ബോളിവുഡ് താരം ആലിയ ഭട്ട് പാരിസ് ഫാഷന്‍ വീക്ക് 2024 ല്‍ പങ്കെടുത്തിന്‍റെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. സില്‍വര്‍ ആന്‍ഡ് ബ്ലാക്ക് നിറത്തിലുള്ള കിടിലന്‍ ഔട്ട്ഫിറ്റിലാണ് ആലിയ റാംപില്‍ ചുവട് വച്ചത്. ഗൗരവ് ഗുപ്‌ത കൗച്ചര്‍ ആണ് മനോഹരമായ വസ്‌ത്രം ഒരുക്കിയത്. മെറ്റല്‍- കാസ്‌റ്റ് സില്‍വര്‍ ബ്രെസ്‌റ്റ്പ്ലേറ്രും സറാറ പാന്‍റസുമായിരുന്നു ആലിയയുടെ ഔട്ട്ഫിറ്റ്.
വസ്‌ത്രത്തിന്‍റെ പിന്‍ ഭാഗത്ത് കറുപ്പ് നിറത്തിലുള്ള സാറ്റിന്‍ സ്‌ട്രിപ്പുകളാണ്. സില്‍വര്‍ ബ്രസ്‌റ്റ് പ്ലേറ്റിന് അനുയോജ്യമായ ആക്‌സറീസ് ആണ് ആലിയ തിരഞ്ഞെടുത്തത്. സോഫ്റ്റ് വേവ് ഹെയര്‍ സ്‌റ്റൈലാണ് ആലിയ ഉപയോഗിച്ചത്.
മിനിമല്‍ മേക്കപ്പില്‍ അതി സുന്ദരിയായാണ് ആലിയ റാംപില്‍ എത്തിയത്. എന്നാല്‍ ആലിയയുടെ അങ്ങേയറ്റം തകര്‍ത്തുവെന്നാണ് ആരാധകരുടെ കമന്‍റ്. പ്രമുഖ ബ്യൂട്ടി ബ്രാന്‍ഡായ ലോറിയലിന് വേണ്ടിയാണ് ആലിയ എത്തിയത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
തികച്ചും ആത്മവിശ്വാസത്തോടെയാണ് ആലിയ റാംപിലെത്തിയതെന്നാണ് ഫാഷന്‍ ആരാധകരുടെ വിലയിരുത്തല്‍. അതില്‍ അഭിമാനം തോന്നിയെന്ന് ഗൗരവ് ഗുപ്‌ത പറഞ്ഞു.
Also Read:ഐശ്വര്യ റായ് ഇല്ലാതെ എന്ത് പാരിസ് ഫാഷന്‍ വീക്ക്; ചുവപ്പില്‍ തിളങ്ങി താരം- വീഡിയോ