ETV Bharat / entertainment

'ദേവര പാര്‍ട്ട് 1': അനിരുദ്ധിന്‍റെ ആദ്യ ബ്ലോക്ക്ബസ്‌റ്റര്‍ റിവ്യൂ വൈറല്‍; ആഘോഷമാക്കി ആരാധകര്‍ - Anirudh Shares post Devara movie - ANIRUDH SHARES POST DEVARA MOVIE

'ദേവര പാര്‍ട്ട്' 1 സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളില്‍ തിയേറ്ററുകളില്‍. അനിരുദ്ധ് രവിചന്ദറിന്‍റെ ഷോര്‍ട്ട് റിവ്യു വൈറല്‍. ആഘോഷമാക്കി ആരാധകര്‍.

ANIRUDH RAVICHANDER  DEVARA MOVIE  ജൂനിയര്‍ എന്‍ ടി ആര്‍  ദേവര സിനിമ
Anirudh Ravichander shares post about Devara (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 26, 2024, 4:24 PM IST

ജൂനിയര്‍ എന്‍ ടി ആര്‍ നായകനാകുന്ന 'ദേവര പാര്‍ട്ട് 1' റിലീസിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ ഏറെ ആകാംക്ഷയിലാണ്. 'ജനത ഗ്യാരേജി'ന് ശേഷം കൊരട്ടല ശിവ സംവിധാനം ചെയ്യുന്ന 'ദേവര പാര്‍ട്ട് 1' സെപ്റ്റംബര്‍ 27 ന് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ അത് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ആരാധക കൂട്ടം.

കഴിഞ്ഞ ദിവസം ചിത്രത്തെ കുറിച്ച് സംഗീത സംവിധാകന്‍ അനിരുദ്ധ് രവിചന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച ഒരു ഷോര്‍ട്ട് റിവ്യൂ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'ദേവര' എന്നെഴുതികൊണ്ട് ട്രോഫികള്‍, കയ്യടികള്‍, വെടിക്കെട്ട് ഇമോജികളാണ് അനിരുദ്ധ് പങ്കുവച്ചത്. ഈ റിവ്യൂ പങ്കുവച്ചതോടെ ഇത് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍. ഇതിന് മുന്‍പ് ഇത്തരത്തില്‍ പങ്കുവച്ച ലിയോ, ജവാന്‍, ജയിലര്‍ എന്നീ ചിത്രങ്ങളും വമ്പന്‍ ഹിറ്റായിരുന്നു.

അതേസമയം ചിത്രത്തിന്‍റെ അഡ്വാന്‍സ് ബുക്കിങ്ങ് റെക്കോര്‍ഡിട്ടിരിക്കുകയാണ്. ബോക്‌സ് ഓഫിസില്‍ 100 കോടി കടക്കുമെന്നാണ് സൂചന. അതിവേഗത്തിലാണ് ടിക്കറ്റുകള്‍ വിറ്റഴിയുന്നത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ബോളിവുഡ് താരം ജാന്‍വി കപൂറാണ് നായിക. സെയ്‌ഫ് അലിഖാന്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന്‍ തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ദേവര'യുടെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറര്‍ ഫിലിംസാണ്.

Also Read:''നടനാവാന്‍ ആഗ്രഹിച്ചപ്പോള്‍ പ്രചോദനം നല്‍കിയ രണ്ടുപേര്‍'' സൂര്യയ്ക്കും കാര്‍ത്തിക്കുമൊപ്പമുള്ള ചിത്രം പങ്കിട്ട് ടൊവിനോ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.