കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി സിനിമ ലോകത്ത് ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്‌ത നടിയാണ് ഇനിയ. മലയാളത്തിലും തമിഴിലും തെലുഗുവിലും കന്നഡയിലുമായി നിരവധി സിനിമകളില്‍ താരം കഴിവു തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ 'ആത്രേയ ഡാന്‍സ് സ്‌റ്റുഡിയോ' എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് നടി.
ഇനിയയുടെ ഗുരുവായ അരുണ്‍ നന്ദകുമാറുമായി സഹകരിച്ച് ആരംഭിച്ച സ്‌റ്റുഡിയോയുടെ ഉദ്ഘാടനവും ആദ്യ പ്രകടനവും ദുബായിലെ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടന്ന ഇന്ത്യ അറബ് എക്‌സലന്‍സ് അവാര്‍ഡ് 2024 ചടങ്ങില്‍ വച്ച് നിര്‍വഹിച്ചു. അടുത്തിടെയാണ് ഇനിയയുടെ സ്വന്തം ബ്രാന്‍ഡായി 'അനോറ ആര്‍ട്‌സ് സ്‌റ്റുഡിയോ' എന്ന പേരില്‍ ചെന്നൈയില്‍ ഡിസൈനര്‍ ഫാഷന്‍ സ്റ്റുഡിയോ ആരംഭിക്കുകയുണ്ടായത്. അതിന് പിന്നാലെയാണ് ഇപ്പോള്‍ മറ്റൊരു സംരംഭത്തിന് കൂടി ഇനിയ തുടക്കമിട്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നൃത്തത്തോടുള്ള അഗാധമായ സ്നേഹവും സമൂഹത്തോടുള്ള പ്രതിബദ്ധതയുമാണ് ആത്രേയയുടെ പിറവിക്ക് പിന്നിലെന്ന് ഇനിയ പറയുകയുണ്ടായി. ഇവിടെ നൃത്തം ഒരു മനോഹരമായ ദൃശ്യനാടകമായി മാറും. ഓരോ ചലനവും ഒരു കഥപറയുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. വിവിധ കലാരൂപങ്ങളിലെ പ്രകടനങ്ങള്‍ക്ക് പ്രത്യേക ടീമാകും ഉണ്ടാവുക ഇനിയ പറഞ്ഞു.
Also Read: 20 വര്‍ഷമായി കൊണ്ടുനടക്കുന്ന സ്വപ്‌നം; പുതിയ തുടക്കത്തിനായി ഹണി റോസ്