ETV Bharat / entertainment

സഹോദരിയുടെ ഹല്‍ദിയില്‍ തിളങ്ങി സായി പല്ലവി; വീഡിയോ - Sai Pallavi sister Haldi ceremony

author img

By ETV Bharat Kerala Team

Published : Sep 10, 2024, 7:58 PM IST

നടി സായി പല്ലവിയുടെ സഹോദരി പൂജയുടെ ഹല്‍ദി വീഡിയോ പുറത്ത്. സഹോദരിയുടെ ഹല്‍ദി കളറാക്കിയിരിക്കുകയാണ് സായി പല്ലവി.

SAI PALLAVI ACTRESS  SAI PALLAVI SISTER MARRIAGE  സായി പല്ലവി സിനിമ  സായി പല്ലവി സഹോദരി പൂജ
Sai Pallavi (YouTube@Vivek Krishnan Photography)

സായി പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്‍റെ ഹല്‍ദി ആഘോഷത്തിന്‍റെ വീഡിയോ ഇപ്പോള്‍ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. വിനീത് ആണ് വരന്‍. കോത്തഗിരിയില്‍ വച്ചു നടന്ന ഹല്‍ദി ആഘോഷത്തില്‍ തിളങ്ങിയത് സായി പല്ലവി തന്നെയാണ്.

ചടങ്ങിന്‍റെ എല്ലാ ചുമതലയും ഓടി നടന്ന് സായി പല്ലവി തന്നെയാണ് ചെയ്യുന്നത്. പാട്ടും നൃത്തമൊക്കെയായി കളറാക്കിയിരിക്കുകയാണ് ഹല്‍ദി ആഘോഷം. പൂജയുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. അതിനിടയ്ക്കാണ് ഹല്‍ദി വീഡിയോയും എത്തുന്നത്.

ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെയാണ് പൂജ അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന ചിത്രത്തില്‍ സമുദ്രക്കനിയുടെ മകളായാണ് വേഷമിട്ടത്. സഹോദരിയുടെ ഹല്‍ദിയും വിവാഹവുമെല്ലാം ആഘോഷപൂര്‍വം കൊണ്ടാടുന്ന സായി പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്.

ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഒട്ടേറെ സിനിമയുടെ തിരക്കിലാണ് സായി പല്ലവി. എസ്കെ 21, രാമായണ, തണ്ടേല്‍ തുടങ്ങിയ ചിത്രങ്ങളാണ് സായി പല്ലവിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.

Also Read:സായി പല്ലവി ഗോത്ര വിഭാഗക്കാരി, ആദിവാസി കുടുംബാംഗം; ചര്‍ച്ചയായത് സഹോദരിയുടെ വിവാഹത്തോടെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.