മലയാളത്തിന്‍റെ പ്രിയതാരം മമ്മൂട്ടിയുടെ ഗെറ്റപ്പുകള്‍ എന്നും സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആവാറുണ്ട്. ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയെ ഹരം കൊള്ളിക്കാനായി പുതിയ ലുക്കില്‍ മമ്മൂട്ടി എത്താറുമുണ്ട്. അതുകൊണ്ട് തന്നെ ഏത് ലുക്കിലായിരിക്കും മമ്മൂട്ടി ഇനി പ്രത്യക്ഷപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയ ഇടയ്ക്കിടെ തിരയാറുണ്ട്. താരത്തിന്‍റെ വസ്‌ത്രം, കൂളിങ് ഗ്ലാസ്, ചെരുപ്പ്, വാച്ച്, വാഹനം എന്നിങ്ങനെ എന്തു തന്നെയായാലും അതിലേക്കാണ് എപ്പോഴും ആരാധകരുടെ കണ്ണ്.
ഇപ്പോഴിതാ മമ്മൂട്ടിയുടെ പുത്തന്‍ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. തൊപ്പിയും കൂളിങ് ഗ്ലാസുമൊക്കെയായി സ്‌റ്റൈലിഷ് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. തന്‍റെ നടുവിരല്‍ കൊണ്ട് കൂളിങ് ഗ്ലാസില്‍ ടച്ച് ചെയ്‌തുകൊണ്ടുള്ള പോസാണ് താരത്തിന്‍റേത്. ചിത്രം പോസ്‌റ്റ് ചെയ്‌തതോടെ നിരവധി പേരാണ് കമന്‍റുമായി എത്തിയിരിക്കുന്നത്.
"ഇങ്ങനെ തുടങ്ങിയാല്‍ എങ്ങനാ മമ്മൂക്ക'', ''ഇനിയിപ്പോ ഇതുപോലുള്ള പാന്‍റും തൊപ്പിയും ഷര്‍ട്ടുമൊക്കെ തിരഞ്ഞു നടക്കേണ്ടി വരുമല്ലോ ദൈവമേ".. "ങ്ങളെതെന്ത് ഭാവിച്ചാണ്". "ഞങ്ങക്കൊന്നും ജീവിക്കണ്ടേ" ഇങ്ങനെ പോകുന്നു കമന്‍റുകള്‍.
ബസൂക്കയാണ് മമ്മൂട്ടിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. കലൂര്‍ ഡെന്നിസിന്‍റെ മകന്‍ ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്‍റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്. ഗൗതം വാസുദേവ് മേനോൻ ഒരു നിർണായക വേഷം ചെയ്യുന്ന ഈ ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്‍റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്‌ഫടികം ജോർജ് എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അതേസമയം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുവെന്നതും ആരാധകരെ ത്രില്ലടിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം ശ്രീലങ്കയിലായിരിക്കുമെന്ന് മഹേഷ് നാരായണന്‍ ഇടിവിയോട് വ്യക്തമാക്കിയിരുന്നു. 30 ദിവസമായിരിക്കും ശ്രീലങ്കയില്‍ ചിത്രം ഷൂട്ട് ചെയ്യുക. സിനിമയുടെ മറ്റു വിവരങ്ങളൊന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Also Read:'ശ്രുതിയുടെ വേദന.. ചിന്തിക്കാവുന്നതിനും അപ്പുറം'; ജെന്‍സന്‍റെ വിയോഗത്തില്‍ വേദന പങ്കിട്ട് മമ്മൂട്ടി