ETV Bharat / entertainment

ജോഷി നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ ; സംവിധായകൻ ജോഷിയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവം പങ്കുവച്ച് ചന്തുനാഥ് - CHANDHUNADH SHARING EXPERIENCES

സിനിമ ജീവിതത്തിലെ അനുഭവങ്ങളും പുതിയ വിശേഷങ്ങളും ഇടിവി ഭാരതുമായി താരം പങ്കുവച്ച് നടന്‍ ചന്ദുനാഥ്.

ACTOR CHANDHUNADH INTERVIEW  ചന്തുനാഥ് അഭിമുഖം  ചന്തുനാഥ് സിനിമ  CHANDHUNADH ABOUT MOVIES
Actor Chandhunadh (Etv Bharat Network)
author img

By ETV Bharat Kerala Team

Published : May 21, 2024, 7:43 PM IST

നടൻ ചന്തുനാഥ് ഇടിവി ഭാരതിനോട് (Etv Bharat Network)

എറണാകുളം : ഒരൊറ്റ ചിത്രം കൊണ്ട് സമ്പാദിക്കുന്ന താരമൂല്യം തുടർന്നുവരുന്ന ചിത്രങ്ങൾക്കും ഒരുപോലെ ബാധകമാണെന്നതാണ് ആക്‌ടിങ് കരിയറിലെ ചലഞ്ചെന്ന് നടന്‍ ചന്ദുനാഥ്. പതിനെട്ടാം പടി, ഫീനിക്‌സ്, മാലിക്, സീക്രട്ട് ഹോം, സിബിഐ 5, പാപ്പൻ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ താരമായ ചന്തുനാഥ് ഇടിവി ഭാരതിനോട് സംസാരിക്കുന്നു...

മൂല്യമുള്ള ഒരു താരമായി വളരണമെന്ന് തന്നെയാണ് ജീവിതലക്ഷ്യം പക്ഷേ ഇപ്പോൾ ഒരു സേഫ് സൊണിലൂടെയാണ് എന്‍റെ കരിയർ മുന്നോട്ടുപോകുന്നത്. വിജയ ചിത്രങ്ങളുടെ ഭാഗമാക്കുക. പ്രേക്ഷകർക്ക് തിരിച്ചറിയാൻ സാധിക്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കുക എന്ന നിലയിൽ.

ഒരു നടനെന്ന രീതിയിൽ സിനിമയിൽ പിടിച്ചുനിൽക്കാൻ സുരക്ഷിതമായ മാർഗം ഇതുതന്നെയാണ്. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം വിജയിക്കുന്ന മലയാള സിനിമയുടെ സുവർണ കാലമാണിത്. അക്കാലത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് പരാജയപ്പെടുന്ന ഒരു ചിത്രത്തിന്‍റെ ഭാഗമാകാൻ ഞാനില്ല.

നല്ല സിനിമകൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ്. മിനിമം ഗ്യാരണ്ടിയുള്ള ഒരു നടനായി ഉറപ്പായും മാറണം. സിനിമയിൽ പിടിച്ചുനിൽക്കുക ഏറെ ബുദ്ധിമുട്ടുള്ള സംഗതി തന്നെ. അതിനുവേണ്ടി ചെയ്യുന്ന പല കാര്യങ്ങളും ഒരു പക്ഷേ ഒരു മാധ്യമത്തിനു മുന്നിൽ തുറന്നു പറയാൻ സാധിക്കുന്നതല്ല. സിനിമ ഇൻഡസ്ട്രിയുടെ ഭാഗമായി നിലനിൽക്കുന്നതിന് പാലിക്കപ്പെടേണ്ട ചട്ടങ്ങൾ ഒരു അഭിനേതാവിന് കൃത്യമായ അറിയാം. ഒരു സിനിമ ചെയ്യാനും രണ്ട് സിനിമ ചെയ്യാനും വളരെ എളുപ്പമാണ്. ദീർഘനാൾ നിലനിൽക്കുന്നതാണ് ബുദ്ധിമുട്ടേറിയ വസ്‌തുത. ഒരുപാട് ചിന്തിച്ചു ഉറപ്പിച്ച ശേഷമാണ് സിനിമയിലേക്ക് കടന്നുവന്നത്.

