ETV Bharat / entertainment

ചിരിപ്പിച്ചും പേടിപ്പിച്ചും ഐശ്വര്യ ലക്ഷ്‌മി; ഹലോ മമ്മി തിയേറ്ററുകളില്‍ - HELLO MUMMY RELEASED

ഹലോ മമ്മി റിലീസ് ചെയ്‌തു. നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്‌ത ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്‌മി, ഷറഫുദ്ദീൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നത്. ബോളിവുഡ് സിനിമകളിലൂടെ ശ്രദ്ധേയനായ സണ്ണി ഹിന്ദുജയും സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

AISHWARYA LEKSHMI  SHARAFUDHEEN  ഹലോ മമ്മി റിലീസ്  FANTASY COMEDY MOVIE
Hello Mummy (ETV Bharat)
author img

By ETV Bharat Entertainment Team

Published : Nov 21, 2024, 10:15 AM IST

ഐശ്വര്യ ലക്ഷ്‌മി, ഷറഫുദ്ദീൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ വൈശാഖ് എലൻസ് സംവിധാനം ചെയ്‌ത 'ഹലോ മമ്മി' തിയേറ്ററുകളിലെത്തി. ഫാന്‍റസി കോമഡി ജോണറില്‍ ഒരുങ്ങിയ ചിത്രം ഇന്ന് മുതലാണ് കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്‌തത്. വേറിട്ട കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഐശ്വര്യ, 'ഹലോ മമ്മി'യിലൂടെ മറ്റൊരു വ്യത്യസ്‌ത കഥാപാത്രത്തെ അവതരിപ്പിച്ച് വീണ്ടും പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങുകയാണ്.

റിലീസിന് മുന്നോടിയായി എത്തിയ ട്രെയിലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ചിത്രത്തിലെ 'റെഡിയാ മാരൻ' എന്ന ഗാനവും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മുഹ്‌സിന്‍ പരാരിയുടെ വരികൾക്ക് ജേക്‌സ് ബിജോയുടെ സംഗീതത്തില്‍ ജേക്‌സ്‌ ബിജോയ്, ഡബ്‌സി, സിയ ഉൾ ഹഖ് എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്.

ഐശ്വര്യ ലക്ഷ്‌മി, ഷറഫുദ്ദീൻ എന്നിവരെ കൂടാതെ നടൻ സണ്ണി ഹിന്ദുജയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 'ദി ഫാമിലി മാൻ', 'ആസ്‌പിരന്‍റ്‌സ്‌', 'ദി റെയിൽവേ മെൻ' തുടങ്ങീ വെബ് സിരീസുകളിലൂടെയും ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയനാണ് സണ്ണി ഹിന്ദുജ. കൂടാതെ അജു വർഗീസ്, ജഗദീഷ്, ജോണി ആന്‍റണി, ബിന്ദു പണിക്കർ, ജോമോൻ ജ്യോതിർ, ശ്രുതി സുരേഷ്, അദ്രി ജോ, ഗംഗാ മീര തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

സാൻജോ ജോസഫ്‌ ആണ് ചിത്രത്തിന് വേണ്ടി കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ഹാങ്ങ് ഓവർ ഫിലിംസ്, എ ആൻഡ് എച്ച്‌എസ് പ്രൊഡക്ഷന്‍ എന്നീ ബാനറുകളില്‍ ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇ എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സജിൻ അലി, ദിപൻ പട്ടേൽ, നിസാർ ബാബു എന്നിവര്‍ സഹനിർമ്മാതാക്കളുമാണ്.

'അഞ്ചക്കള്ളകോക്കാൻ', 'നീലവെളിച്ചം' എന്നീ ചിത്രങ്ങളുടെ നിർമ്മാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ്, ഹാങ്ങോവർ ഫിലിംസുമായി സഹകരിക്കുന്ന ചിത്രം കൂടിയാണ് 'ഹലോ മമ്മി'. ഡ്രീം ബിഗ് പിക്‌ച്ചേഴ്‌സാണ് ചിത്രത്തിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ജിസിസി ഓവർസീസ് ഡിസ്ട്രിബ്യുഷൻ റൈറ്റ്സ് ഉൾപ്പെടെയുള്ള ഓവർസീസ് ഡിസ്ട്രിബ്യുഷൻ ഫാഴ്‌സ്‌ ഫിലിംസും കരസ്ഥമാക്കി.

സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സരിഗമ മ്യൂസിക്കും സ്വന്തമാക്കി. പ്രവീൺ കുമാർ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിര്‍വ്വഹിച്ചു. മുഹ്‌സിന്‍ പരാരി, സുഹൈൽ കോയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. വസ്ത്രാലങ്കാരം സമീറാ സനീഷും മേക്കപ്പ് റോണക്‌സ്‌ സേവ്യറും നിര്‍വ്വഹിച്ചു.

കൊറിയോഗ്രാഫി - ഷെരീഫ്, സംഘട്ടനം - കലൈ കിങ്സൺ, പിസി സ്‌റ്റണ്ട്‌സ്, വിഎഫ്‌എക്‌സ്‌ - പിക്റ്റോറിയൽ എഫ്എക്‌സ്, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, പ്രൊഡക്ഷൻ കൺട്രോളർ - പ്രശാന്ത് നാരായണൻ, പ്രൊഡക്ഷൻ ഡിസൈൻ - സാബു മോഹൻ, ചീഫ് അസോസിയേറ്റ് - വിശാഖ് ആർ വാരിയർ, ക്രിയേറ്റിവ്‌ ഡയറക്‌ടര്‍ - രാഹുൽ ഇ എസ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - ബിജേഷ് താമി, കളറിസ്‌റ്റ് - ഷണ്‍മുഖ പാണ്ഡ്യൻ എം, ഡിസൈൻ - ടെൻ പോയിന്‍റ്, സ്‌റ്റിൽസ് - അമൽ സി സദർ, പിആർഒ - പ്രതീഷ് ശേഖർ എന്നിവരാണ് ചിത്രത്തിനെ മറ്റ് അണിയറപ്രവര്‍ത്തകര്‍.

Also Read: മീറ്റ് ദിസ് മമ്മി.. കോമഡിയും ഹൊററുമായി ഷറഫുദ്ദീനും ഐശ്വര്യയും; ട്രെയിലര്‍ കിടിലം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.