ETV Bharat / entertainment

എന്നെ തടയാനാര്? വില്ലനായി പൃഥ്വിരാജ്, എതിരിടാൻ അക്ഷയ് കുമാറും ടൈ​ഗറും, 'ബഡേ മിയാൻ ഛോട്ടേ മിയാൻ' ടീസർ - പൃഥ്വിരാജ് ബോളിവുഡ്

യൂട്യൂബ് ട്രെന്‍റിംഗിൽ 'ബഡേ മിയാൻ ചോട്ടെ മിയാൻ' സിനിമയുടെ ടീസർ. അക്ഷയ് കുമാറും ടൈഗർ ഷ്റോഫും ഒന്നിക്കുന്ന ചിത്രത്തിൽ കരുത്തുറ്റ വില്ലനായി തിളങ്ങാൻ പൃഥ്വിരാജും

Bade Miyan Chote Miyan teaser  Akshay kumar Tiger Prithviraj  പൃഥ്വിരാജ് ബോളിവുഡ്  ബഡേ മിയാൻ ഛോട്ടേ മിയാൻ ടീസർ
Bade Miyan Chote Miyan teaser
author img

By ETV Bharat Kerala Team

Published : Jan 25, 2024, 5:15 PM IST

അക്ഷയ് കുമാർ, ടൈ​ഗർ ഷ്റോഫ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'ബഡേ മിയാൻ ഛോട്ടേ മിയാൻ' സിനിമയുടെ ടീസർ ശ്രദ്ധനേടുന്നു (Akshay kumar, Tiger Shroff, Prithviraj starrer Bade Miyan Chote Miyan). കഴിഞ്ഞ ദിവസം പുറത്തുവന്ന ടീസർ ഇപ്പോഴും യൂട്യൂബ് ട്രെന്‍റിംഗിൽ തുടരുകയാണ്. ഇതുവരെ 1.8 കോടിയോളം കാഴ്‌ചക്കാരെയാണ് യൂട്യൂബിൽ മാത്രം ടീസർ സ്വന്തമാക്കിയത്.

  • " class="align-text-top noRightClick twitterSection" data="">

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും 'ബഡേ മിയാൻ ഛോട്ടേ മിയാനി'ൽ അണിനിരക്കുന്നു, പ്രതിനായക കഥാപാത്രത്തെയാണ് താരം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കബീർ എന്നാണ് പൃഥ്വി അവതരിപ്പിക്കുന്ന വില്ലൻ കഥാപാത്രത്തിന്‍റെ പേര് (Bade Miyan Chote Miyan Teaser).

കബീറിന്‍റെ ശബ്‌ദത്തോടെയാണ് ടീസർ തുടങ്ങുന്നത്. മലയാളം ആമുഖം കാഴ്‌ചക്കാരിൽ കൗതുകവും ആകാംക്ഷയും നിറയ്‌ക്കുന്നുണ്ട്. കരുത്തുറ്റ വില്ലൻ തന്നെയാകും പൃഥ്വിരാജിന്‍റെ കബീർ എന്ന് ഉറപ്പ് തരുന്നതാണ് ടീസർ. തകർപ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിലുടനീളം പ്രേക്ഷകർക്ക് ആസ്വദിക്കാനാകും എന്ന സൂചനയും തരുന്നതാണ് ടീസർ.

സിനിമയുടെ ഇതിവൃത്തത്തിലേക്കും വെളിച്ചം വീശുന്നതാണ് ടീസർ. ഇന്ത്യയ്‌ക്ക് ഭീഷണി ഉയർത്തുന്ന പൃഥ്വിരാജ് അവതരിപ്പിക്കുന്ന കബീർ എന്ന എതിരാളിയെ നേരിടാൻ കോപ്പുകൂട്ടുന്ന സൈനികരായ അക്ഷയ് കുമാറിനെയും ടൈഗറിനെയും ടീസറിൽ കാണാം. സ്‌ഫോടനങ്ങളും ഹെലികോപ്റ്ററുകളും മിസൈലുകളും നിറഞ്ഞ രംഗങ്ങൾ തീവ്രമായ യുദ്ധത്തിന്‍റെ സൂചനകളും നൽകുന്നുണ്ട്.

അതേസമയം പൃഥ്വിരാജിന്‍റെ മുഖം ടീസർ അനാവരണം ചെയ്യുന്നില്ല. വിചിത്രമായ മാസ്‌കിട്ടാണ് താരം ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. അയ്യ, ഔറം​ഗസേബ് എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്.

അലി അബ്ബാസ് സഫർ ആണ് 'ബഡേ മിയാൻ ഛോട്ടേ മിയാൻ' എന്ന ഈ ആക്ഷൻ-പാക്ക്ഡ് ത്രില്ലർ സംവിധാനം ചെയ്യുന്നത്. പൂജാ എന്‍റർടെയിൻമെന്‍റിന്‍റെയും അലി അബ്ബാസ് സഫർ ഫിലിംസിന്‍റെയും ബാനറിൽ വഷു ഭഗ്നാനി, ജാക്കി ഭഗ്നാനി, ഹിമാന്‍ഷു കിഷൻ, അലി അബ്ബാസ് സഫർ എന്നിവർ ചേർന്നാണ് ഈ ചിത്രത്തിന്‍റെ നിർമാണം.

സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലായ എന്നിവരാണ് 'ബഡേ മിയാൻ ഛോട്ടേ മിയാനി'ൽ നായികമാരായി എത്തുന്നത്. രോണിത്ത് റോയ്‌യും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നിലവിൽ സിനിമയുടെ നിർമാണം ജോർദാനിൽ പുരോഗമിക്കുകയാണ്. ഹെവി സ്റ്റണ്ടുകളും ഹൈ-ഒക്ടേൻ ആക്ഷനും ചിത്രം പ്രേക്ഷകർക്ക് വാഗ്ദ്ധാനം ചെയ്യുന്നു. 2024 ഏപ്രിലിൽ ഈദ് റിലീസായി 'ബഡേ മിയാൻ ഛോട്ടേ മിയാൻ' തിയേറ്ററുകളിലെത്തും. സ്‌കോട്ട്‌ലൻഡ്, ലണ്ടൻ, ഇന്ത്യ, യുഎഇ എന്നിവിടങ്ങളാണ് സിനിമയുടെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.