സിനിമാ പ്രേമികളും ആരാധകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'അമരന്‍'. സായി പല്ലവിയും ശിവകാര്‍ത്തികേയനും പ്രധാന വേഷത്തില്‍ എത്തുന്ന 'അമരന്‍റെ' വൈകാരികവും ആവേശകരവുമായി ട്രെയിലര്‍ പുറത്തിറങ്ങി. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.
ഒക്ടോബര്‍ 31 ന് ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളില്‍ എത്തും. കമല്‍ഹാസന്‍റെ ആര്‍ കെ എഫ് ഐയും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അതിഥി വേഷത്തില്‍ കമല്‍ഹാസനും ചിത്രത്തില്‍ എത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജിവി പ്രകാശാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്.
തമിഴിലും,മലയാളം, തെലുഗു എന്നീ ഭാഷകളിലായാട്ടാണ് ചിത്രം ഒരുക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
'അമരന്‍' സംവിധാനം ചെയ്യുന്നത് രാജ് കുമാര്‍ പെരിയസ്വാമിയാണ്. മേജര്‍ മുകുന്ദ് വരദരാജായി ചിത്രത്തില്‍ എത്തുന്നത് ശിവകാര്‍ത്തിയേകനാണ്. മേജര്‍ മുകുന്ദ് ആവാന്‍ കടുത്ത ശാരീരിക പരിശ്രമങ്ങള്‍ ശിവകാര്‍ത്തികേയന്‍ നടത്തിയിരുന്നു. അതേസമയം ഇന്ദു റബേക്ക വര്‍ഗീസായി സായി പല്ലവിയാണ് വേഷമിടുന്നത്.
ഇതിനോടകം തന്നെ ചിത്രത്തിന്‍റെ ക്യാരക്‌ടര്‍ ടീസറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചിരുന്നു. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ മേജര്‍ മുകുന്ദ് വരദരാജിന്‍റെ ഭാര്യ ഇന്ദു റബേക്ക വര്‍ഗീസ് വളരെ വൈകാരികയാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്.
ജമ്മു കശ്‌മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മരണാനന്തരം അശോക് ചക്ര നൽകി ആദരിക്കപെട്ട വ്യക്തിയാണ് മുകുന്ദ് വരദരാജ്.
2014ൽ തെക്കൻ കശ്‌മീരിലെ ഒരു ഗ്രാമത്തിൽ തീവ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു. ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെടിയേറ്റ മുകുന്ദ് ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരണത്തിനു കീഴടങ്ങി. മേജർ മുകുന്ദ് വരദരാജന്‍റെ ഭാര്യ ഇന്ദു റബേക്ക വർഗീസ് മലയാളിയാണ്.
അതേസമയം ഇത്തവണ ദീപാവലിക്ക് യുവതാരങ്ങളുടെ മത്സരമായിരിക്കും തിയേറ്ററുകളില്‍ കാഴ്‌ചവയ്ക്കുന്നത്. ജയം രവിയുടെ 'ബ്രദര്‍', ദുല്‍ഖര്‍ നായകനാകുന്ന 'ലക്കി ഭാസ്‌കര്‍', കവിന്‍ നായകനാകുന്ന 'ബ്ലഡി ബെഗ്ഗര്‍' എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
Also Read:താന്‍ സായി പല്ലവിയുടെ വലിയ ആരാധകന്‍, ഒരുമിച്ചൊരു സിനിമ ചെയ്യാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; മണിരത്‌നം