ETV Bharat / entertainment

ചലച്ചിത്രോത്സവങ്ങളില്‍ തിളങ്ങിയ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' തിയേറ്ററുകളിലേക്ക്

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷം തിയേറ്ററുകളില്‍ റിലീസിനൊരുങ്ങി ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. കാൻ ഫിലിം ഫെസ്‌റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടയ ചിത്രമാണിത്.

author img

By ETV Bharat Entertainment Team

Published : 3 hours ago

ALL WE IMAGINE AS LIGHT  ഓൾ വി ഇമാജിൻ ആസ് ലൈറ്റ്  ഓൾ വി ഇമാജിൻ ആസ് ലൈറ്റ് റിലീസ്  ALL WE IMAGINE AS LIGHT IN INDIA
All We Imagine As Light theatre release (ETV Bharat)

എഴുപത്തി ഏഴാമത് കാൻ ഫിലിം ഫെസ്‌റ്റിവലിൽ ഗ്രാൻഡ് പ്രിക്‌സ് പുരസ്ക്കാരം നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' 2024 നവംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നു. റാണാ ദഗുപതിയുടെ സ്‌പിരിറ്റ് മീഡിയ വിതരണം ചെയ്യുന്ന ചിത്രം രാജ്യത്തുടനീളം പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിക്കും.

അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലെ വിപുലമായ പ്രദർശനങ്ങൾക്ക് ശേഷമാണ് ചിത്രം തിയേറ്ററുകളില്‍ റിലീസിനൊരുങ്ങുന്നത്. കാൻ ഫിലിം ഫെസ്‌റ്റിവൽ മുതൽ ലോകമെമ്പാടും നിരൂപക പ്രശംസ നേടയ ചിത്രം, ടെല്ലുരൈഡ് ഫിലിം ഫെസ്‌റ്റിവൽ, ടൊറന്‍റോ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്‌റ്റിവൽ, ന്യൂയോർക്ക് ഫിലിം ഫെസ്‌റ്റിവൽ, സാൻ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്‌റ്റിവൽ തുടങ്ങി പ്രശസ്‌ത ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

All We Imagine As Light  ഓൾ വി ഇമാജിൻ ആസ് ലൈറ്റ്  ഓൾ വി ഇമാജിൻ ആസ് ലൈറ്റ് റിലീസ്  All We Imagine As Light in India

ഒക്ടോബർ 2ന് ഫ്രഞ്ച് തിയേറ്ററുകളിൽ അരങ്ങേറ്റം കുറിച്ച ചിത്രം 185 തിയേറ്ററുകളിൽ റിലീസ് ചെയ്‌തു. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയ ചിത്രം ഫ്രാൻസിലെ മികച്ച ഇന്ത്യൻ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്‌തു. ഇപ്പോഴിതാ സിനിമയുടെ തിയേറ്റര്‍ റിലീസില്‍ പ്രതികരിച്ചിരിക്കുകയാണ് സംവിധായകന്‍ പായല്‍ കപാഡിയ.

"നവംബറിലെ ഇന്ത്യൻ റിലീസിനെ കുറിച്ച് ഞാൻ വളരെ എക്‌സൈറ്റഡ് ആണ്. ചിത്രം ആസ്വദിക്കാൻ ധാരാളം പ്രേക്ഷകർ എത്തുമെന്നും പ്രതീക്ഷിക്കുന്നു. ഏതൊരു ചലച്ചിത്ര നിർമ്മാതാവിനും ഇതൊരു അത്‌ഭുതകരമായ വികാരമാണ്." -പായൽ കപാടിയ പറഞ്ഞു.

ഈ നവംബറിൽ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' ഇന്ത്യൻ പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടു വരുന്നതിൽ തങ്ങൾ ഏറെ ആവേശഭരിതരാണെന്ന് സ്‌പിരിറ്റ് മീഡിയ സ്ഥാപകനും നടനുമായ റാണ ദഗുപതി പ്രതികരിച്ചു. അവിശ്വസനീയമായ ഈ ചിത്രവുമായുള്ള പങ്കാളിത്തം, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആകർഷകവും ചലനാത്‌മകവുമായ കഥകൾ എല്ലായിടത്തുമുള്ള പ്രേക്ഷകർക്ക് എത്തിക്കാനുള്ള തങ്ങളുടെ ശ്രമങ്ങളുടെ ഒരു ചുവടുവയ്പ്പാണെന്നും റാണാ ദഗുപതി പറഞ്ഞു.

ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ ശേഷം നഴ്‌സ്‌ പ്രഭയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ചില കാര്യങ്ങള്‍ സംഭവിക്കുന്നു. പ്രഭയുടെ ജീവിതത്തെ പിന്തുടരുന്ന ചിത്രം, മുംബൈ നഗരത്തിന്‍റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രഭയുടെ റൂംമേറ്റ് ആണ് അനു. ആശുപത്രിയിലെ പാചകക്കാരിയായ പാർവതി, പ്രഭയുടെ സുഹൃത്തും വിശ്വസ്‌തയുമാണ്.

മൂന്ന് സ്ത്രീകളും രത്നഗിരിയിലെ ഒരു ബീച്ച് ടൗണിലേക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുന്നതും, അത് അവരുടെ ജീവിത ഭാവി തീരുമാനങ്ങളെ കുറിച്ച് ചിന്തിച്ച് പ്രവർത്തിക്കാനുള്ള അവസരം ലഭിക്കുന്നതുമാണ് ചിത്രപശ്ചാത്തലം.

തോമസ് ഹക്കിം, സീക്കോ മൈത്ര (ചാക്ക് ആൻഡ് ചീസ് ഫിലിംസ്), ജൂലിയൻ ഗ്രാഫ് (പെറ്റിറ്റ് കായോസ്), രണബീർ ദാസ് (അനദർ ബർത്) എന്നിവർ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പായൽ കപാഡിയക്കൊപ്പം സഞ്ചരിച്ചാണ് ഈ മനോഹരമായ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

2024 നവംബറിൽ ചിത്രം രാജ്യവ്യാപകമായി റിലീസിനൊരുങ്ങുമ്പോള്‍ ജീവിതത്തിന്‍റെ സങ്കീർണ്ണമായ വികാരങ്ങളെ കുറിച്ച് ചിന്തനീയമായ പ്രതിഫലനം നൽകുന്ന, ഒന്നിലധികം ഭാഷകളും വ്യക്‌തിഗത ചരിത്രങ്ങളും സമന്വയിപ്പിച്ചു കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്‌തൊരു ചലച്ചിത്രാനുഭവം തന്നെ ഇന്ത്യൻ പ്രേക്ഷകർക്ക് പ്രതീക്ഷിക്കാം.

Also Read: ഫ്രാന്‍സിന്‍റെ ഓസ്‌കര്‍ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ച് 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' - PAYAL KAPADIA FILM OSCAR NOMINATION

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.