ETV Bharat / entertainment

'രാഷ്‌ട്രീയം വിനോദമല്ല, പവിത്രമായ പ്രവര്‍ത്തനം, അതിനായി തയാറാകുന്നു': 'തമിഴക വെട്രി കഴക'ത്തിന് പിന്നാലെ വിജയ് - Vijay Announced His Political Party

പാര്‍ട്ടി പ്രഖ്യാപനത്തിന് പിന്നാലെ വിജയ്‌യുടെ പ്രതികരണം. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകം മത്സരിച്ച് വിജയിക്കുമെന്ന് താരം. നടന്‍ മുഴുവന്‍ സമയ രാഷ്‌ട്രീയ പ്രവര്‍ത്തകനാകാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

തമിഴക വെട്രി കഴകം  Tamizhaga Vetri Kazhagam  Vijay Announced His Political Party  രാഷ്‌ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു
രാഷ്‌ട്രീയ പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ച് നടൻ വിജയ്
author img

By ETV Bharat Kerala Team

Published : Feb 2, 2024, 5:53 PM IST

ചെന്നൈ : 'തമിഴക വെട്രി കഴകം' എന്ന് പേരിട്ട രാഷ്‌ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയത്തിലെ പ്രവര്‍ത്തന പദ്ധതികള്‍ വ്യക്തമാക്കി ചലച്ചിത്ര താരം വിജയ് (Actor Vijay on Tamizhaga Vetri Kazhagam after announcement). രാഷ്‌ട്രീയത്തിലെ തന്‍റെ ഇടപെടലിനെ കുറിച്ചും താരം പങ്കുവച്ചു. അതേസമയം, പാർട്ടി തുടങ്ങിയതിന് ശേഷം വിജയ് സിനിമയിൽ തുടരുമോ എന്ന ചോദ്യം ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്നില്ല.

'എന്നെ സംബന്ധിച്ചിടത്തോളം രാഷ്‌ട്രീയം മറ്റൊരു തൊഴിലല്ല. അതൊരു പവിത്രമായ പ്രവർത്തനമാണ്. പല പൂർവികരിൽ നിന്നും പാഠങ്ങൾ വായിച്ച് ഞാൻ അതിനായി സ്വയം തയാറെടുക്കുകയാണ്. അതിനാൽ രാഷ്‌ട്രീയം എനിക്ക് ഒരു വിനോദമല്ല. അതിൽ പൂർണമായി ഇടപെടാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ നേരത്തെ പറഞ്ഞിട്ടുള്ളത് പോലെ, പാർട്ടി പ്രവർത്തനങ്ങളിൽ ഇടപെടാത്ത രീതിയിൽ സിനിമയുമായി ബന്ധപ്പെട്ട കടമ കൂടി പൂർത്തിയാക്കി ജനസേവനത്തിനായി ഞാൻ രാഷ്‌ട്രീയത്തിൽ ചേരും. തമിഴ്‌നാട്ടിലെ ജനങ്ങളോടുള്ള കടപ്പാടായിട്ടാണ് ഞാൻ അതിനെ കണക്കാക്കുന്നത്' എന്ന് നടൻ വിജയ് തന്‍റെ പ്രസ്‌താവനയിൽ വിശദീകരിച്ചു.

2026 ല്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി മത്സരിച്ച് വിജയിക്കുമെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാനപരമായ രാഷ്‌ട്രീയ മാറ്റത്തിലേക്ക് നയിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും വിജയ് തന്‍റെ പ്രസ്‌താവനയില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരം ലഭിച്ചശേഷം പാർട്ടിയുടെ നയങ്ങളും കൊടിയും ചിഹ്നവും കർമപദ്ധതികളും അവതരിപ്പിക്കുമെന്നും പൊതുയോഗങ്ങളിലൂടെ രാഷ്‌ട്രീയ യാത്ര ആരംഭിക്കുമെന്നും വിജയ് പറഞ്ഞു.

വൊളന്‍റിയർമാരെ രാഷ്‌ട്രീയവത്‌കരിച്ച് സംഘടനാപരമായി സജ്ജമായ നിലയിലേക്ക് കൊണ്ടുവരും. പാർട്ടി ചട്ടങ്ങൾക്കനുസരിച്ച് ഭാരവാഹികളെ ജനാധിപത്യപരമായി തെരഞ്ഞെടുക്കും. അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ചെയ്യുന്ന പ്രവർത്തനങ്ങൾ ഇടക്കാലത്ത് ശക്തമായി നടത്തുമെന്നും വിജയ്‌യുടെ പ്രസ്‌താവനയിൽ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ അംഗീകാരത്തിനും പാർട്ടി വിപുലീകരണ പ്രവർത്തനങ്ങൾക്കും ആവശ്യമായ സമയം കണക്കിലെടുത്താണ് പാർട്ടി രജിസ്ട്രേഷനായി അപേക്ഷ നൽകിയതെന്നും വിജയ് വിശദീകരിച്ചു.

2024ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്നും ഒരു പാർട്ടിക്കും തന്‍റെ പിന്തുണയില്ലെന്നും വിജയ് വ്യക്തമാക്കി. സിനിമ പൂർണമായും ഉപേക്ഷിച്ച് രാഷ്‌ട്രീയത്തിൽ സജീവമാകാൻ തീരുമാനിച്ച വിജയ് അടുത്ത രണ്ട് വർഷം അതിനുള്ള അടിത്തറ പാകാൻ തീരുമാനിച്ചതായും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു.

Also Read: 'തമിഴക വെട്രി കഴകം', വിജയ്‌ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിലാണ് വിജയ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ആർ ബി ചൗധരിയുടെ നിർമ്മാണത്തിൽ സൂപ്പർഗുഡ് ഫിലിംസിന്‍റെ നൂറാം ചിത്രത്തിലും അഭിനയിക്കാൻ അദ്ദേഹം സമ്മതിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് ശേഷമാകും വിജയ് മുഴുവൻ സമയ രാഷ്‌ട്രീയത്തിൽ ഇറങ്ങുക എന്നാണ് സൂചന.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.