ETV Bharat / entertainment

അജു വർഗീസ് - ജോണി ആന്‍റണി കൂട്ടുക്കെട്ടില്‍ സ്വര്‍ഗം; ഫസ്‌റ്റ് ലുക്ക് പുറത്ത് - Swargam first look poster - SWARGAM FIRST LOOK POSTER

അജു വർഗീസും ജോണി ആന്‍റണിയും ഒന്നിക്കുന്ന സ്വർഗ്ഗം ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ചിത്രം ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും.

SWARGAM FIRST LOOK POSTER  AJU VARGHESE JOHNY ANTONY SWARGAM  SWARGAM POSTER  സ്വര്‍ഗം ഫസ്‌റ്റ് ലുക്ക്
Swargam first look poster (ETV Bharat)
author img

By ETV Bharat Entertainment Team

Published : Aug 17, 2024, 12:47 PM IST

അജു വര്‍ഗീസും ജോണി ആന്‍റണിയും കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'സ്വർഗം'. സിനിമയുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്‌മായ പോസ്‌റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ബൈനോക്കുലര്‍ മാതൃകയിലാണ് അണിയറപ്രവര്‍ത്തകര്‍ പോസ്‌റ്റര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പോസ്‌റ്റർ ഏറെ കൗതുകം ജനിപ്പിക്കുന്നു എന്നാണ് പ്രേക്ഷകാഭിപ്രായം.

Swargam first look poster  Aju Varghese Johny Antony Swargam  Swargam poster  സ്വര്‍ഗം ഫസ്‌റ്റ് ലുക്ക്
Swargam first look poster (ETV Bharat)

സിഎൻ ഗ്ലോബൽ മൂവീസിൻ്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആണ് സിനിമയുടെ നിര്‍മാണം. റെജിസ് ആൻ്റണി സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. 'ഒരു സെക്കന്‍റ് ക്ലാസ് യാത്രയാണ്' റെജിസ് ആൻ്റണി ഇതിന് മുമ്പ് സംവിധാനം ചെയ്‌ത ചിത്രം.

മഞ്ജു പിള്ള, അനന്യ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വിനീത് തട്ടിൽ, സിജോയ് വർഗീസ്, സജിൻ ചെറുകയിൽ, 'ജയ ജയ ഹേ' ഫെയിം കുടശനാട് കനകം, 'ആക്ഷൻ ഹീറോ ബിജു' ഫെയിം മേരി ചേച്ചി, അഭിറാം രാധാകൃഷ്‌ണൻ, ഉണ്ണി രാജ, രഞ്ജി കങ്കോൽ, മനോഹരി ജോയ്, പുത്തില്ലം ഭാസി, തുഷാര പിള്ള, മഞ്ചാടി ജോബി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കും. പുതുമുഖങ്ങളായ സൂര്യ, ദേവാഞ്ജന, ശ്രീറാം, റിതിക റോസ് റെജിസ്, സുജേഷ് ഉണ്ണിത്താൻ, റിയോ ഡോൺ മാക്‌സ്‌, സിൻഡ്രല്ല ഡോൺ മാക്‌സ്‌ എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

മധ്യതിരുവതാംകൂറിലെ ക്രൈസ്‌തവ പശ്ചാത്തലത്തിൽ അയൽവാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങളാണ് ചിത്രപശ്ചാത്തലം. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഉടന്‍ തന്നെ ചിത്രം റിലീസിനെത്തും.

ലിസി കെ ഫെർണാണ്ടസിന്‍റെ കഥയ്ക്ക് റെജിസ് ആൻ്റണി, റോസ് റെജിസ് എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്. എസ് ശരവണൻ ഛായാഗ്രഹണവും ഡോൺമാക്‌സ് ചിത്രസംയോജനവും നിർവ്വഹിച്ചിരിക്കുന്നു. കെഎസ്. ചിത്ര, വിജയ് യേശുദാസ്, ഹരിചരൺ, അഫ്‌സൽ, സുദീപ് കുമാർ, സൂരജ് സന്തോഷ്, അന്ന ബേബി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.

ബി കെ ഹരി നാരായണൻ, സന്തോഷ് വർമ്മ, ബേബി ജോൺ കലയന്താനി, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ എന്നിവരുടെ വരികൾക്ക് ബിജിബാൽ, മോഹൻ സിതാര, ജിന്‍റോ ജോൺ, ലിസി കെ ഫെർണാണ്ടസ് എന്നിവരാണ് സംഗീതം നല്‍കിയിരിക്കുന്നത്. പ്രശസ്‌തമായ ക്രിസ്ത്യൻ ഭക്തി ഗാനങ്ങൾ രചിച്ച് ശ്രദ്ധേയനായ ബേബി ജോൺ കലയന്താനി, ആദ്യമായി ഒരു സിനിമയ്‌ക്ക് വേണ്ടി ഗാനങ്ങൾ രചിക്കുന്നതും ഈ സിനിമയിലൂടെയാണ്.

ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - എകെ.രജിലേഷ്, കല - അപ്പുണ്ണി സാജൻ, മേക്കപ്പ് - പാണ്ഡ്യൻ, ക്രിയേറ്റീവ് ഡയറക്ഷൻ - റോസ് റെജിസ്, കൊറിയോഗ്രാഫി - കല, പ്രൊഡക്ഷൻ കൺട്രോളർ - തോബിയാസ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് - ബാബുരാജ് മനിശ്ശേരി, പ്രോജക്‌ട്‌ ഡിസൈനർ - ജിൻ്റോ ജോൺ, പ്രോജക്‌ട്‌ കോ-ഓർഡിനേറ്റർ - സിജോ ജോസഫ് മുട്ടം, അസോസിയേറ്റ് ഡയറക്‌ടർമാർ - ആൻ്റോസ് മാണി, രാജേഷ് തോമസ്, സ്‌റ്റിൽസ് - ജിജേഷ് വാടി, ഡിസൈൻ - ജിസൻ പോൾ, ഐടി സപ്പോർട്ട് ആന്‍ഡ് സോഷ്യൽ മീഡിയ - അഭിലാഷ് തോമസ്, ബിടിഎസ് - ജസ്‌റ്റിന്‍ ജോര്‍ജ്ജ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റര്‍ടെയിന്‍മെന്‍റ്സ്‌, പിആര്‍ഒ - വാഴൂർ ജോസ്, എഎസ്. ദിനേശ്, ആതിര ദിൽജിത് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: ആസിഫിനൊപ്പം അനശ്വര; രേഖാചിത്രം ഫസ്‌റ്റ് ലുക്ക് പുറത്ത് - Rekhachithram first look poster

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.