ETV Bharat / entertainment

'മനസമാധാനമാണ് ഏറ്റവും വലിയ സ്വത്ത്';'ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു' - MANJU WARRIER SHARES NEW PHOTOS

മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മലയാളത്തിന്‍റെ ലേഡീ സൂപ്പര്‍ സ്‌റ്റാറാണ് മഞ്ജുവാര്യര്‍.

ACTRESS MANJU WARRIER  MANJU WARRIER PHOTOS  മഞ്ജു വാര്യര്‍  മഞ്ജുവാര്യര്‍ ഫോട്ടോസ്
Manju Warrier (ETV Bharat)
author img

By ETV Bharat Entertainment Team

Published : Oct 22, 2024, 2:20 PM IST

വെള്ളിത്തിരയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ നായികയാണ് മഞ്ജു വാര്യർ. മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന മലയാളത്തിന്‍റെ ലേഡീ സൂപ്പര്‍ സ്‌റ്റാറാണ് ഈ താരം. അഭിനയം കൊണ്ടു മാത്രമല്ല ഉറച്ച നിലപാടുകൊണ്ടും മലയാളികള്‍ക്ക് മഞ്ജുവാര്യര്‍ ഏറെ പ്രിയങ്കരിയാണ്.

സിനിമയിലും സോഷ്യല്‍ മീഡിയയിലും മഞ്ജുവാര്യര്‍ ഒരുപോലെ സജീവമാണിപ്പോള്‍. ഇപ്പോഴിതാ തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ മഞ്ജുവാര്യര്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ ലൈക്കും കമന്‍റുമായി എത്തിയിരിക്കുന്നത്.

ACTRESS MANJU WARRIER  MANJU WARRIER PHOTOS  മഞ്ജു വാര്യര്‍  മഞ്ജുവാര്യര്‍ ഫോട്ടോസ്
Manju Warrier (ETV Bharat)

'മനസമാധാനമാണ് നിങ്ങള്‍ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ സ്വത്ത്' എന്ന ക്യാപ്ഷനോടെയാണ് മഞ്ജുവാര്യര്‍ ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാല്‍ താരത്തിന്‍റെ സൗന്ദര്യത്തെ പുകഴ്‌ത്തിയുള്ള കമന്‍റുകളാണ് ഏറെയും. 'ദിവസം കഴിയുന്തോറും മൊഞ്ച് കൂടി വരുന്നു', 'നിങ്ങളുടെ ശാന്തമായ മുഖം ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് ഒരു ആരാധകൻ കുറിച്ചിരിക്കുന്നത്. 'ഈ നിമിഷത്തിനായി എത്ര കാത്തിരുന്നു' എന്നാണ് മറ്റൊരു ആരാധകന്റെ കമ്മൻ്റ്. ബീനീഷ് ചന്ദ്രയാണ് മഞ്ജു വാര്യരുടെ പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയത്. ലിച്ചിയാണ് സ്‌റ്റൈല്‍.

എഡിറ്റര്‍ സൈജു ശ്രീധര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ഫൂട്ടേജ്' എന്ന ചിത്രമാണ് മഞ്ജുവിന്‍റ ഒടുവില്‍ എത്തിയ മലയാള ചിത്രം. മഞ്ജുവാര്യരുടെ പുതിയതായി റിലീസ് ചെയ്‌ത ചിത്രമാണ് 'വേട്ടയൻ'. രജനികാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ രജനികാന്തിന് പുറമെ മഞ്ജു വാര്യർ, അമിതാഭ് ബച്ചൻ, റാണാ ദഗ്ഗുബട്ടി, ഫഹദ് ഫാസിൽ എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ടി.ജെ. ജ്ഞാനവേൽ ആണ് ചിത്രം സംവിധാനം ചെയ്‌തത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

പതിനേഴാമത്തെ വയസിലാണ് മഞ്ജു വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1995 ല്‍ റിലീസ് ചെയ്‌ത 'സാക്ഷ്യം' എന്ന ചിത്രത്തിലൂടെയാണ് മഞ്ജുവിന്‍റെ സിനിമാഭിനയം ആരംഭിക്കുന്നത്. പിന്നീട് ദിലീപിന്‍റെ നായികയായി 'സല്ലാപം' എന്ന സിനിമയില്‍ എത്തി. പിന്നീടങ്ങോട്ട് മഞ്ജുവിന്‍റെ മികച്ച കരിയര്‍ തന്നെയായിരുന്നു.

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്‌ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവര്‍ന്നു. വിവാഹത്തോടെ സിനിമയില്‍ നിന്ന് മാറി നിന്ന മഞ്ജുവാര്യര്‍ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും സജീവമായത്. മഞ്ജുവിന്‍റെ തിരിച്ചു വരവിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

Also Read:രജനികാന്തിനേക്കാള്‍ നൂറിരട്ടി ലാളിത്യമുള്ളവള്‍, മുന്‍ ഭാര്യ ഐശ്വര്യയെ പ്രകീര്‍ത്തിച്ച് ധനുഷ്; ഇരുവരും വീണ്ടും ഒന്നിക്കുമെന്ന് സൂചന

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.