ETV Bharat / entertainment

വിഷ്‌ണു മഞ്ചു കേന്ദ്ര കഥാപാത്രമാവുന്ന 'കണ്ണപ്പ'യിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി അക്ഷയ് കുമാർ - Akshay Kumar in Kannappa movie - AKSHAY KUMAR IN KANNAPPA MOVIE

അക്ഷയ് കുമാറിന്‍റെ ആദ്യ തെലുങ്ക് ചിത്രമാണ് കണ്ണപ്പ. ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത് മുകേഷ് കുമാർ സിങ് ആണ്.

അക്ഷയ് കുമാർ  അക്ഷയ് കുമാർ തെലുങ്ക് ചിത്രത്തിൽ  AKSHAY KUMAR IN TELUGU MOVIE  VISHNU MANJU IN KANNAPPA
Akshay Kumar Joins For His First Telugu Movie Kannappa With Vishnu Manju
author img

By ETV Bharat Kerala Team

Published : Apr 16, 2024, 10:34 PM IST

വിഷ്‌ണു മഞ്ചുവിനെ കേന്ദ്ര കഥാപാത്രമാക്കി മുകേഷ് കുമാർ സിങ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യ ആക്ഷൻ ചിത്രം 'കണ്ണപ്പ'യിലൂടെ അക്ഷയ് കുമാർ തെലുങ്കിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ചിത്രത്തിന്‍റെ ഹൈദരാബാദിലെ ചിത്രീകരണത്തിൽ വിഷ്‌ണു മഞ്ചു, പ്രഭാസ്, മോഹൻലാൽ എന്നിവർക്കൊപ്പം ചേർന്നാണ് താരം തെലുങ്കിലേക്ക് ചുവടുവെയ്‌ക്കുന്നത്.

തികച്ചും സുപ്രധാനമായൊരു കഥാപാത്രത്തെയാണ് അക്ഷയ് കുമാർ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സിലെ പ്രധാന ഭാഗങ്ങൾ ഉൾപ്പെടെ നിർണായക രംഗങ്ങൾ ചിത്രീകരിക്കാനൊരുങ്ങുന്ന ഹൈദരാബാദിലെ സെറ്റിൽ താരം ഉടൻ എത്തും. "അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രത്തിന്‍റെ ക്ലൈമാക്‌സ് രംഗങ്ങളിൽ ഞങ്ങൾ ഒരുമിച്ചുണ്ട്. അദ്ദേഹത്തിനൊപ്പമുള്ള ചിത്രീകരണത്തിനായി കാത്തിരിക്കുകയാണ്. ഇത്രയും പരിചയ സമ്പത്തുള്ള നടൻ സിനിമയുടെ ഭാഗമാവുന്നതിൽ അഭിമാനം തോന്നുന്നു. അദ്ദേഹം കൂടെ എത്തുന്നതോടെ 'കണ്ണപ്പ' പൂർണമായും ഒരു പാൻ ഇന്ത്യൻ ചിത്രമായ് മാറും" ചിത്രത്തിലെ കേന്ദ്ര കഥാപാത്രം വിഷ്‌ണു മഞ്ചുവിന്‍റെ വാക്കുകൾ ഇങ്ങനെ.

ഏറെ പ്രതീക്ഷയോടെയാണ് 'കണ്ണപ്പ'യുടെ റിലീസിനായ് പ്രേക്ഷകർ കാത്തിരിക്കുന്നത്. വിഷ്‌ണു മഞ്ചുവിനോടൊപ്പം മോഹൻ ബാബു, മോഹൻലാൽ, പ്രഭാസ്, ശരത് കുമാർ, ബ്രഹ്മാനന്ദം തുടങ്ങിയവർ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രശസ്‌ത ഹോളിവുഡ് ഛായാഗ്രാഹകൻ ഷെൽഡൻ ചൗ ആണ്. ആക്ഷൻ കൊച്ച ഖംഫക്‌ഡിയും കോറിയോഗ്രഫി പ്രഭുദേവയുമാണ് നിർവഹിക്കുന്നത്.

കഴിഞ്ഞ വർഷമാണ് ശ്രീകാളഹസ്‌തീശ്വര ക്ഷേത്രത്തിൽ വെച്ച് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിഷ്‌ണു മഞ്ചുവിന്‍റെ അഞ്ച് വയസുള്ള മകൻ അവ്‌റാം മഞ്ചു, പുതുമുഖ താരം പ്രീതി മുഖുന്ദൻ എന്നിവരും വളരെ പ്രധാനപ്പെട്ട വേഷങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പിആർഒ: ശബരി

Also Read: വേറിട്ട പ്രമേയവുമായി 'പ്യാർ'; ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.