ബേസിൽ ജോസഫ്, നസ്രിയ നസിം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന "സൂക്ഷ്‌മദര്‍ശിനി"യുടെ ചിത്രീകരണം പൂര്‍ത്തിയായി. എംസി ജിതിൻ ആണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്. ഹാപ്പി ഹവേർസ് എൻ്റർടെയ്‌ൻമെൻസിൻ്റെയും, എവിഎ പ്രൊഡക്ഷൻസിൻ്റെയും ബാനറുകളില്‍ സമീർ താഹിർ, ഷൈജു ഖാലിദ്, എവി അനൂപ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.
![SOOKSHMADARSHINI LATEST MALAYALAM MOVIES സൂക്ഷ്‌മദര്‍ശിനി ബേസിൽ ജോസഫ് നസ്രിയ ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/04-08-2024/22125530_basil-nazriya.jpg)
"നോണ്‍സെന്‍സ്" എന്ന ചിത്രത്തിന് ശേഷം ജിതിന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിൽ നായികയായി നസ്രിയ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്. അനൗൺസ്‌മെൻ്റ് മുതൽ സമൂഹമാധ്യമത്തിൽ ചിത്രം വലിയ ചർച്ച വിഷയം ആയിരുന്നു.
![SOOKSHMADARSHINI LATEST MALAYALAM MOVIES സൂക്ഷ്‌മദര്‍ശിനി ബേസിൽ ജോസഫ് നസ്രിയ ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/04-08-2024/22125530_sookshmsdarshini.jpg)
ദീപക് പറമ്പോൽ, സിദ്ധാർഥ് ഭരതൻ, മെറിൻ ഫിലിപ്പ്, അഖില ഭാർഗവൻ, പൂജ മോഹൻരാജ്, കോട്ടയം രമേഷ്, ഗോപൻ മങ്ങാട്ട്, മനോഹരി ജോയ്, റിനി ഉദയകുമാർ, ജയ കുറുപ്പ്, മുസ്‌കാൻ ബിസാരിയ, അപർണ റാം, അഭിരാം പൊതുവാൾ, ബിന്നി റിങ്കി, നന്ദൻ ഉണ്ണി, നൗഷാദ് അലി, ആതിര രാജീവ്, മിർസ ഫാത്തിയ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.
![SOOKSHMADARSHINI LATEST MALAYALAM MOVIES സൂക്ഷ്‌മദര്‍ശിനി ബേസിൽ ജോസഫ് നസ്രിയ ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/04-08-2024/22125530_pack-up.jpg)
എക്‌സിക്യൂട്ടീവ് പ്രൊഡ്യുസേഴ്‌സ്: ഇംതിയാസ് കദീർ, സനു താഹിർ, ഛായാഗ്രഹണം: ശരൺ വേലായുധൻ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് ഡിസൈൻ: വിഷ്‌ണു ഗോവിന്ദ്, കലാസംവിധാനം: വിനോദ് രവീന്ദ്രൻ.
![SOOKSHMADARSHINI LATEST MALAYALAM MOVIES സൂക്ഷ്‌മദര്‍ശിനി ബേസിൽ ജോസഫ് നസ്രിയ ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/04-08-2024/22125530_sookshmadarshini-pack-up.jpg)
മേക്കപ്പ്: ആർ ജി വയനാടൻ, വസ്ത്രാലങ്കാരം: മഷർ ഹംസ, സ്റ്റിൽസ്: രോഹിത് കൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ: പ്രതീഷ് മാവേലിക്കര, പോസ്റ്റർ ഡിസൈൻ: പവിശങ്കർ, ചീഫ് അസോസിയേറ്റ്: രോഹിത് ചന്ദ്രശേഖർ, ഫിനാൻസ് കൺട്രോളർ: ഷൗക്കത്ത് അലി, ക്രിയേറ്റീവ് ഡയറക്‌ടർ: ഹാഷിർ, പിആർഒ: ആതിര ദിൽജിത്ത്.
![SOOKSHMADARSHINI LATEST MALAYALAM MOVIES സൂക്ഷ്‌മദര്‍ശിനി ബേസിൽ ജോസഫ് നസ്രിയ ചിത്രം](https://etvbharatimages.akamaized.net/etvbharat/prod-images/04-08-2024/22125530_sookshmadarshini.jpg)
Also Read: 'സൂക്ഷ്‌മദര്‍ശിനി' ചിത്രീകരണം ശരവേഗത്തിൽ; ലൊക്കേഷന്‍ വീഡിയോ പുറത്ത്