ETV Bharat / entertainment

ആസിഫ് അലിയ്‌ക്ക് ഇന്ന് പിറന്നാൾ ; ആശംസകളുമായി സിനിമാലോകം

38-ാം പിറന്നാൾ നിറവിൽ ആസിഫ് അലി, പ്രിയതാരത്തെ ആശംസകൾകൊണ്ട് പൊതിയുകയാണ് ആരാധകരും സഹപ്രവർത്തകരും

Asif Ali 38th birthday  Asif Ali birthday wishes  Asif Ali movies  ആസിഫ് അലി പിറന്നാൾ  ആസിഫ് അലി സിനിമകൾ
asif-ali-birthday
author img

By ETV Bharat Kerala Team

Published : Feb 4, 2024, 2:58 PM IST

Updated : Feb 4, 2024, 3:23 PM IST

മലയാളത്തിലെ യുവനിരയിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി. ശ്യാമപ്രസാദിന്‍റെ 'ഋതു' എന്ന ചിത്രത്തിലൂടെ മലയാള സിനിമയുടെ വാതിൽ തുറന്ന് അകത്തേക്ക് നടന്നുകയറിയ നടൻ. അവകാശപ്പെടാൻ പാരമ്പര്യത്തിന്‍റെ പകിട്ടോ ഗോഡ്‌ഫാദർമാരുടെ തണലോ ഇല്ലാതെ സ്വയം ആർജിച്ചെടുത്ത നിശ്ചയദാർഢ്യത്തിന്‍റെ കരുത്തുമായാണ് സിനിമയെന്ന മായാലോകത്തേക്ക് ഉറച്ച കാൽവയ്പ്പു‌കളുമായി അയാൾ കടന്നുവന്നത്. മലയാളസിനിമയുടെ കരുത്തനായ നടന്‍റെ, ആരാധകരുടെ പ്രിയപ്പെട്ട ആസിക്കയുടെ 38-ാം പിറന്നാളാണിന്ന്.

പ്രിയതാരത്തിന്‍റെ 'സ്‌പെഷ്യൽ ഡേ'യിൽ ആസിഫിനെ ആശംസകൾകൊണ്ട് പൊതിയുകയാണ് ആരാധകരും പ്രിയപ്പെട്ടവരും. സിനിമ മേഖലയിൽ നിന്ന് തന്നെ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ താരത്തിന് ആശംസകൾ അർപ്പിച്ചുകൊണ്ട് എത്തുന്നത്. അക്കൂട്ടത്തിൽ മമ്മൂട്ടി കമ്പനി, ദുൽഖർ സൽമാൻ, ജയസൂര്യ, ബിജു മേനോൻ, സൗബിൻ ഷാഹിർ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ, ആന്‍റണി വർഗീസ് പെപ്പെ, ആസിഫിന്‍റെ സഹോദരനും നടനുമായ അഷ്‌കർ അലി തുടങ്ങി നിരവധി പേരുണ്ട്.

Asif Ali 38th birthday  Asif Ali birthday wishes  Asif Ali movies  ആസിഫ് അലി പിറന്നാൾ  ആസിഫ് അലി സിനിമകൾ
ആസിഫ് അലിയ്‌ക്ക് പിറന്നാൾ ആശംസകളുമായി ദുൽഖർ സൽമാൻ

മലയാളത്തിന്‍റെ യൂത്ത് ഐക്കണുകളിൽ പ്രധാനപ്പെട്ട മുഖമാണ് ആസിഫിന്‍റേത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ യുവാക്കളുടെ ഹരമായി മാറിയ നടൻ പ്രേക്ഷകർക്ക് സമ്മാനിച്ചത് വ്യത്യസ്‌തങ്ങളായ സിനിമകളും കഥാപാത്രങ്ങളുമാണ്. ക്യാമറയ്‌ക്ക് മുന്നിൽ ദേഷ്യവും സങ്കടവുമെല്ലാം അനായാസം വഴങ്ങും ആസിഫിന്. യുവത്വത്തിന്‍റെ ആഘോഷങ്ങളും പകിട്ടും മാത്രമല്ല സീരിയസ് വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് ഇതിനോടകം ആസിഫ് തെളിയിച്ചിട്ടുണ്ട്.

'സാൾട്ട് എൻ പെപ്പർ, ഹണി ബീ, ബി ടെക്ക്' സിനിമകളിൽ കയ്യടി നേടിയ ആസിഫ് 'ഒഴിമുറി, കക്ഷി അമ്മിണി പിള്ള, ഇബ്‌ലീസ്, നിർണായകം, ഉയരെ' തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചു. 'ഋതു'വിന് ശേഷം 'അപൂർവരാഗം', റോഡ് ത്രില്ലർ ചിത്രം 'ട്രാഫിക്', റൊമാൻ്റിക് കോമഡി ചിത്രം 'സാൾട്ട് എൻ പെപ്പർ' പിരിയഡ് ഡ്രാമ മുവി 'ഒഴിമുറി' എന്നിങ്ങനെ നിരൂപക - വാണിജ്യ വിജയ ചിത്രങ്ങളിൽ അഭിനയിച്ചു. താരം നായകനായി 2013ൽ പുറത്തിറങ്ങിയ 'ഹണി ബീ' ആ വർഷത്തെ പ്രധാന ഹിറ്റുകളിൽ ഒന്നായിരുന്നു

2015ൽ പുറത്തിറങ്ങിയ, സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ചുള്ള സിനിമ 'നിർണായകം' ദേശീയ ചലച്ചിത്ര അവാർഡും നേടി. 2016ൽ 'അനുരാഗ കരിക്കിൻ വെള്ളം', 2017ൽ 'സൺഡേ ഹോളിഡേ', 2018ൽ ക്യാമ്പസ് ത്രില്ലർ 'ബിടെക്' എന്നിങ്ങനെ ആസിഫ് വിജയം തുടർന്നു.

പാർവതി കേന്ദ്ര കഥാപാത്രമായ 'ഉയരെ' എന്ന സിനിമയിലെ ആസിഫിന്‍റെ പ്രകടനവും കയ്യടി നേടിയിരുന്നു. 2015ൽ പുറത്തിറങ്ങിയ 'കോഹിനൂർ' എന്ന ചിത്രത്തിലൂടെ നിർമ്മാതാവായും ആസിഫ് അരങ്ങേറ്റം കുറിച്ചു. 'ആദംസ് വേൾഡ് ഓഫ് ഇമാജിനേഷൻ' എന്ന തൻ്റെ പ്രൊഡക്ഷൻ കമ്പനിയ്‌ക്ക് കീഴിൽ പിന്നീട് 'കവി ഉദ്ദേശിച്ചത്' എന്ന ചിത്രം നിർമിക്കുകയും 'വിമാനം', 'ഇബ്‌ലീസ്' എന്നിവയുൾപ്പടെ വിവിധ ചിത്രങ്ങളുടെ വിതരണം നിര്‍വഹിക്കുകയും ചെയ്‌തിട്ടുണ്ട്.

Last Updated : Feb 4, 2024, 3:23 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.