ETV Bharat / entertainment

അമ്മ പിളര്‍പ്പിലേയ്‌ക്ക്; ഫെഫ്‌കയെ സമീപിച്ച് താരങ്ങള്‍, ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ നീക്കം - Actors association AMMA to split - ACTORS ASSOCIATION AMMA TO SPLIT

അമ്മയിലെ 20 താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ ഫെഫ്‌കയെ സമീപിച്ചു. അമ്മയിലെ പുതിയ നീക്കം സ്ഥിരീകരിച്ച് ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണിക്കൃഷ്‌ണന്‍.

AMMA  അമ്മ പിളര്‍പ്പിലേയ്‌ക്ക്  ഫെഫ്‌കയെ സമീപിച്ച് അമ്മ  ട്രേഡ് യൂണിയന്‍ രൂപീകരിക്കാന്‍ അമ്മ
AMMA to split (ETV Bharat)
author img

By ETV Bharat Entertainment Team

Published : Sep 12, 2024, 1:38 PM IST

Updated : Sep 12, 2024, 3:31 PM IST

മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മ പിളര്‍പ്പിലേക്കെന്ന് സൂചന. സംഘടനയിലെ 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ രൂപീകരിക്കാനായി ഫെഫ്‌കയെ സമീപിച്ചു. അമ്മയ്ക്ക് ബദലായി ട്രേഡ് യൂണിയൻ ഉണ്ടാക്കുകയാണ് ഔദ്യോഗിക നേതൃത്വവുമായി വിയോജിപ്പുള്ള താരങ്ങളുടെ ആവശ്യം. ഇത്തരമൊരു ആവശ്യവുമായി താരങ്ങളിൽ ചിലർ തങ്ങളെ സമീപിച്ചതായി ഫെഫ്‌ക നേതൃത്വം സ്ഥിരീകരിച്ചു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് മുതല്‍ താര സംഘടനയില്‍ ഭിന്നത രൂക്ഷമായിരുന്നു. ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം സിദ്ദിഖ് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ ജനറൽ സെക്രട്ടറിയുടെ ചുമതല വഹിച്ച ബാബു രാജിനെതിരെയും പീഡന പരാതി ഉയർന്നിരുന്നു. ഇതോടെയാണ് പ്രസിഡന്‍റ് മോഹന്‍ലാല്‍ ഉള്‍പ്പെടെ ഭരണ സമിതി അംഗങ്ങളെല്ലാം രാജിവയ്‌ക്കുകയും ജനറൽ ബോഡി ചേരാൻ തീരുമാനിക്കുകയും ചെയ്‌തത്.

ഇതും സംഘടനയ്ക്കകത്ത് വലിയ ഭിന്നിപ്പിന് ഇടയാക്കിയിരുന്നു. ആരോപണ വിധേയരായവർ മാത്രം രാജിവെച്ചാൽ മതിയായിരുന്നു എന്നായിരുന്നു ചിലരുടെ അഭിപ്രായം. അമ്മ സംഘടനയുടെ ഹേമ കമ്മിറ്റി റിപ്പോർട്ടിനോടുള്ള നിലപാട് തള്ളി നടൻ ജഗദീഷും, പൃഥിരാജും പരസ്യമായി രംഗത്ത് വന്നിരുന്നു.

ഇതിന് പിന്നാലെയാണ് 20 ഓളം താരങ്ങള്‍ ട്രേഡ് യൂണിയന്‍ ഉണ്ടാക്കി ഫെഫ്ക്കയില്‍ ചേരാന്‍ താല്‍പ്പര്യം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ഫെഫ്‌ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്‌ണന്‍ സ്ഥിരീകരിച്ചു. എന്നാല്‍ താരങ്ങളുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ ഫെഫ്‌ക ജനറല്‍ കൗണ്‍സിലിന്‍റെ അംഗീകാരം വേണമെന്നും ബി. ഉണ്ണികൃഷ്‌ണന്‍ വ്യക്തമാക്കി.

Also Read: 'പവർ ഗ്രൂപ്പിൽപ്പെട്ട ആളല്ല, എനിക്കിതിനെ കുറിച്ചറിയില്ല'; വിവാദങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ - Actor Mohanlal Reacts

Last Updated : Sep 12, 2024, 3:31 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.