ETV Bharat / entertainment

''എല്ലാം കയ്യീന്ന് പോയില്ലേ'' ''ഇനി എന്തോന്ന് ഹാപ്പി'' സിദ്ധിഖിന് പിറന്നാള്‍ ആശംസ നേര്‍ന്ന നിര്‍മാതാവിനെ വിടാതെ സോഷ്യല്‍ മീഡിയ - Badusha Wishing to Actor Siddique

author img

By ETV Bharat Entertainment Team

Published : 2 hours ago

സിദ്ധിഖിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബാദുഷ. പോസ്‌റ്റിന് നേരെ സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. ഒക്‌ടോബര്‍ 1 ആയിരുന്നു താരത്തിന്‍റെ പിറന്നാള്‍.

PRODUCER BADUSHA  SIDDIQUE  ബാദുഷ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍  സിദ്ധിഖ് നടന്‍
Siddique (ETV Bharat)

യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ധിഖിനെ അറസ്‌റ്റ് ചെയ്യുമെന്ന് ഉറപ്പായപ്പോള്‍ ഒളിവില്‍ പോയതും ആറു ദിവസം തിരഞ്ഞിട്ടും പോലീസിന് സിദ്ധിഖിനെ പിടികൂടാന്‍ കഴിയാത്തതുമെല്ലാം ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഒടുവില്‍ സുപ്രീം കോടതി താത്കാലിക അറസ്‌റ്റ് തടഞ്ഞതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. ഈ കോലാഹലമെല്ലാം നടക്കുന്നുണ്ടെങ്കിലും ഇന്നലെ (ഒക്ടോബര്‍ 1) താരത്തിന്‍റെ പിറന്നാള്‍ ആയിരുന്നു.

നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായിരുന്ന ബാദുഷ സിദ്ധിഖിന് ജന്മദിനാശംസ പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഒരു പോസ്‌റ്റിട്ടിരുന്നു.

സിദ്ധിഖിന്‍റെ വ്യത്യസ്‌തമായ ലുക്കിലുള്ള ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രമാണ് നിര്‍മാതാവ് പങ്കുവച്ചത്. ഒപ്പം ബാദുഷയുമുണ്ട്. "ഇക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നാണ് കുറിച്ചത്".

പലപ്പോഴും തന്‍റെ സുഹൃത്തുക്കളുടെയും വേണ്ടപ്പെട്ടവരുടെയും ജന്മദിനത്തിലൊക്കെ ബാദുഷ ആശംസ പോസ്‌റ്റുമായി എത്താറുണ്ട്. ഇവിടെയും അത്തരത്തിലുള്ള പോസ്‌റ്റാണ് ബാദുഷ പങ്കുവച്ചതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

"എല്ലാം കയ്യീന്ന് പോയില്ലേ ഇനി എന്തോന്ന് ഹാപ്പി".. ''ആരും കാണാതെ പിറന്നാള്‍ ആഘോഷിക്കാന്‍ ആശംസകള്‍ നേരുന്നു''. ''ഹിക്ക ഇപ്പോ എവിടെയാ'' എന്നിങ്ങനെ നീളുന്നു കമന്‍റുകള്‍. അതേസമയം പോസ്‌റ്റിന് ചിലര്‍ ലൈക്കടിച്ചിട്ടുമുണ്ട്.

എന്നാല്‍ ഇതേ ദിവസം തന്നെയാണ് രമേശ് പിശാരടിയുടെ ജന്മദിനവും. പിഷാരടിയോടൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ബാദുഷ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. എന്നാല്‍ ഈ പോസ്‌റ്റിന് താഴെ ബര്‍ത്ത്ഡേ ആശംസയും ഹാപ്പി ഇമോജികളും മാത്രമേ യുളളു.

Also Read:'തന്‍റേതല്ലാത്ത കാരണത്താല്‍ വിവാഹ മോചിതനായ യുവാവ് പുതിയ ബന്ധം തേടുന്നു'; സായ് കുമാറിന്‍റെ പത്ര പരസ്യം വൈറല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.