ETV Bharat / entertainment

നടന്‍ ഉല്ലാസ് പന്തളം വിവാഹിതനായി; വധുവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് താരം - Actor Ullas Pandalam Marriage - ACTOR ULLAS PANDALAM MARRIAGE

അഭിഭാഷകയും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ് താരത്തിന്‍റെ വധു. സാലിഗ്രാമം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും.

ULLAS PANDALAM MARRIAGE PHOTOS  ULLAS PANDALAM MARRIAGE  ULLAS PANDALAM COMEDY SCENES  ULLAS PANDALAM MOVIES
Ullas Pandalam with wife Adv. Divya (ETV Bharat)
author img

By ETV Bharat Kerala Team

Published : Aug 10, 2024, 6:50 PM IST

ടനും മിമിക്ര കലാകാരനുമായ ഉല്ലാസ് പന്തളം വിവാഹിതനായി. മലപ്പുറം ജില്ലയിലെ അരീക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്‍റും അഭിഭാഷകയുമായ ദിവ്യയാണ് വധു. സാലിഗ്രാം ഉമാമഹേശ്വര ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വിവാഹ ചിത്രങ്ങള്‍ നടന്‍ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ വഴി പങ്കുവച്ചിരുന്നു. ഇതോടെ നിരവധി പേരാണ് നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. ഉല്ലാസിന്‍റേത് രണ്ടാം വിവാഹമാണ്. ആദ്യ ഭാര ആശ 2022 ഡിസംബറില്‍ മരണപ്പെട്ടിരുന്നു. ഇരുവര്‍ക്കും ഇന്ദുജിത്ത്, സൂര്യജിത്ത് എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

ടെലിവിഷന്‍ പരിപാടികളിലൂടെയും സ്‌റ്റേജ് ഷോകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനാണ് ഉല്ലാസ്. സ്‌റ്റേജ് ഷോകള്‍ക്ക് പിന്നാലെ ഏതാനും സിനിമകളിലും ഉല്ലാസ് അഭിനയിച്ചിട്ടുണ്ട്. നാം, കുട്ടനാടന്‍ മാര്‍പാപ്പ, വിശുദ്ധ പുസ്‌തകം, ചിന്ന ദാദ തുടങ്ങിയവയാണ് ഉല്ലാസ് അഭിനയിച്ച സിനിമകള്‍.

Also Read: 'മണ്ണും മഴയും പോലെയാണ് നാം, വേര്‍പിരിയലിനപ്പുറം കൂടിച്ചേര്‍ന്നവരാണ്': നാഗ ചൈതന്യക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കിട്ട് ശോഭിത

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.