ഹൈദരാബാദ് : ആന്ധ്രാപ്രദേശ്- തെലങ്കാന സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും നാശം വിതച്ച സാഹചര്യത്തില്‍ ദുരിതബാധിതര്‍ക്ക് സഹായഹസ്‌തവുമായി തെലുഗു സൂപ്പര്‍ താരം അല്ലു അര്‍ജുന്‍. സംസ്ഥാനങ്ങളെ ബാധിച്ച കനത്ത മഴയില്‍ വീടും വസ്‌തുക്കളും നഷ്‌ടപ്പെട്ടവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുകോടി രൂപയാണ് അല്ലു അര്‍ജുന്‍ നല്‍കിയത്. തന്‍റെ ഒഫിഷ്യല്‍ സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
"ആന്ധ്രാപ്രദേശിലും തെലങ്കാനയിലും നാശം വിതച്ച മഴയില്‍ ഉണ്ടായ നഷ്‌ടങ്ങളിലും കഷ്‌ടപ്പാടുകളിലും ഞാന്‍ ദുഖിതനാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനായി രണ്ട് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഞാന്‍ വിനീതമായി ഒരു കോടി സംഭാവന ചെയ്യുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നു" -അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു.
I'm saddened by the loss and suffering caused by the devastating rains in Andhra Pradesh and Telangana. In these challenging times, I humbly donate ₹1 crore in total to the CM Relief Funds of both states to support the relief efforts. Praying for everyone's safety 🙏.…
— Allu Arjun (@alluarjun) September 4, 2024
നേരത്തെ ഇരു സംസ്ഥാനങ്ങള്‍ക്കും കൈത്താങ്ങായി തെലുഗു സൂപ്പര്‍ താരങ്ങളായ ജൂനിയര്‍ എന്‍ ടി ആര്‍, പ്രഭാസ് തുടങ്ങിയവരും രംഗത്ത് എത്തിയിരുന്നു. കല്‍ക്കി 2898 എഡി നിര്‍മാതാക്കളും ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സഹായം നല്‍കിയിരുന്നു. കൂടാതെ വൈജയന്തി മൂവീസ് 25 ലക്ഷം രൂപ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു.
Also Read: ആന്ധ്രാ തെലങ്കാന പ്രളയം; ദുരിതബാധിതര്‍ക്ക് ഒരു കോടിയുടെ ധനസഹായവുമായി ജൂനിയര്‍ എന്‍ടിആര്‍