ETV Bharat / entertainment

വിവാദങ്ങളോട് മൗനം; ജോഫിൻ ടി ചാക്കോയുടെ ചിത്രത്തിന് പാക്കപ്പടിച്ച് ആസിഫ് അലി - Asif Ali Film Pack Up - ASIF ALI FILM PACK UP

രമേശ് നാരായണൻ അപമാനിച്ചെന്ന വിവാദങ്ങളില്‍ പ്രതികരിക്കാതെ നടന്‍ ആസിഫ് അലി. താരത്തിന്‍റെ പുതിയ ചിത്രത്തിന്‍റെ പാക്ക് അപ്പ്‌ വാർത്തയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍. ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിനാണ് ആസിഫ് അലി പാക്കപ്പടിച്ചത്.

ASIF ALI JOFIN T CHACKO FILM  SHOOTING FOR ASIF ALI FILM WRAP UP  ആസിഫ് അലി ജോഫിൻ ടി ചാക്കോ  RAMESH NARAYAN ASIF ALI CONTROVERSY
ASIF ALI AND JOFIN T CHACKO (ETV Bharat)
author img

By ETV Bharat Kerala Team

Published : Jul 16, 2024, 6:32 PM IST

നോരഥങ്ങൾ എന്ന പുറത്തിറങ്ങാനിരിക്കുന്ന ആന്തോളജി ചിത്രത്തിന്‍റെ വേദിയിൽ സംഗീത സംവിധായകൻ രമേശ് നാരായണനാൽ ആസിഫ് അലി അപമാനിതനായെന്ന വിമർശനം ആളിക്കത്തുകയാണ്. നടന്ന സംഭവം തെറ്റിധാരണ ആണെന്നും ആസിഫ് അലിക്ക് ഇതുമൂലം എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പ് പറയാൻ തയ്യാറാണെന്നും രമേശ് നാരായണൻ പ്രസ്‌താവനവുമായി രംഗത്തെത്തി. എന്നാൽ സംഭവത്തിൽ ആസിഫ് അലി പ്രതികരിച്ചിട്ടില്ല.

വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും രമേശ്‌ നാരായണനും ആസിഫ് അലിയെ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇതുവരെയും അതിനും സാധിച്ചിട്ടില്ല. എന്നാൽ 2 മണിക്കൂർ മുമ്പ് സോഷ്യൽ മീഡിയയിലൂടെ തന്‍റെ ഏറ്റവും പുതിയ ചിത്രത്തിന്‍റെ പാക്ക് അപ്പ്‌ വാർത്തയും ചിത്രങ്ങളും അദ്ദേഹം പോസ്റ്റ് ചെയ്‌തു.

മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന് ശേഷം ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് അലി ചിത്രത്തിന്‍റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കാവ്യാ ഫിലിംസ് നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. പാക്കപ്പിന്‍റെ ഭാഗമായി പുറത്തുവിട്ട ചിത്രങ്ങളിൽ പ്രൊഡക്ഷൻ നമ്പർ സെവൻ എന്നാണ് സിനിമയുടെ താത്‌കാലിക നാമകരണമായി കാണുവാൻ സാധിക്കുന്നത്.

നാട്ടിൻപുറ സൗന്ദര്യം ആസ്വദിച്ച് ആകാശത്തിലേക്ക് കൈകൾ ഉയർത്തി വായുവിലേക്ക് സന്തോഷത്താൽ ഉയർന്നു ചാടുന്ന ചിത്രവും ആസിഫ് അലി ഇതിനോടൊപ്പം പോസ്റ്റ് ചെയ്‌തിട്ടുണ്ട്. അനശ്വര രാജനാണ് ചിത്രത്തിലെ നായിക. മനോജ് കെ ജയനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

ALSO READ: 'ആസിഫ് അലിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല, ക്ഷമ ചോദിക്കാൻ തയ്യാര്‍'; വിവാദത്തിൽ പ്രതികരിച്ച് രമേശ് നാരായണൻ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.