ETV Bharat / entertainment

'ഞങ്ങളുടെ കുടുംബത്തിന് അഭിമാന ദിനം'; പവൻ കല്യാണിന് ആശംസ നേര്‍ന്ന് അല്ലു അർജുനും രാം ചരണും - ACTORS ON PAWAN VICTORY IN ELCTION

ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പിതാപുരം മണ്ഡലത്തിൽ നിന്നും വിജയിച്ച പവൻ കല്യാണിന് ആശംസകൾ നേർന്ന് അല്ലു അർജുനും രാം ചരണും.

PAWAN KALYAN  PAWAN KALYAN WON IN ANDHRA PRADESH  പവൻ കല്ല്യാൺ  പവൻ കല്ല്യാൺ ആന്ധ്രയിൽ വിജയിച്ചു
Allu Arjun , Pawan Kalyan, Ram Charam (ETV Bharat)
author img

By ETV Bharat Kerala Team

Published : Jun 5, 2024, 12:38 PM IST

ഹൈദരാബാദ് : ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി തെലുഗു നടനും രാഷ്ട്രീയ പ്രവർത്തകനുമായ പവൻ കല്യാണ്‍. ഫലം പുറത്തുവന്നതിന് പിന്നാലെ താരത്തിന് ആശംസകള്‍ നേര്‍ന്ന് നിരവധി പ്രമുഖരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ആശംസ നേര്‍ന്ന് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് യുവതാരങ്ങളായ രാം ചരണും അല്ലു അര്‍ജുനും. എക്‌സിലൂടെയാണ് രാം ചരണ്‍ ചെറിയച്ഛനായ പവന്‍ കല്യാണിന് ആശംസ അറിയിച്ചിരിക്കുന്നത്.

'ഞങ്ങളുടെ കുടുംബത്തിന് അഭിമാന ദിനം. അത്‌ഭുതകരമായ വിജയത്തില്‍ എന്‍റെ പവന്‍ കല്യാണ്‍ ഗാരുവിന് അഭിനന്ദനങ്ങള്‍' -രാം ചരണ്‍ എക്‌സില്‍ കുറിച്ചത് ഇങ്ങനെ.

എക്‌സിലൂടെ തന്നെയാണ് അല്ലു അര്‍ജുനും പവന്‍ കല്യാണിന് ആശംസ നേര്‍ന്നിരിക്കുന്നത്. 'ഈ മഹത്തായ വിജയത്തില്‍ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ പവന്‍ കല്യാണ്‍ ഗാരു. വര്‍ഷങ്ങളായി ജനങ്ങളെ സേവിക്കാനുള്ള അങ്ങയുടെ കഠിനാധ്വാനവും അര്‍പ്പണ ബോധവും പ്രതിബദ്ധതയും എപ്പോഴും ഹൃദയസ്‌പര്‍ശിയാണ്. ജനസേവനത്തിനായുള്ള അങ്ങയുടെ പുതിയ യാത്രയ്‌ക്ക് ആശംസകള്‍' -അല്ലു അര്‍ജുന്‍ എക്‌സില്‍ കുറിച്ചു. അല്ലു അര്‍ജുന്‍റെ ബന്ധു കൂടിയാണ് പവന്‍ കല്യാണ്‍.

ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒപ്പം നടന്ന ആന്ധ്രാപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ പവൻ കല്യാണിൻ്റെ ജനസേന പാർട്ടി മത്സരിച്ച 21 സീറ്റുകളിലും വിജയിച്ചു. പിതാപുരം നിയമസഭ സീറ്റിൽ നിർണായകമായ വിജയമാണ് പവന്‍ കല്യാണ്‍ നേടിയത്. തെലുങ്കുദേശം പാർട്ടി (ടിഡിപി)യുമായുള്ള പുതിയ സഖ്യത്തിൽ 70,354 വോട്ടുകൾക്കണ് വിജയം.

1971 സെപ്‌തംബർ രണ്ടിന് ആന്ധ്രാപ്രദേശിലെ ബപട്‌ലയിൽ കൊനിഡേല വെങ്കട്ട റാവുവിന്‍റെയും അഞ്ജന ദേവിയുടെയും മകനായാണ് പവന്‍ കല്യാണ്‍ എന്ന കൊനിഡേല കല്യാണ്‍ ബാബു ജനിച്ചത്. നടന്‍മാരും നിര്‍മാതാക്കളുമായ ചിരഞ്ജീവിയുടെയും നാഗേന്ദ്ര ബാബുവിന്‍റെയും സഹോദരനാണ് പവന്‍. രാഷ്‌ട്രീയത്തില്‍ സജീവമായ അദ്ദേഹം ജനസേന പാർട്ടിയുടെ തലവനാണ്. 1996-ൽ അക്കട അമ്മായി ഇക്കട അബ്ബായി എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

Also Read: ആന്ധ്രപ്രദേശില്‍ ടിഡിപിയ്‌ക്ക് വിജയം: സര്‍ക്കാര്‍ രൂപീകരിക്കാനൊരുങ്ങി എൻഡിഎ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.