ETV Bharat / entertainment

ധനുഷിന്‍റെ 'രായനി'ൽ മലയാളികളുടെ പ്രിയതാരവും; ക്യാരക്‌ടർ പോസ്റ്റർ പുറത്ത് - Raayan character posters

അപർണ ബാലമുരളി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്

ധനുഷ് രായൻ സിനിമ  അപർണ ബാലമുരളി  Aparna Balamurali in Raayan  Raayan character posters  Dhanushs directorial Raayan
Aparna Balamurali in raayan
author img

By ETV Bharat Kerala Team

Published : Feb 26, 2024, 1:31 PM IST

തെന്നിന്ത്യയുടെ പ്രിയതാരം ധനുഷ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് 'രായൻ'. ധനുഷ് തന്നെയാണ് ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നതും. കഴിഞ്ഞ ദിവസങ്ങളിലായി ഈ ചിത്രത്തിലെ മറ്റ് താരങ്ങളുടെ ക്യാരക്‌ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ 'രായനി'ലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്.

ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്ന മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളിയുടെ പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. 'സൂരറൈ പോട്രി'ൽ സൂര്യയ്‌ക്കൊപ്പം ഗംഭീര പ്രകടനം കാഴ്‌ചവച്ച അപർണ 'രായനി'ലും ഞെട്ടിക്കുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ. ഏതായാലും താരത്തിന്‍റെ 'രായനി'ലെ ക്യാരക്‌ടർ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

അടുത്തിടെയാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്ന പ്രകാശ് രാജിനെയും തമിഴ് സംവിധായകനും തിരക്കഥാകൃത്തും ധനുഷിന്‍റെ സഹോദരനുമായ സെൽവരാഘവനെയും സ്വാഗതം ചെയ്‌തുകൊണ്ടുള്ള കാരക്‌ടർ പോസ്റ്ററുകൾ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. കാളിദാസ് ജയറാം, സന്ദീപ് കിഷൻ, നിത്യ മേനൻ, എസ് ജെ സൂര്യ, ദുഷ്‍റ വിജയൻ, അനിഖ സുരേന്ദ്രൻ, വരലക്ഷ്‌മി ശരത്‍കുമാര്‍ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

നേരത്തെ പുറത്തുവന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്ന പോസ്റ്ററിൽ ത്രസിപ്പിക്കുന്ന ലുക്കിലായിരുന്നു ധനുഷ്. പോസ്റ്ററിൽ സന്ദീപ് കിഷനും കാളിദാസ് ജയറാമും ധനുഷിനൊപ്പമുണ്ട്. ഗംഭീര ആക്ഷൻ - ത്രില്ലർ തന്നെയാകും 'രായൻ' എന്ന് സൂചന നൽകുന്നതായിരുന്നു പോസ്റ്റർ.

ധനുഷിന്‍റെ കരിയറിലെ 50-ാമത്തെ ചിത്രം കൂടിയാണ് രായൻ. അതേസമയം ഈ സിനിമയുടെ പ്രമേയം എന്താണെന്ന് സംബന്ധിച്ച വിവരങ്ങൾ ഇതുവരെയും പുറത്തുവിട്ടില്ല. സണ്‍ പിക്‌ചേഴ്‌സ് ആണ് രായൻ നിർമിക്കുന്നത്. 2024ല്‍ തന്നെ രായന്‍റെ റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ALSO READ: 'രായനി'ൽ പ്രകാശ് രാജും സെൽവ രാഘവനും; പുതിയ പോസ്റ്ററുകളുമായി ധനുഷ്

എ ആര്‍ റഹ്‍മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ ഓം പ്രകാശാണ്. നിലവിൽ ദേശീയ അവാർഡ് ജേതാവായ ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണത്തിലാണ് ധനുഷ്. തെലുഗു സൂപ്പർ താരം നാഗാർജുനയും 'ഡിഎൻഎസ്' (ധനുഷ്, നാഗാർജുന, ശേഖർ കമ്മുല) എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. രശ്‌മിക മന്ദാനയാണ് 'ഡിഎൻഎസി'ൽ നായികയായി എത്തുന്നത്. അക്കിനേനി നാഗാർജുന ഈ ചിത്രത്തിൽ അതിഥി വേഷത്തിലെത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.