നടനും സംവിധായകനുമായ ബേസിൽ ജോസഫിനെ കേന്ദ്ര കഥാപാത്രമാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'പൊൻമാൻ'. സിനിമയുടെ മോഷൻ പോസ്‌റ്റര്‍ റിലീസ് ചെയ്‌തു.
ഒരു പഴയ അടുക്കളയുടെ പശ്ചാത്തലത്തില്‍, ബാഗും തൂക്കി ഫോർമൽ വസ്ത്രത്തിൽ താടിക്ക് കയ്യും കൊടുത്ത് വിഷണ്ണനായി ഇരിക്കുന്ന ബേസിലിനെയാണ് പുറത്തിറങ്ങിയ പോസ്‌റ്ററിൽ കാണാനാവുക. ഹാസ്യത്തിന്‍റെ മേമ്പൊടിയോടെ ഒരു പ്രാരാബ്‌ധക്കാരനായ നായകന്‍റെ ചുറ്റുപാടുകൾ ആകുമോ പൊൻമാൻ പറയുക? പേരിലെ കൗതുകം സിനിമയിലുടനീളം പ്രതിഭലിക്കുമോ എന്നും കണ്ടറിയണം.
ജിആർ ഇന്ദുഗോപൻ്റെ 'നാലഞ്ച് ചെറുപ്പക്കാർ' എന്ന നോവലിനെ ആസ്‌പദമാക്കിയാണ് പൊൻമാൻ ഒരുങ്ങുന്നത്. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ വിനായക അജിത് ആണ് സിനിമയുടെ നിര്‍മ്മാണം.
ജി ആർ ഇന്ദുഗോപൻ, ജസ്‌റ്റിൻ മാത്യു എന്നിവർ ചേർന്നാണ് 'പൊൻമാന്' വേണ്ടി തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സജിൻ ഗോപു, ലിജിമോൾ ജോസ്, ആനന്ദ് മന്‍മഥൻ, ദീപക് പറമ്പോല്‍, രാജേഷ് ശർമ്മ, സന്ധ്യ രാജേന്ദ്രൻ, ജയ കുറുപ്പ്, റെജു ശിവദാസ്, ലക്ഷ്‌മി സഞ്ജു, മജു അഞ്ചൽ, വൈഷ്‌ണവി കല്യാണി, ആനന്ദ് നെച്ചൂരാൻ, കെ വി കടമ്പനാടൻ, കിരൺ പീതാംബരൻ, മിഥുൻ വേണുഗോപാൽ, ശൈലജ പി അമ്പു, തങ്കം മോഹൻ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.
സാനു ജോൺ വർഗീസ് ഛായാഗ്രഹണവും നിധിൻ രാജ് ആരോൾ ചിത്രസംയോജനവും നിര്‍വഹിക്കുന്നു. സുഹൈൽ കോയയുടെ വരികൾക്ക് ജസ്‌റ്റിൻ വർഗീസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകരുന്നത്.
കലാസംവിധാനം - കൃപേഷ് അയപ്പൻകുട്ടി, ആക്ഷൻ - ഫീനിക്‌സ് പ്രഭു, വസ്ത്രാലങ്കാരം - മെൽവി ജെ, മേക്കപ്പ്- സുധി സുരേന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എൽസൺ എൽദോസ്, പ്രൊഡക്ഷൻ ഡിസൈനർ - ജ്യോതിഷ് ശങ്കർ, പ്രോജക്‌ട് ഡിസൈനർ - രഞ്ജിത്ത് കരുണാകരൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - വിമൽ വിജയ്, സൗണ്ട് ഡിസൈൻ - ശങ്കരൻ എ എസ്, കെസി സിദ്ധാർത്ഥൻ, സൗണ്ട് മിക്‌സിംഗ് - വിഷ്‌ണു സുജാതൻ, കളറിസ്‌റ്റ് - ലിജു പ്രഭാകർ, വിഎഫ്എക്‌സ് - നോക്‌ടർണൽ ഒക്റ്റേവ് പ്രൊഡക്ഷൻസ്, സ്‌റ്റിൽസ് - രോഹിത് കൃഷ്‌ണൻ, പബ്ലിസിറ്റി ഡിസൈൻ - യെല്ലോ ടൂത്, മാർക്കറ്റിംഗ് - ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, പിആർഒ - എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.