ETV Bharat / entertainment

മലയാളത്തിൽ മറ്റൊരു താരവിവാഹം; അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു - Aparna Das Deepak Parambol wedding - APARNA DAS DEEPAK PARAMBOL WEDDING

2019ൽ പുറത്തിറങ്ങിയ 'മനോഹരം' എന്ന സിനിമയിൽ അപര്‍ണ ദാസും ദീപക് പറമ്പോലും ഒരുമിച്ച് അഭിനയിച്ചിരുന്നു

APARNA DAS TO MARRY DEEPAK PARAMBOL  APARNA DAS MOVIES  EEPAK PARAMBOL MOVIES  CELEBRITY MARRIAGE
APARNA DAS DEEPAK PARAMBOL WEDDING
author img

By ETV Bharat Kerala Team

Published : Apr 2, 2024, 6:45 PM IST

ചലച്ചിത്ര താരങ്ങളായ അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഏപ്രില്‍ 24ന് വടക്കാഞ്ചേരിയില്‍ വച്ചാണ് ഇരുവരുടെയും വിവാഹം. ഇവരുടെ വിവാഹ ക്ഷണക്കത്തിന്‍റെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഫഹദ് ഫാസിൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയിലൂടെയാണ് അപര്‍ണ ദാസ് അഭിനയ രംഗത്തെത്തുന്നത്. പിന്നീട് 'മനോഹരം' എന്ന സിനിമയിലൂടെ താരം പ്രേക്ഷശ്രദ്ധ നേടി. ഈ ചിത്രത്തില്‍ ദീപക് പറമ്പോലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

APARNA DAS TO MARRY DEEPAK PARAMBOL  APARNA DAS MOVIES  EEPAK PARAMBOL MOVIES  CELEBRITY MARRIAGE
അപര്‍ണ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്‌ത 'മലർവാടി ആർട്‌സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് ദീപക് പറമ്പോൽ ചലച്ചിത്ര ലോകത്ത് എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. 'തട്ടത്തിൻ മറയത്ത്', കുഞ്ഞിരാമായണം', കണ്ണൂർ സ്‌ക്വാഡ്' തുടങ്ങിയ സിനിമകളിലെ ദീപക്കിന്‍റെ പ്രകടനം കയ്യടി നേടിയിരുന്നു. വിനീത് ശ്രീനിവാസൻ സിനിമകളിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ദീപക്.

മലയാളത്തിലെ വന്‍ ഹിറ്റായ, ബോക്‌സ് ഓഫിസ് കളക്ഷനിൽ റെക്കോർഡിട്ട 'മഞ്ഞുമ്മല്‍ ബോയ്‌സി'ലും ദീപക് ശ്രദ്ധേയമായ വേഷം ചെയ്‌തിരുന്നു. റിലീസിനൊരുങ്ങുന്ന വിനീത് ശ്രീനിവാസന്‍റെ 'വർഷങ്ങൾക്ക് ശേഷം' എന്ന സിനിമയിലും ദീപക് അഭിനയിക്കുന്നുണ്ട്.

ALSO READ: ആക്ഷനിൽ കസറാൻ ടൊവിനോ - തൃഷ കൂട്ടുകെട്ടിന്‍റെ 'ഐഡന്‍റിറ്റി'; പ്രതീക്ഷയേറ്റി പുതിയ അപ്‌ഡേറ്റ് - Identity Movie Update

അതേസമയം മലയാളത്തിന് പുറമെ തമിഴിലും തെലുഗുവിലും സജീവമാണ് അപർണ ദാസ്. വിജയ് നായകനായ 'ബീസ്റ്റ്' എന്ന ചിത്രത്തിലൂടെയാണ് താരം തമിഴകത്ത് അരങ്ങേറിയത്. കഴിഞ്ഞ വർഷം റിലീസ് ചെയ്‌ത 'ഡാഡ' എന്ന ചിത്രത്തിൽ നായികയായി അപർണ കയ്യടി നേടിയിരുന്നു. കഴിഞ്ഞ വർഷം തന്നെ 'ആദികേശവ'യിലൂടെ തെലുഗുവിലും താരം അരങ്ങേറി. മലയാള ചിത്രം 'സീക്രട്ട് ഹോം' ആണ് അപർണ ദാസ് വേഷമിട്ട, ഏറ്റവും ഒടുവിലായി റിലീസിനെത്തിയ സിനിമ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.