ETV Bharat / entertainment

"എനിക്ക് കൊമ്പൊന്നും ഇല്ല, നിയമം അനുസരിക്കാന്‍ ഞാനും ബാധ്യസ്ഥന്‍"; മാപ്പ് പറഞ്ഞ് നടന്‍ ബൈജു

വാഹനാപകടത്തിന് പിന്നാലെ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് ബൈജു സന്തോഷ്. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ താനും ബാധ്യസ്ഥനാണെന്ന് ബൈജു. അപകടവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും ബൈജു പ്രതികരിച്ചു.

author img

By ETV Bharat Entertainment Team

Published : 2 hours ago

Updated : 2 hours ago

മാപ്പ് പറഞ്ഞ് ബൈജു  BAIJU APOLOGIZED FOR CAR ACCIDENT  ബൈജു  BAIJU
Baiju (ETV Bharat)

ഞായറാഴ്‌ച്ചയുണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ ബൈജു സന്തോഷ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബൈജുവിന്‍റെ ക്ഷമാപണം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ താനും ബാധ്യസ്ഥനാണെന്നും തന്നില്‍ നിന്നും അഹങ്കാരം നിറഞ്ഞ സംസാരം ഉണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും നടന്‍ ബൈജു.

ഞായറാഴ്‌ച്ചത്തെ അപകടവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു എന്ന് പറഞ്ഞ് കൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. സംഭവത്തിൽ പൊലീസ് തന്നെ സഹായിച്ചിട്ടില്ലെന്നും നിയമപരമായ കേസ് എടുത്തിട്ടുണ്ടെന്നും നടന്‍ അറിയിച്ചു.

Baiju (ETV Bharat)

"സംഭവത്തിന്‍റെ യഥാർത്ഥ വസ്‌തുത അറിയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമാണ്. ഞായറാഴ്‌ച്ച കവടിയാറിൽ നിന്നും വെള്ളയമ്പലത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. 65 കിലോമീറ്റർ സ്‌പീഡ് ഉണ്ടായിരുന്നു. വെള്ളയമ്പലത്തിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ വെള്ളയമ്പലത്ത് വെച്ച് മുന്‍വശത്തെ ടയർ പഞ്ചറായി.

വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ഒരു സ്‌കൂട്ടർ യാത്രികന്‍റെ ദേഹത്ത് തട്ടുകയും ചെയ്‌തു. ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും ചെയ്‌തു. പിന്നീട് അയാൾക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. അയാൾക്ക് പരാതിയില്ലെന്ന് പൊലീസിൽ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പൊലീസ് എന്നെ സഹായിച്ചിട്ടില്ല. നിയമപരമായ കേസ് എടുത്തിട്ടുണ്ട്.

ഞാൻ അടിച്ച് പൂസായിരുന്നു, മദ്യപിച്ച് മദോന്‍മത്തനായിരുന്നു എന്നൊക്കെയുള്ള ഡയലോഗുകൾ സോഷ്യൽ മീഡിയയിൽ വരും. കാരണം പൊടിപ്പും തൊങ്ങലുമൊക്കെ ഉണ്ടെങ്കിൽ അല്ലെ ആളുകൾ വായിക്കുകയുള്ളൂ. മാത്രമല്ല ഒരു ചാനലുകാരനോട് ഞാൻ ചൂടാകുന്നതായുള്ള വീഡിയോയും പുറത്തു വന്നിരുന്നു.

സ്‌റ്റേഷനിലേക്ക് വണ്ടി കൊണ്ടു പോകണമെങ്കിൽ ടയർ മാറ്റിയിടണമല്ലോ. അതിനായി നിൽക്കുമ്പോൾ ആരോ ദൂരെ നിന്ന് വീഡിയോ എടുക്കുന്നത് കണ്ടു. അപ്പോഴാണ് ചൂടായത്. അതൊരു ചാനലുകാരൻ ആണെന്ന് അറിഞ്ഞിരുന്നില്ല. വഴിയെ പോയ ആരോ വീഡിയോ എടുത്തതാണെന്ന് കരുതിയാണ് ചൂടായത്. ഇവിടുത്തെ നിയമങ്ങൾ എല്ലാവരെയും പോലെ അനുസരിക്കാൻ ഞാനും ബാധ്യസ്‌ഥനാണ്. എനിക്ക് കൊമ്പൊന്നുമില്ല, അങ്ങനെ ചിന്തിക്കുന്ന ആളുമല്ല ഞാൻ.

അതുപോലെ എന്നോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും വാർത്തകൾ വന്നു. അത് മറ്റാരുമല്ല, എന്‍റെ വല്യമ്മയുടെ മകളുടെ മകളാണ്. എന്‍റെ മകളുടെ പ്രായമേ അവൾക്കുമുള്ളൂ. അതോടൊപ്പം യുകെയിൽ നിന്ന് വന്ന ഒരു സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു. എന്‍റെ ഭാഗത്ത് നിന്ന് അഹങ്കാരമായിട്ടുള്ള സംസാരം ഉണ്ടായതായി ആർക്കെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ ഞാൻ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു." -ബൈജു പറഞ്ഞു.

Also Read: നടന്‍ ബൈജുവിനെതിരായ എഫ്‌ഐആറിന്‍റെ പകര്‍പ്പ് പുറത്ത് ; കേസ് മദ്യപിച്ച് വാഹനമോടിച്ചതിനും അപകടകരമായി വാഹനമോടിച്ചതിനും

Last Updated : 2 hours ago
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.