ETV Bharat / entertainment

മലയാള സിനിമ ചരിത്രത്തില്‍ ആദ്യം...! സെറ്റില്‍ ബയോമെട്രിക് സംവിധാനവുമായി ഫ്രൈഡേ ഫിലിം ഹൗസ് - Biometric system in Malayalam movie

'പടക്കളം' എന്ന സിനിമയുടെ സെറ്റിലാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ വരുമ്പോള്‍ പഞ്ച് ഇന്‍ ചെയ്യണം. തിരിച്ചു പോകുമ്പോള്‍ പഞ്ച് ഔട്ട് ചെയ്യണം.

VIJAY BABU  CINEMA  സിനിമ പടക്കളം  ബയോമെട്രിക്
FRIDAY FILM HOUSE LOGO (FACE BOOK)
author img

By ETV Bharat Entertainment Team

Published : Sep 13, 2024, 2:58 PM IST

സിനിമ സെറ്റില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തി ഫ്രൈഡേ ഫിലിം ഹൗസ്. 'പടക്കളം' എന്ന സിനിമയുടെ സെറ്റിലാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയത്. മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംവിധാനം ഏര്‍പ്പെടുത്തുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജി സുശീലന്‍റെ ആശയമാണ് ഈ പുതിയ പരിഷ്‌കാരത്തിന് പിന്നില്‍.

സിനിമ സെറ്റില്‍ ജോലി ചെയ്യുന്ന അഭിനേതാക്കള്‍, സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയ എല്ലാവര്‍ക്കും ബാധകമാകുന്ന ബോയോമെട്രിക് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍, അസിസ്‌റ്റന്‍സ്, പ്രൊഡക്ഷന്‍ ബോയ്‌സ് തുടങ്ങി എല്ലാവരും ബയോമെട്രിക് സംവിധാനം വഴി ഹാജര്‍ രേഖപ്പെടുത്തണം.

സാധാരണ ഒരു ഓഫിസ് സംവിധാനത്തില്‍ ഉള്ളതുപോലെയാണ് സിനിമ സെറ്റിലും ബോയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയത്. രാവിലെ വരുമ്പോള്‍ പഞ്ച് ഇന്‍ ചെയ്യണം. തിരിച്ചു പോകുമ്പോള്‍ പഞ്ച് ഔട്ട് ചെയ്യണം. ഒരാള്‍ വന്നില്ലെങ്കില്‍ അറിയാന്‍ പറ്റും.

ഇതിലൂടെ ഒരു സെറ്റില്‍ എത്ര പേര്‍ ജോലിയെടുക്കുന്നുണ്ടെന്ന് നിര്‍മാതാവിന് കൃത്യമായി അറിയാന്‍ പറ്റും. ഒരാള്‍ എത്ര മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ട്. എപ്പോള്‍ വന്നു എപ്പോള്‍ പോയി തുടങ്ങിയ കാര്യങ്ങളില്‍ കൃത്യത ഉണ്ടാകും.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഫ്രൈഡേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് ബാബു, വിജയ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ സെറ്റിലാണ് ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കാഞ്ഞിരിപ്പള്ളി അമല്‍ ജ്യോതി എഞ്ചിനിയറിങ് കോളജ് പ്രധാന പശ്ചാത്തലമായ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു സ്വരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: മലയാള സിനിമയിലെ അത്‌ഭുത പരീക്ഷണം, 11 നായ്‌ക്കുട്ടികളും ഒരു പൂവനും ; 'വാലാട്ടി' വരുന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.