ഓണം ഗംഭീരമാക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് മലയാളികള്‍. അതുകൊണ്ടു തന്നെ മലയാള തനിമയുള്ള വസ്‌ത്രങ്ങള്‍ക്കും ആവശ്യക്കാരേറെയാണ്. ഏറെ നാളെടുത്താണ് ഓരോ ഡിസൈനും പിറവിയെടുക്കുന്നത്.
ഇപ്പോഴിതാ മലയാളത്തിന്‍റെ പ്രിയതാരം മിയ ജോര്‍ജ് പങ്കിട്ട പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്ന മിയയുടെ സാരിയിലുള്ള മനോഹരമായ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
കസവു സെറ്റ് സാരിയുടുത്ത് മുല്ലപ്പൂ ചൂടിയ നാടന്‍ ലുക്കിലാണ് താരം. രശ്‌മി മുരളീധരനാണ് മിയയുടെ സ്‌റ്റൈലിസ്റ്റ്. അവിനാഷ് ചോച്ചിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ചുരുങ്ങിയ കാലം കൊണ്ടാണ് മിയ പ്രേക്ഷക മനസില്‍ ഇടം നേടിയത്. ടെലിവിഷന്‍ സീരിയലുകളില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരമാണ് മിയ. ആസിഫ് അലിയും ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ജിസ് ജോയ് സിനിമയിലാണ് മിയ അവസാനമായി എത്തിയത്. 2020ലായിരുന്നു അശ്വിൻ ഫിലിപ്പുമായി മിയയുടെ വിവാഹം. ലൂക്ക മിയയുടെ മകനാണ്.
Also Read: ദാവണി, മുല്ലപ്പൂ, ചെറുപുഞ്ചിരി; അതിസുന്ദരിയായി മീനാക്ഷി ദിലീപ്, ചിത്രങ്ങള്‍ വൈറല്‍