ETV Bharat / entertainment

'പ്രളയ'മാവാൻ പൃഥ്വിരാജ്, ശക്തനായ വില്ലൻ'; ബഡേ മിയാൻ ചോട്ടെ മിയാൻ ട്രെയിലർ പുറത്ത് - Bade Miyan Chote Miyan trailer

author img

By ETV Bharat Kerala Team

Published : Mar 26, 2024, 5:47 PM IST

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും നായകന്മാരായ 'ബഡേ മിയാൻ ചോട്ടെ മിയാൻ' ഏപ്രിൽ 10ന് തിയേറ്ററുകളിലേക്ക്.

BADE MIYAN CHOTE MIYAN RELEASE  PRITHVIRAJ BOLLYWOOD MOVIE  AKSHAY KUMAR WITH TIGER SHROFF  SONAKSHI MANUSHI CHHILLAR ALAYA F
Prithiviraj's Bade Miyan Chote Miyan With Akshay Kumar And Tiger Shroff

ലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് സുകുമാരൻ പ്രതിനായകനായി എത്തുന്ന ബോളിവുഡ് ചിത്രം 'ബഡേ മിയാൻ ചോട്ടെ മിയാന്‍റെ' ട്രെയിലർ പുറത്ത്. പൃഥ്വിരാജ് 'പ്രളയ്' എന്ന അതിശക്തനായ, ക്രൂരനായ വില്ലനായി വേഷമിടുന്ന ചിത്രത്തിന്‍റെ ത്രസിപ്പിക്കുന്ന, ഉദ്വേഗജനകമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. അലി അബ്ബാസ് സഫർ രചനയും സംവിധാനവും നിർവഹിച്ച ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫുമാണ് നായകന്മാർ.

  • " class="align-text-top noRightClick twitterSection" data="">

ഷാഹിദ് കപൂർ നായകനായ 'ബ്ലഡി ഡാഡി' എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണ് 'ബഡേ മിയാൻ ചോട്ടെ മിയാന്‍'. ഒരു കംപ്ലീറ്റ് ആക്ഷന്‍ ചിത്രമാകും ഈ സിനിമയെന്ന സൂചന നല്‍കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലർ. 3.31 മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ പൃഥ്വിയുടെ വില്ലന്‍ വേഷത്തെ കാണിച്ചാണ് തുടങ്ങുന്നത്. ഏതായാലും നായകന്മാരെ പോലും വിറപ്പിക്കുന്ന വില്ലനാകും പൃഥ്വിയുടെ 'പ്രളയ്' എന്നാണ് ആരാധകരുടെ പ്രതീക്ഷ.

സൊനാക്ഷി സിൻഹ, അലയ എഫ്, മാനുഷി ചില്ലർ എന്നിവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബഡേ മിയാൻ ചോട്ടെ മിയാന്‍' ഈദ് റിലീസായി ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നഡ എന്നീ ഭാഷകളിലായി പാൻ ഇന്ത്യൻ സിനിമയായാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. വഷു ഭഗ്‌നാനി, ദീപ്‌ശിഖ ദേശ്‌മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ബോളിവുഡ് സിനിമാപ്രേമികൾ ആവേശപൂർവം കാത്തിരിക്കുന്ന 'ബഡേ മിയാൻ ചോട്ടെ മിയാൻ' നിർമിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ഈ ചിത്രത്തിന്‍റെ ടീസറും ടൈറ്റിൽ ട്രാക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ചടുലൻ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായിരുന്നു ടീസർ. മികച്ച ത്രില്ലറാകും ഈ ചിത്രമെന്ന സൂചനയും ടീസർ നൽകിയിരുന്നു. അതേസമയം അബുദാബിയിലെ ജെറാഷിലും റോമൻ തിയേറ്ററിൻ്റെ മാസ്‌മരിക പശ്ചാത്തലത്തിലുമാണ് ടൈറ്റിൽ ട്രാക്ക് ചിത്രീകരിച്ചത്. ഇവിടെവച്ച് ചിത്രീകരിക്കപ്പെട്ട ആദ്യ ഗാനം കൂടിയായിരുന്നു ഇത്.

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും തകർപ്പൻ നൃത്തച്ചുവടുകളുമായി നിറഞ്ഞുനിൽക്കുന്ന ഗാനം മികച്ച പ്രതികരണമാണ് നേടിയത്. 100ലധികം നർത്തകരാണ് രണ്ട് ശക്തികേന്ദ്രങ്ങൾ തമ്മിലുള്ള അഭേദ്യമായ ബന്ധത്തിൻ്റെ ആഘോഷം കൂടിയായ ഈ ഗാനത്തിൽ അണിനിരന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.