ETV Bharat / entertainment

നടൻ സുദേവ് നായർ വിവാഹിതനായി - സുദേവ് നായർ വിവാഹം

മോഡലായ അമർദീപ് കൗർ ആണ് സുദേവ് നായരുടെ വധു

Actor Sudev Nair got married  Actor Sudev Nair marriage  നടൻ സുദേവ് നായർ വിവാഹിതനായി  സുദേവ് നായർ വിവാഹം  Sudev Nair Amardeep Kaur wedding
Sudev Nair wedding
author img

By ETV Bharat Kerala Team

Published : Feb 19, 2024, 5:38 PM IST

ചുരുങ്ങിയ സമയംകൊണ്ടുതന്നെ മലയാള സിനിമാസ്വാദകരുടെ മനസിൽ ഇടം നേടിയ നടൻ സുദേവ് നായർ വിവാഹിതനായി. മോഡലായ അമർദീപ് കൗർ ആണ് വധു. ഇരുവരും ദീർഘനാളുകളായി പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.

ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. വിവാഹത്തിന്‍റെ ഫോട്ടോകളും വീഡിയോയുമെല്ലാം ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

അതേസമയം മലയാളി ആണെങ്കിലും സുദേവ് നായര്‍ ജനിച്ചതും വളർന്നതുമെല്ലാം മുംബൈയിൽ ആണ്. പൂനെയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അദ്ദേഹം അഭിനയത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. പാർക്കറിൽ പരിശീലനം നേടിയ സുദേവിന് ബ്രേക്ക് ഡാൻസ്, ബോക്‌സിങ്, കരാട്ടെ, ജൂഡോ, കളരി പയറ്റ് തുടങ്ങിയവയിലെല്ലാം പ്രാഗത്ഭ്യമുണ്ട്.

2014ൽ സൗമിക് സെന്നിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ഗുലാബ് ഗാംഗ്' എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്‍റെ ചലച്ചിത്ര ലോകത്തേക്കുള്ള അരങ്ങേറ്റം.'മൈ ലൈഫ് പാർട്‌ണർ, അനാർക്കലി, കരിങ്കുന്നം സിക്‌സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്‍റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്‌മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം' എന്നിവയാണ് സുദേവിന്‍റെ മറ്റ് പ്രധാന ചിത്രങ്ങൾ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.