ETV Bharat / entertainment

40 കോടി കളക്ഷനും കടന്ന് 'അന്വേഷിപ്പിൻ കണ്ടെത്തും' - ടൊവിനോ ചിത്രം

തൊണ്ണൂറുകളുടെ ആരംഭത്തിൽ നടന്ന, കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും പിന്നാലെയുണ്ടായ സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

Etv Bharat
Etv Bharat
author img

By ETV Bharat Kerala Team

Published : Feb 26, 2024, 10:31 PM IST

ദ്വേഗഭരിത നിമിഷങ്ങളും ആകാംക്ഷയുണർത്തുന്ന രംഗങ്ങളുമൊക്കെയായി പ്രേക്ഷകരേവരും ഏറ്റെടുത്ത ഒട്ടേറെ കുറ്റാന്വേഷണ സിനിമകളുണ്ട് മലയാളത്തിൽ. അത്തരത്തിലുള്ള എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളുടെ ഗണത്തിലേക്ക് നിറഞ്ഞ മനസോടെ പ്രേക്ഷകർ ചേർത്തുവെച്ചിരിക്കുകയാണ് ടൊവിനോ തോമസ് പൊലീസ് വേഷത്തിലെത്തിയ 'അന്വേഷിപ്പിൻ കണ്ടെത്തും'. പുത്തൻ റിലീസുകൾക്കിടയിലും കേരളത്തിനകത്തും പുറത്തും മികച്ച പ്രേക്ഷക പിന്തുണയോടെ മുന്നേറുകയാണ് ചിത്രം. 40 കോടി ആഗോള ബോക്സോഫീസ് കളക്ഷനുമായി വൻ കുതിപ്പ് തുടരുകയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

ഫെബ്രുവരി 9ന് കേരളത്തിനകത്തും പുറത്തും ജിസിസി രാജ്യങ്ങളിലും ഉൾപ്പെടെ റിലീസ് ചെയ്‌ത ചിത്രം ഇതിനകം 40 കോടിയിലേറെ ആഗോള ബോക്സോഫീസ് കളക്ഷൻ നേടിക്കഴിഞ്ഞതായാണ് വിവരം. കൂടാതെ നെറ്റ്‍ഫ്ലിക്‌സ് വലിയ തുകയ്ക്ക് ഒടിടി റൈറ്റ്സ് സ്വന്തമാക്കിയതായും സൂചനയുണ്ട്. നാലാം വാരത്തിലേക്ക് കടക്കുമ്പോഴും ചിത്രത്തിന് തിയേറ്ററുകളിൽ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

കേരളം ഏറെ ചർച്ച ചെയ്‌ത യഥാർത്ഥ കൊലപാതക കേസുകളുടെ ചുവടു പിടിച്ച് സിനിമാറ്റിക്കായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‍‍ഡാർവിൻ കുര്യാക്കോസാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ഒരു മർഡർ ഇൻവെസ്റ്റിഗേഷൻ ഡ്രാമയായി ഒരുക്കിയ ചിത്രം തീയറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

ചിത്രത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജിനു വി എബ്രാഹാമാണ്. പൃഥ്വിരാജ് ചിത്രം 'കാപ്പ'യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് 'അന്വേഷിപ്പിൻ കണ്ടെത്തും'.

തൊണ്ണൂറുകളുടെ ആരംഭത്തിൽ കേരളത്തിൽ ഏറെ വിവാദമായ രണ്ട് കൊലപാതകങ്ങളും അതിന് പിന്നാലെ നടന്ന സംഭവ പരമ്പരകളുമൊക്കെയാണ് ചിത്രം ചർച്ച ചെയ്യുന്നത്. എസ് ഐ ആനന്ദ് നാരായണൻ എന്ന പൊലീസ് കഥാപാത്രമായി വേറിട്ട ലുക്കിലാണ് ടൊവിനോ ചിത്രത്തിലുള്ളത്. മുമ്പ് താരം അഭിനയിച്ച കഥാപാത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്‌തമായി, സട്ടിലായാണ് ഈ വേഷം ടൊവിനോ സ്ക്രീനിൽ എത്തിച്ചിരിക്കുന്നത് എന്നാണ് പ്രേക്ഷകാഭിപ്രായം.

ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ, ബാബുരാജ്, നന്ദു, ഹരിശ്രീ അശോകൻ, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, വെട്ടുകിളി പ്രകാശ്, രമ്യാ സുവി, അനഘ മായ രവി, അശ്വതി മനോഹരൻ, അർത്ഥന ബിനു തുടങ്ങി നിരവധി താരങ്ങളുടെ ശ്രദ്ധേയ പ്രകടനവുമാണ് ചിത്രത്തിലേത്.

സിനിമയുടെ ആത്മാവ് തന്നെയായ സംഗീതമൊരുക്കിയിരിക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണനാണ്. തൊണ്ണൂറുകളിലെ കഥ സംസാരിക്കുന്ന സിനിമയുടെ മികവുറ്റ ഛായാഗ്രഹണം 'തങ്കം' സിനിമയുടെ ക്യാമറമാനായിരുന്ന ഗൗതം ശങ്കറാണ് നി‍ർവ്വഹിച്ചിരിക്കുന്നത്.

Also Read: ചാലിയാറിന്‍റെ കഥ പറയുന്ന 'കടകൻ'; മാർച്ച് 1ന് തിയറ്ററുകളിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.