മലയാളി താരം അനുപമ പരമേശ്വരൻ നായികയായി എത്തുന്ന തെലുഗു ചിത്രമാണ് 'ടില്ലു സ്‌ക്വയർ'. തുടക്കം മലയാളത്തിൽ നിന്നാണെങ്കിലും നിലവിൽ തെലുഗു സിനിമാലോകത്തെ തിരക്കേറിയ താരമാണ് അനുപമ പരമേശ്വരൻ. സിദ്ധു ജൊന്നലഗഡ്ഡയാണ് 'ടില്ലു സ്‌ക്വയർ' സിനിമയിലെ നായകൻ (Anupama Parameswaran Siddu Jonnalagadda starrer Tillu Square). ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്.
മാലിക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിലെ 'ഓ മൈ ലില്ലി' എന്നാരംഭിക്കുന്ന ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. നായകൻ സിദ്ധുവും രവി ആന്‍റണിയും ചേര്‍ന്നാണ് ഗാനരചന. അച്ചു രാജാമണി സംഗീതം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീറാം ചന്ദ്രയാണ്.
- " class="align-text-top noRightClick twitterSection" data="">
സിദ്ധു തന്നെ നായകനായി എത്തിയ 'ഡിജെ ടില്ലു' എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമാണ് 'ടില്ലു സ്‍ക്വയര്‍'. സിദ്ധു ജൊന്നലഗഡ്ഡ തന്നെയാണ് 'ടില്ലു സ്‌ക്വയർ' ചിത്രത്തിന്‍റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. സിതാര എന്‍റര്‍ടെയിൻമെന്‍റ്സ്, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസ് എന്നിവയുടെ ബാനറുകളില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവര്‍ ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത് ശ്രീകര സ്റ്റുഡിയോസ് ആണ്.
മാര്‍ച്ച് 29ന് 'ടില്ലു സ്‌ക്വയർ' തിയേറ്ററുകളിൽ എത്തുമെന്നാണ് നിലവിൽ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. നേരത്തെ പലതവണ ഈ ചിത്രത്തിന്‍റെ റിലീസ് തീയതി മാറ്റിവച്ചിരുന്നു. പോസ്റ്റ് പ്രൊഡക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു റിലീസ് മാറ്റാൻ കാരണം.
മുരളീധര്‍ ഗൗഡ്, സിവിഎല്‍ നരസിംഹ റാവു, മുരളി ശര്‍മ്മ, പ്രണീത് റെഡ്ഡി കല്ലെം, രാജ് തിരണ്ഡസു തുടങ്ങിയവരാണ് ഈ ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സായ് പ്രകാശ് ഉമ്മഡിസിംഗുവാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് നവീന്‍ നൂളിയും കൈകാര്യം ചെയ്യുന്നു.
അച്ചു രാജാമണിയ്‌ക്ക് പുറമെ റാം മിരിയാലയും 'ടില്ലു സ്‌ക്വയർ' സിനിമയുടെ സംഗീത സംവിധായകനാണ്. റാം മിരിയാലയുടെ സംഗീതത്തിൽ നേരത്തെ പുറത്തുവന്ന ചിത്രത്തിലെ 'രാധിക' എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ ശ്രദ്ധ നേടിയിരുന്നു. ആദിത്യ മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവന്ന ഗാനം ചുരുങ്ങിയ സമയംകൊണ്ട് തന്നെ 25 ലക്ഷത്തിലേറെ കാഴ്‌ചക്കാരെ സ്വന്തമാക്കിയിരുന്നു. എ എസ് പ്രകാശാണ് ഈ ചിത്രത്തിന്‍റെ കലാസംവിധാനം നിർവഹിക്കുന്നത്.
ALSO READ: അനുപമ പരമശ്വരന്‍റെ 'ടില്ലു സ്‌ക്വയർ'; വൈറലായി 'രാധിക' ലിറിക്കൽ വീഡിയോ