ETV Bharat / entertainment

ടൊവിനോ ചിത്രം 'അന്വേഷിപ്പിൻ കണ്ടെത്തും' ; മാർച്ച് 8 മുതൽ ഒടിടിയിൽ - ടൊവിനോ തോമസ്

ടൊവിനോ തോമസ് നായകനായ 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രം മാർച്ച് എട്ടിന് ഒടിടിയിൽ റിലീസ് ചെയ്യും

anweshippin kandethum  tovino thomas  anweshippin kandethum ott release  ടൊവിനോ തോമസ്  അന്വേഷിപ്പിൻ കണ്ടെത്തും ഒടിടി
anweshippin kandethum
author img

By ETV Bharat Kerala Team

Published : Mar 3, 2024, 11:16 AM IST

ടൊവിനോ തോമസിനെ (Tovino Thomas) നായകനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്‌ത 'അന്വേഷിപ്പിൻ കണ്ടെത്തും' (Anweshippin Kandethum) ഒടിടി റിലീസിനൊരുങ്ങുന്നു (ott release). മാർച്ച് 8 മുതൽ ചിത്രം നെറ്റ്ഫ്ലിക്‌സിൽ സ്ട്രീംമിങ് ആരംഭിക്കും.

റിലീസിന് പിന്നാലെ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. ഉദ്വേഗഭരിത നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമൊക്കെയായി പ്രേക്ഷകർ ഏറ്റെടുത്ത കുറ്റാന്വേഷണ സിനിമകളുടെ ലിസ്റ്റിലേക്ക് കടന്നുകയറാൻ ചിത്രത്തിനായി. തിയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രാഹാം എന്നിവർക്കൊപ്പം സരിഗമയുടെ ബാനറിൽ വിക്രം മെഹ്‍റയും സിദ്ധാർഥ് ആനന്ദ് കുമാറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

ഫെബ്രുവരി 9നാണ് ചിത്രം തിയേറ്ററിൽ റിലീസ് ചെയ്‌തത്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പതിവ് ഇൻവെസ്റ്റിഗേഷൻ ഫോർമുലയിൽ നിന്ന് മാറി അന്വേഷകരുടെ കഥ പറയുന്ന ചിത്രത്തിൽ ചെറുവള്ളി പൊലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണൻ എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.

കേരളം ഏറെ ചർച്ച ചെയ്‌ത യഥാർഥ കൊലപാതക കേസുകളുടെ ചുവടു പിടിച്ച് സിനിമാറ്റിക്കായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സന്തോഷ് നാരായണന്‍ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയ ആദ്യ മലയാള ചിത്രം കൂടിയാണിത്. 'കൽക്കി', 'എസ്ര' എന്നീ ചിത്രങ്ങൾക്ക് ശേഷം പൊലീസ് വേഷത്തിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട ചിത്രം കൂടിയായിരുന്നു ഇത്.

സിദ്ദിഖ്, ഹരിശ്രീ അശോകൻ, പ്രേം പ്രകാശ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രാഹുൽ രാജഗോപാൽ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, കോട്ടയം നസീർ, മധുപാൽ, അസീസ് നെടുമങ്ങാട്, വെട്ടുകിളി പ്രകാശൻ, സാദിഖ്, ബാബുരാജ്, അർത്ഥന ബിനു, രമ്യ സുവി, ശരണ്യ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇവരോടൊപ്പം എഴുപതോളം താരങ്ങളും പുതുമുഖ നായികമാരും അഭിനയിച്ചിട്ടുണ്ട്. ടൊവിനോയുടെ പിതാവ് അഡ്വ. ഇല്ലിക്കൽ തോമസും സിനിമയിൽ വളരെ സുപ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. കട്ടപ്പന, കോട്ടയം, തൊടുപുഴ എന്നിവിടങ്ങളിലായായിരുന്നു സിനിമയുടെ ചിത്രീകരണം.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: ഛായാഗ്രഹണം: ഗൗതം ശങ്കർ, ചിത്രസംയോജനം: സൈജു ശ്രീധർ, കലാസംവിധാനം: ദിലീപ് നാഥ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: സജി കാട്ടാക്കട, പ്രൊഡക്ഷൻ കൺട്രോളർ: സഞ്ജു ജെ, വിഷ്വൽ പ്രൊമോഷൻ: സ്നേക്ക്പ്ലാന്‍റ്, പിആർഒ: ശബരി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.