പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ അല്ലു അർജുൻ, 'പുഷ്‌പ 2: ദ റൂളി'ലൂടെ ആഗോള ബോക്‌സ് ഓഫീസ് കീഴടക്കാൻ ഒരുങ്ങുകയാണ്. ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ ചിത്രം ഇന്ന് (ഡിസംബര്‍ 5) പ്രദര്‍ശനത്തിനെത്തിയപ്പോള്‍ സിനിമയെ കുറിച്ചുള്ള ബോക്‌സ് ഓഫീസ് പ്രതീക്ഷകളും വാനോളമാണ്.
'പുപ്‌ഷ 2' മുന്‍കാല ചിത്രങ്ങളുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമെന്നും പുതുചരിത്രം സൃഷ്‌ടിക്കുമെന്നുമാണ് കണക്കുക്കൂട്ടല്‍. ആഗോളതലത്തില്‍ 12,500 സ്‌ക്രീനുകളില്‍ റിലീസിനെത്തിയ ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച നമ്പറുകള്‍ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷകള്‍.
ആഗോളതലത്തില്‍ 250 കോടി കടന്ന ആദ്യ ചിത്രം
'പുഷ്‌പ 2' അതിൻ്റെ ആദ്യ ദിനത്തില്‍ ബോക്‌സ് ഓഫീസ് റെക്കോർഡുകൾ തകർക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലോകമെമ്പാടുമായി ചിത്രം 270 കോടി രൂപ നേടുമെന്നും, ഈ നേട്ടം കൈവരിക്കുന്ന ചരിത്രത്തിലെ ആദ്യ നടനായി അല്ലു അർജുൻ മാറുമെന്നും ട്രെയിഡ് അനലിസ്‌റ്റുകള്‍ പ്രവചിക്കുന്നു. ഇന്ത്യയിലെ വിവിധയിടങ്ങളില്‍ ചിത്രം ആധിപത്യം സ്ഥാപിക്കുമെന്നാണ് പ്രതീക്ഷകള്‍.
270 കോടി രൂപയുടെ പ്രവചനം സത്യമായാല്‍, 'പുഷ്‌പ 2', 'ആര്‍ആര്‍ആറി'ന്‍റെ ആദ്യ ദിന റെക്കോര്‍ഡ് തകര്‍ത്തെറിയും. പ്രദര്‍ശന ദിനത്തില്‍ ആഗോള തലത്തില്‍ 257 കോടി രൂപ നേടി 'ആര്‍ആര്‍ആര്‍' ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് ദിന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു.
പ്രദര്‍ശന ദിത്തില്‍ പുഷ്‌പ 2യുടെ കളക്ഷന്‍ പ്രവചനം
- ആന്ധ്രാപ്രദേശ്/തെലുങ്കാന - 90 കോടി രൂപ
- കര്‍ണാടക -15 കോടി രൂപ
- കേരളം - 7 കോടി രൂപ
- മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ - 80 കോടി രൂപ
- ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ -200 കോടി രൂപ
- വിദേശ വിപണി - 70 കോടി രൂപ
- വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ - 270 കോടി രൂപ
റിലീസ് സ്‌ട്രാറ്റെജി: വ്യാഴാഴ്‌ച്ച ഗുണം
സിനിമയുടെ വൻ വിജയത്തിന് സംഭാവന നൽകുന്ന മറ്റൊരു ഘടകം അതിൻ്റെ തന്ത്രപരമായ റിലീസാണ്. സാധാരണയായുള്ള വെള്ളിയാഴ്‌ച്ച റിലീസിൽ നിന്നും വ്യത്യസ്‌തമായി, വ്യാഴാഴ്‌ച്ചയാണ് 'പുഷ്‌പ 2' തിയേറ്ററുകളിൽ എത്തിയത്. ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഓട്ടത്തിന് മുൻതൂക്കം നൽകുന്നതാണ് ഈ റിലീസ് സ്‌ട്രാറ്റെജി. ഇതിലൂടെ 'പുഷ്‌പ 2' മറ്റ് പ്രധാന റിലീസുകളിൽ തൊടാതെ ഒരു സോളോ ഓപ്പണിംഗാണ് നിര്‍മ്മാതാക്കള്‍ ഉറപ്പാക്കിയത്.
ബോക്‌സ് ഓഫീസില്‍ മിന്നി പുഷ്‌പ 2
റിലീസിന് മുമ്പായി ഡിസംബര്‍ 4ന് രാത്രിയില്‍ 'പുഷ്‌പ 2'ന്‍റെ പ്രീമിയര്‍ ഷോകള്‍ നടന്നിരുന്നു. ഇത് സിനിമയുടെ ഒരു ഗംഭീര ഓപ്പണിംഗിന് കളമൊരുക്കി. റിലീസ് ചെയ്‌ത് ആദ്യ മണിക്കൂറുകൾക്കുള്ളിൽ തന്നെ എല്ലാ ഭാഷകളിലുമായി ചിത്രം 28.94 കോടി രൂപ നേടിയിട്ടുണ്ട്. പ്രദര്‍ശന ദിനത്തിനൊടുവില്‍ കളക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
Also Read: അല്ലു അർജുൻ സോംഗ്‌സ് സ്പെഷ്യലിസ്‌റ്റ്.. സിജു തുറവൂർ പറയുന്നു..