ETV Bharat / entertainment

ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നത്; 'ആടുജീവിത'ത്തിന് ആശംസകളുമായി സൂര്യ - Suriya about Aadujeevitham - SURIYA ABOUT AADUJEEVITHAM

'ആടുജീവിതം' മാർച്ച് 28ന് തിയേറ്ററുകളിലേക്ക്. വിജയാശംസകൾ നേർന്ന് നടൻ സൂര്യ.

SURIYA WISHES FOR AADUJEEVITHAM  AADUJEEVITHAM RELEASE  AADUJEEVITHAM REVIEW  BLESSY PRITHVIRAJ BENYAMIN MOVIE
Suriya
author img

By ETV Bharat Kerala Team

Published : Mar 26, 2024, 8:46 PM IST

ണ്ട് ദിവസം മാത്രം, മലയാള സിനിമാപ്രേമികൾ കാത്തിരുന്ന ആ റിലീസ് ആഗതമാവുന്നു. അതെ, സിനിമാപ്രേമികൾ കാത്തിരിക്കുന്ന ബ്ലെസി - പൃഥ്വിരാജ് - ബെന്ന്യാമിൻ കൂട്ടുകെട്ടിന്‍റെ 'ആടുജീവിതം' തിയേറ്ററുകളിലേക്ക് എത്താൻ ഇനി അവശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. മാർച്ച് 28ന് 'ആടുജീവിതം' തിയേറ്ററുകളിലെത്തും.

ചിത്രത്തിന്‍റേതായി ഇതിനോടകം പുറത്തുവന്ന ​ഗാനങ്ങൾക്കും ടീസറിനുമെല്ലാം വലിയ വരവേൽപ്പാണ് പ്രേക്ഷകർ നൽകിയത്. ഇപ്പോഴിതാ 'ആടുജീവിത'ത്തിന് വിജയാശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് നടൻ സൂര്യ. 'ആടുജീവിത'ത്തിനും അതിന്‍റെ അണിയറ പ്രവർത്തകർക്കും സൂര്യ ആശംസകളറിയിച്ചു. തന്‍റെ ഔദ്യോ​ഗിക എക്‌സ് അക്കൗണ്ടിലൂടെ ആയിരുന്നു താരത്തിന്‍റെ പ്രതികരണം.

സിനിമയുടെ ട്രെയിലറും അദ്ദേഹം പങ്കുവച്ചു. 'അതിജീവനത്തിൻ്റെ കഥ പറയാനുള്ള 14 വർഷത്തെ അഭിനിവേശം. ഈ പരിവർത്തനവും ഇതുണ്ടാക്കാനുള്ള പരിശ്രമവും ജീവിതത്തിൽ ഒരിക്കൽ മാത്രമേ സംഭവിക്കൂ! ഹൃദയം നിറഞ്ഞ ആശംസകൾ'- സൂര്യ എക്‌സിൽ കുറിച്ചു.

മലയാള സിനിമാസ്വാദകർ ആകാംക്ഷപൂർവം കാത്തിരിക്കുന്ന 'ആടുജീവിതം' മലയാളത്തിലെ എക്കാലത്തെയും ബെസ്‌റ്റ് സെല്ലറുകളിൽ ഒന്നായ ബെന്യമിന്‍റെ ഇതേപേരിലുള്ള നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ഒരുക്കിയിരിക്കുന്നത്. നജീബ് എന്ന നായക കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബായി മാറുന്നതിന് പൃഥ്വിരാജ് നടത്തിയ അതിശയകരമായ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിച്ചിരുന്നു.

2008ലാണ് ഈ സിനിമയുടെ പ്രാരംഭ ജോലികൾ ആരംഭിച്ചത്. വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ൽ ബ്ലെസി തന്‍റെ സ്വപ്‌ന പദ്ധതിയുടെ ചിത്രീകരണം ആരംഭിച്ചു. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ഈ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. 'ആടുജീവിത'ത്തിന്‍റെ മുഖ്യപങ്കും ജോർദാനിലായിരുന്നു ചിത്രീകരിച്ചത്.

അമല പോൾ നായികയാവുന്ന ഈ ചിത്രത്തിൽ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരാണ് മറ്റു ശ്രദ്ധേയ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ എത്തുന്ന ഈ ചിത്രം ഹിന്ദി, തമിഴ്, തെലുഗു, കന്നഡ എന്നീ ഭാഷകളിലും പ്രേക്ഷകർക്കരികിൽ എത്തും.

പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയായ 'ആടുജീവിത'ത്തിന് സംഗീതമൊരുക്കുന്ന എ ആർ റഹ്‌മാൻ ആണ്. റസൂൽ പൂക്കുട്ടിയാണ് ശബ്‌ദമിശ്രണം. വായിച്ചറിഞ്ഞ നജീബിന്‍റെ ജീവിതകഥ തിരശീലയിൽ കാണാനുള്ള കാത്തിരിപ്പിലാണ് പ്രതീക്ഷയോടെ ഓരോ സിനിമാസ്വാദകരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.