ETV Bharat / entertainment

"ഫഹാ, ശരിക്കും മിസ് ചെയ്യുന്നു", ഫഹദിന്‍റെ അസാന്നിധ്യത്തില്‍ മൗനം വെടിഞ്ഞ് അല്ലു അര്‍ജുന്‍ - ALLU ARJUN ABOUT FAHAD FAASIL

പുഷ്‌പ പ്രൊമോഷന്‍ ഇവന്‍റില്‍ ഫഹദ് ഫാസിലിനെയും രശ്‌മികയെയും പ്രശംസിച്ച് അല്ലു അര്‍ജുന്‍. താനും ഫഫയും കേരളത്തില്‍ ഒന്നിച്ചുണ്ടായിരുന്നെങ്കില്‍ അതൊരു ഐക്കോണിക്ക് നിമിഷം ആകുമായിരുന്നെന്ന് താരം. എല്ലാ മല്ലുവിനും ഫഹദ് അഭിമാനമാകുമെന്നും താരം പറഞ്ഞു.

ALLU ARJUN MISS FAHAD FAASIL  PUSHPA 2 PROMOTIONS  അല്ലു അര്‍ജുന്‍  ഫഹദ് ഫാസില്‍
PUSHPA 2 PROMOTIONS (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 28, 2024, 11:56 AM IST

കൊച്ചിയിൽ നടന്ന 'പുഷ്‌പ 2: ദി റൂൾ' പ്രീ റിലീസ് ഇവന്‍റില്‍ സഹതാരങ്ങളെ പ്രശംസിച്ച് അല്ലു അര്‍ജുന്‍. ഫഹദ് ഫാസിലിനെയും രശ്‌മിക മന്ദാനയെയുമാണ് താരം പ്രശംസിച്ചത്. രശ്‌മികയുടെ അര്‍പ്പണ ബോധത്തെ കുറിച്ചാണ് താരം പ്രശംസിച്ചത്. എന്നാല്‍ ഫഹദ് ഫാസിലിന്‍റെ അഭാവത്തില്‍ അദ്ദേഹത്തെ കുറിച്ചുള്ള ഹൃദയംഗമമായ വാക്കുകളാണ് താരം പങ്കുവച്ചത്.

പ്രൊമോഷന്‍ ഇവന്‍റില്‍ ഫഹദ്‌ ഫാസിലിനെ മിസ് ചെയ്യുന്നുവെന്ന അല്ലു അര്‍ജുന്‍റെ വാക്കുകള്‍ ആരാധകരെ സ്‌പര്‍ശിച്ചു. ഇവന്‍റില്‍ ഫഹദ് ഇല്ലാത്തതിനാല്‍ താന്‍ അദ്ദേഹത്തെ മിസ് ചെയ്യുന്നുണ്ടെന്നും ഫഹദ് കൂടെ ഉണ്ടായിരുന്നെങ്കില്‍ എന്ന് താന്‍ ആഗ്രഹിക്കുകയാണെന്നും അല്ലു അര്‍ജുന്‍ പറഞ്ഞു.

ഫഹദ് ഫാസില്‍ തനിക്ക് വളരെ സ്‌പെഷ്യല്‍ ആണെന്നും അതിന് ഒരുപാട് കാരണങ്ങള്‍ ഉണ്ടെന്നും താരം വ്യക്‌തമാക്കി. തന്‍റെ സിനിമ കരിയറില്‍ ആദ്യമായി മലയാലത്തിലെ ഏറ്റവും വലിയ നടന്‍മാരില്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ തനിക്ക് സാധിച്ചെന്നാണ് താരം പറഞ്ഞത്.

"പുഷ്‌പ എനിക്ക് വളരെ സ്‌പെഷ്യലാണ്. അതിന് ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ എന്‍റെ സിനിമ കരിയറില്‍ ആദ്യമായി മലയാളത്തിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളുടെ കൂടെ വര്‍ക്ക് ചെയ്‌തു. ഫഫായുടെ കൂടെ വര്‍ക്ക് ചെയ്യാനായി. ഇന്ന് സത്യത്തില്‍ ഞാന്‍ അദ്ദേഹത്തെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്.

ഇന്ന് ഇവിടെ കേരളത്തില്‍ ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ചുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുകയാണ്. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ അതൊരു ഐക്കോണിക്കായ നിമിഷം ആകുമായിരുന്നു. എന്‍റെ സഹോദരാ, നന്ദി! നിനക്ക് എല്ലാവിധ ആശംസകളും നേരുന്നു.

ഇവിടെയുള്ള എല്ലാ മലയാളികളോടും എനിക്ക് പറയാനുള്ളത് ഒരു കാര്യം മാത്രമാണ്. ഫഫാ പുഷ്‌പ 2വില്‍ മികച്ച വേഷമാണ് ചെയ്യുന്നത്. എല്ലാ മല്ലുവിനും അദ്ദേഹം അഭിമാനമാകും. നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഇഷ്‌ടമാകും അത്."-അല്ലു അര്‍ജുന്‍ പറഞ്ഞു.

പുഷ്‌പ 2 പ്രൊമോഷന്‍റെ ഭാഗമായി കൊച്ചിയിലെത്തിയ അല്ലു അര്‍ജുന് വൻ സ്വീകരണമാണ് ലഭിച്ചത്. നിറഞ്ഞ കയ്യടിയോടെയായിരുന്നു താരത്തെ വേദിയിലേക്ക് സ്വാഗതം ചെയ്‌തത്.

"നമസ്‌കാരം" എന്ന് പറഞ്ഞു കൊണ്ടാണ് അല്ലു അര്‍ജുന്‍ കൊച്ചിയെ അഭിസംബോധന ചെയ്‌തത്. മലയാളം പറഞ്ഞ് മലയാളികളെ കയ്യിലെടുത്ത താരത്തിന് വേദിയില്‍ നിന്നും നിലയ്‌ക്കാത്ത കയ്യടികളും ആരവങ്ങളും ലഭിച്ചു. മലയാളികൾ തനിക്ക് നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കാനും താരം മറന്നില്ല.

'പുഷ്‌പ 2'വിന് മലായാളവുമായുളള ബന്ധത്തെ കുറിച്ചും അല്ലു അര്‍ജുന്‍ വാചാലനായി. ആരാധകരുടെ ആർപ്പു വിളികൾക്കിടയിൽ 'പുഷ്‌പ 2' ലെ തന്‍റെ ചില ആക്ഷനുകളും ഡയലോഗുകളും താരം ആരാധകർക്കായി പങ്കുവച്ചതും ആരാധകരുടെ ആവേശം വാനോളമുയർത്തി.

Also Read: മലയാളികളോട് നമസ്‌കാരം പറഞ്ഞ് അല്ലു അര്‍ജുന്‍, ചോറ് കഴിച്ചോ എന്ന് രശ്‌മിക; കൊച്ചിയെ ഇളക്കിമറിച്ച് താരങ്ങള്‍

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.