കൊച്ചി: തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന ടൊവിനോ ചിത്രം 'അജയന്‍റെ രണ്ടാം മോഷണ'ത്തിന്‍റെ വ്യാജ പ്രിന്‍റ് പുറത്തിറങ്ങിയതില്‍ സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ചിത്രത്തിന്‍റെ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
ചിത്രത്തിന്‍റെ വ്യാജ പ്രിന്‍റ് പ്രചരിക്കുന്ന വിവരം സംവിധായകന്‍ ജിതിന്‍ ലാലും നിര്‍മാതാവ് ലിസ്‌റ്റിന്‍ സ്‌റ്റീഫനുമാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. 'ഹൃദയം തകരുന്നു' എന്ന കുറിപ്പോടെയാണ് ട്രെയിനിലിരുന്ന് ഒരാള്‍ മൊബൈല്‍ ഫോണില്‍ സിനിമ കാണുന്ന വീഡിയോ ഉള്‍പ്പെടെ സംവിധായകന്‍ സംവിധായകന്‍ ജിതിന്‍ ലാൽ പങ്കുവെച്ചത്. 'സിനിമയെ നശിപ്പിക്കരുത്' എന്ന കുറിപ്പോടെ നിര്‍മാതാവ് ലിസ്‌റ്റിനും ദൃശ്യങ്ങള്‍ പങ്കുവെച്ചു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നേരത്തെ 'ഗുരുവായൂര്‍ അമ്പലനടയില്‍' എന്ന ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ സൈബര്‍ പോലീസ് പ്രതികളെ പിടികൂടിയിരുന്നു. തിയേറ്റര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Also Read:എആർഎം വ്യാജ പതിപ്പ്; 'ഇത് നിരവധി പേരുടെ അധ്വാന ഫലം', പ്രതികരണവുമായി ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