ETV Bharat / entertainment

പ്രണയതകര്‍ച്ച മറികടക്കാനുള്ള മികച്ച മാര്‍ഗം; അനന്യ പാണ്ഡെയുടെ വെളിപ്പെടുത്തല്‍ - Ananya Panday Burned Photo - ANANYA PANDAY BURNED PHOTO

'സി ടി ആര്‍ എല്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു അനന്യയുടെ വെളിപ്പെടുത്തല്‍.

ANANYA PANDAY  BOLLYWOOD  അനന്യ പാണ്ഡെ  സി ടി ആര്‍ എല്‍ സിനിമ
Ananya Panday (ANI)
author img

By ETV Bharat Entertainment Team

Published : Oct 5, 2024, 4:28 PM IST

ഏറെ ആരാധകരുള്ള താരമാണ് ബോളിവുഡ് താരം അനന്യ പാണ്ഡെ. തന്‍റെ പുതിയ സിനിമയുടെ പ്രമോഷന്‍റെ ഭാഗമായുള്ള ഒരു അഭിമുഖത്തിനിടെ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. മുന്‍ കാമുകനുമായി പിരിഞ്ഞ ശേഷം അതിന്‍റെ നിരാശയും വേദനയും മറികടക്കാന്‍ അയാളുടെ ഫോട്ടോ കത്തിച്ചുകളഞ്ഞിരുന്നുവെന്നാണ് താരം പറഞ്ഞത്. 'സി ടി ആര്‍ എല്‍' എന്ന ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു അനന്യയുടെ വെളിപ്പെടുത്തല്‍.

'സിടി ആര്‍ എല്ലി'ന്‍റെ സംവിധായകന്‍ വിക്രമാദിത്യ മോട്‌വാനെയോട് ബ്രേക്കപ്പുകള്‍ എങ്ങനെ മറികടക്കുമെന്നായിരുന്നു അവതാരകന്‍റെ ചോദ്യം. എന്നാല്‍ എന്ത് തന്നെയായാലും അത് അഭിമുഖീകരിച്ചേ മതിയാവൂ എന്നായിരുന്നു സംവിധായകന്‍റെ മറുപടി.

ആരോടെങ്കിലും സംസാരിച്ചോ ഫോട്ടോ കത്തിച്ചോ ആ വിഷമം മറികടക്കുമെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് അദ്ദേഹം അനന്യയോട് അഭിപ്രായം ചോദിച്ചു.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ചെയ്യാറില്ലെങ്കിലും അങ്ങനെ ഒന്നുണ്ടായിരുന്നു. ഞാന്‍ ഇപ്പോള്‍ മുന്‍കാമുകന്മാരുടെ ചിത്രങ്ങള്‍ കത്തിക്കാറില്ല. പക്ഷേ ഞാനത് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇത് ചെയ്യുന്നത് ഞാന്‍ മാത്രമല്ല. നിരവധി പേരുണ്ട്. മുന്‍ കാമുകനെ ഓര്‍മ്മിപ്പിക്കുന്ന സാധനങ്ങള്‍ എക്‌സ് ബോക്‌സ് എന്ന പേരിട്ട പെട്ടിയിലിട്ട് അതൊന്നിച്ച് കത്തിച്ചുകളഞ്ഞിട്ടുണ്ട്. നിരാശ മറികടക്കാന്‍ നല്ലൊരു വഴിയാണിതെന്നും അനന്യ പറഞ്ഞു.

താന്‍ ഇപ്പോള്‍ കൂടുതല്‍ പക്വതയുള്ള ആളാണെന്നും. പക്വതയോടെയാണ് തന്‍റെ വികാരങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും അനന്യ കൂട്ടിച്ചേര്‍ത്തു.

Also Read:തിയേറ്റര്‍ ഇളക്കി മറിക്കാന്‍ 'വേട്ടയ്യന്‍'; ടിക്കറ്റ് ബുക്കിങ്ങ് ഞായറാഴ്‌ച മുതല്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.