നടന്‍ ബാലയുടെ വിവാഹത്തിന് പിന്നാലെ വീഡിയോയുമായി മുന്‍ ഭാര്യ എലിസബത്ത്. കേള്‍ക്കുന്ന വാര്‍ത്തകളെ കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും ഒരു സന്തോഷ വാര്‍ത്ത പങ്കുവയ്‌ക്കാനാണ് താന്‍ ഇപ്പോള്‍ വീഡിയോയില്‍ എത്തിയിരിക്കുന്നതെന്നും എലിസബത്ത് വ്യക്തമാക്കി.
കുറേ വാര്‍ത്തകള്‍ വരുന്നുണ്ട്. ഇങ്ങനെ ഒരു വീഡിയോ ഇടണോ വേണ്ടയോ എന്ന വിഷമത്തിലായിരുന്നു. അതിനെപ്പറ്റി ഇനി പറയാന്‍ താത്പര്യമില്ല. ഒരു സന്തോഷമായ കാര്യത്തെ കുറിച്ച് തുടങ്ങാമെന്ന് വിചാരിക്കുന്നു.
"അഹമ്മദാബാദിലാണ് ഞാനിപ്പോള്‍. കൃത്യസമയത്ത് സഹായം ലഭിച്ചപ്പോള്‍ ഒരു രോഗി രക്ഷപ്പെട്ട കാര്യം ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നന്ദി അറിയിച്ച് അവര്‍ എന്‍റെ അടുത്ത് വന്നിരുന്നു. അവരുടെ സന്തോഷം കണ്ട് എനിക്കും വലിയ സന്തോഷമായി. അതിന് എന്‍റെ ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും എനിക്ക് കുറച്ച് സമ്മാനം കിട്ടിയിരുന്നു. കുറച്ച് ചോക്ലേറ്റുകളും മിഠായികളുമാണ്. സത്യത്തില്‍ ഞാന്‍ ചെയ്‌തത് വളരെ ചെറിയ കാര്യമായിരുന്നു. പക്ഷേ നമ്മള്‍ ചെയ്‌ത കാര്യത്തിന് തിരിച്ചു വന്ന് ഒരാള്‍ നന്ദി പറയുന്നത് നമ്മെ സംബന്ധിച്ചിടത്തോളം സന്തോഷം തരുന്ന കാര്യമാണ്. കുറച്ച് വിഷമങ്ങളൊക്കെ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഹാപ്പിയാണ്".
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം കോകിലയുമായുള്ള ബാലയുടെ വിവാഹം ഇന്നലെയായിരുന്നു. ഇന്നലെ(ഒക്‌ടോബര്‍ 23) രാവിലെ 8.30 യോടെ കലൂർ പാവക്കുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങ് നടന്നത്. താൻ വീണ്ടും വിവാഹം കഴിക്കുമെന്ന് ബാല സമൂഹ മാധ്യമത്തിലൂടെ സൂചിപ്പിച്ചിരുന്നു. തനിക്ക് മനസമാധാനത്തോടെ ജീവിക്കാൻ വിവാഹം കഴിക്കണമെന്നും കോടി കണക്കിന് വരുന്ന തന്‍റെ സ്വത്തുക്കൾക്ക് ഒരു അവകാശി വേണമെന്നതുൾപ്പടെയുള്ള കാര്യങ്ങളും അദ്ദേഹം നേരത്തെ പങ്കുവച്ചിരുന്നു.
മുൻ ഭാര്യയേയും മകളെയും സമൂഹ മാധ്യമത്തിലൂടെ അപകീർത്തി പെടുത്തിയെന്ന പരാതിയിൽ ബാലയെ നേരത്തെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഈ കേസിൽ ഉപാധികളോടെ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ബാലയുടെ വിവാഹം നടന്നത്.
എന്നാല്‍ ഇത് നടന്‍റെ നാലാം വിവാഹമാണ്. കന്നഡക്കാരിയായ യുവതിയാണ് നടന്‍റെ ആദ്യ ഭാര്യ. പിന്നീട് മലയാളിയായ പ്രശസ്‌ത ഗായികയെ വിവാഹം ചെയ്‌തു. ഇത് വേര്‍പിരിഞ്ഞ ശേഷമായിരുന്നു എലിസബത്തുമായുള്ള ബാലയുടെ വിവാഹം.
Also Read:വിവാദങ്ങളോട് തത്‌കാലം സുല്ല്, ഇനിയല്‍പ്പം കുടുംബകാര്യം; നടന്‍ ബാല വീണ്ടും വിവാഹിതനായി