ETV Bharat / entertainment

ത്രസിപ്പിക്കുന്ന കടൽ ആക്ഷൻ രംഗങ്ങളുമായി കൊണ്ടൽ; വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ്-പെപ്പെ ചിത്രത്തിൻ്റെ ടീസർ പുറത്ത് - PEPE KONDAL MOVIE TEASER OUT - PEPE KONDAL MOVIE TEASER OUT

നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്യുന്ന ചലച്ചിത്രം സെപ്റ്റംബറിൽ ഓണം റിലീസായി പ്രേക്ഷകരിലേക്ക് എത്തും.

ANTONY VARGHESE  KONDAL  കൊണ്ടൽ ടീസർ  MALAYALAM ONAM RELEASE
Kondal Movie Poster (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 25, 2024, 4:15 PM IST

യുവതാരം ആൻ്റണി വർ​ഗീസ് നായകനായി എത്തുന്ന 'കൊണ്ടല്‍' എന്ന ചിത്രത്തിൻ്റെ ആദ്യ ടീസർ പുറത്ത്. ആർഡിഎക്‌സ് എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രത്തിന് ശേഷം സോഫിയ പോളിൻ്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് അജിത് മാമ്പള്ളിയാണ്. കടല്‍ സംഘര്‍ഷത്തിൻ്റെ കഥ പറയുന്ന കൊണ്ടലിൻ്റെ ഹൈലൈറ്റ് കടലിൽവച്ചുള്ള ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാണെന്ന സൂചനകളാണ് ലഭിക്കുന്നത്.

ഒരു ഗംഭീര ആക്ഷൻ ചിത്രമാണ് പ്രേക്ഷകരുടെ മുന്നിൽ എത്താൻ പോകുന്നതെന്ന സൂചനയാണ് ഇപ്പോൾ റിലീസ് ചെയ്‌ത ടീസറും തരുന്നത്. ഈ വരുന്ന സെപ്റ്റംബറിൽ ഓണം റിലീസായി കൊണ്ടൽ തിയേറ്ററുകളിലെത്തുന്നതായിരിക്കും.

ആൻ്റണി വർഗീസിനൊപ്പം കന്നഡ സൂപ്പർ താരം രാജ് ബി ഷെട്ടിയും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്‌ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‌ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്ലീ, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, സുനില്‍ അഞ്ചുതെങ്ങ്, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്‌പകുമാരി എന്നിവരും വേഷമിട്ടിട്ടുണ്ട്.

റോയ്‌ലിന്‍ റോബര്‍ട്ട്, സതീഷ് തോന്നക്കല്‍, അജിത് മാമ്പള്ളി എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ദീപക് ഡി മേനോൻ, സംഗീതം- സാം സി എസ്, എഡിറ്റർ- ശ്രീജിത്ത് സാരംഗ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ- മാനുവൽ ക്രൂസ് ഡാർവിൻ, ആക്ഷൻ- വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, പ്രൊഡക്ഷൻ ഡിസൈനർ- വിനോദ് രവീന്ദ്രൻ, കലാസംവിധാനം- അരുൺ കൃഷ്‌ണ, വസ്ത്രാലങ്കാരം- നിസാർ റഹ്‌മത്ത്, മേക്കപ്പ്- അമൽ കുമാർ, പ്രൊഡക്ഷൻ കൺട്രോളർ- ജാവേദ് ചെമ്പു, ഡിജിറ്റൽ മാർക്കറ്റിങ്- അനൂപ് സുന്ദരൻ, പിആർഒ- ശബരി.

Also Read: ഓണം കളറാക്കാനൊരുങ്ങി ആൻ്റപ്പനും പിള്ളേരും; 'ബാഡ് ബോയ്‌സ്' ടീസർ പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.