജോർജ് പറഞ്ഞു.

അതേസമയം മലയാള സിനിമയില്‍ ഉയർന്നു വരുന്ന ആരോപണങ്ങളിലെ വിശ്വാസ്യത മലയാളികള്‍ക്ക് നഷ്‌ടപ്പെട്ടെന്നാണ് ബിപിൻ ജോർജിന്‍റെ അഭിപ്രായം. പലതും ആസൂത്രിതമായ ആരോപണങ്ങളായി മാറുന്നുവെന്ന് മലയാളിക്ക് ബോധ്യം വരുന്നുണ്ട്..

സമാനമായി മുമ്പുണ്ടായ പല പ്രശ്‌നങ്ങളും സോഷ്യൽ മീഡിയ ചർച്ച ചെയ്‌ത വിധത്തെ കുറിച്ച് എല്ലാവർക്കും ബോധ്യം വന്നു. ഈ വിഷയങ്ങളിൽ സോഷ്യൽ മീഡിയയുടെ വിചാരണ മലയാളി കണക്കിലെടുക്കുമെന്ന് കരുതുന്നില്ലെന്നും ബിപിൻ ജോർജ് വ്യക്തമാക്കി.

Also Read: "എന്നെ മലയാളികളെ അംഗീകരിക്കൂ"; നല്ലവനായ ഉണ്ണിയും, മദ്യം പോലെ കട്ടൻചായ വലിച്ചു കുടിക്കുന്ന പൃഥ്വിയും.. - Bipin George Interview

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.