നേരിട്ട് കടമ്പകൾ വളരെ വലുതായിരുന്നു. മലയാള സിനിമയുടെ ഭാഗമായ ശേഷം തിരിച്ചുപോക്കിനെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ഒരു പിൻബലമോ സിനിമാ ബന്ധമോ ഇല്ലാതെ അഭിനയ ലോകത്തേക്ക് കടന്നുവന്ന ആളാണ് താൻ. ഒരു നിർമാതാവിന് വിശ്വസിക്കാവുന്ന താരമായി വളരേണ്ടത് എന്‍റെ കടമയാണ്. പ്രതിസന്ധികൾ വരുമ്പോൾ ജീവിതത്തിൽ എടുത്ത തീരുമാനങ്ങൾ തെറ്റായിപ്പോയി എന്ന് തോന്നാറില്ല.

അധ്യാപന ജോലി ഉപേക്ഷിച്ചാണ് സിനിമയിൽ എത്തിയത്. സിനിമയ്ക്ക് വേണ്ടിയുള്ള എന്‍റെ ശ്രമങ്ങൾ എത്ര കഠിനമായാലും നേരിടാൻ തന്നെയാണ് തീരുമാനം. എപ്പോഴെങ്കിലും തോറ്റുപോയി എന്ന് തോന്നിയാൽ പഴയ ജോലിയിലേക്ക് തന്നെ തിരിച്ചു പോകാം. ഒരു നടനായ ശേഷം സിനിമയോടുള്ള സമീപനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. ബെംഗളൂരുവിൽ അധ്യാപകനായി ജോലി ചെയ്യുന്ന സമയം ധാരാളം സിനിമകൾ കാണുമായിരുന്നു.

അക്കാലത്ത് നല്ല സിനിമകൾ, മോശം സിനിമകൾ അങ്ങനെ രണ്ടു വിഭാഗത്തുള്ള സിനിമകളെ ഉണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ അത്തരത്തിൽ സമീപിക്കാൻ മാത്രമേ സാധിച്ചിരുന്നുള്ളൂ. പക്ഷേ ഒരു നടനായ ശേഷം സിനിമയുടെ പല ഘടകങ്ങളും കീറിമുറിച്ച് ശ്രദ്ധിക്കാൻ ആരംഭിച്ചു. സിനിമയുടെ ആഖ്യാനശൈലി, താരങ്ങളുടെ പ്രകടനം, തിരക്കഥ ഛായാഗ്രഹണം എഡിറ്റിംഗ് അങ്ങനെ എല്ലാ മേഖലകളെക്കുറിച്ചും സിനിമ കാണുമ്പോൾ ശ്രദ്ധിക്കാൻ ആരംഭിച്ചു.

സത്യത്തിൽ അങ്ങനെ സിനിമ കാണുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ അങ്ങനെ ആസ്വാദനത്തെ മാറ്റിയെടുക്കേണ്ടതായി നിർബന്ധിതനാകുന്നു. ഇപ്പോഴത്തെ സിനിമ നിരൂപകരുടെയും അവസ്ഥ ഏകദേശം ഇതുപോലെ തന്നെയാണ്. ഞാൻ കാണാൻ പോകുന്ന സിനിമയെ കൃത്യമായി ജഡ്‌ജ് ചെയ്‌തു കളയും എന്ന മനോഭാവത്തിൽ ആസ്വദിച്ചാൽ അത് അപകടകരമാണ്.

ജോഷി നമ്മള്‍ വിചാരിച്ച ആളല്ല

മലയാളത്തിലെ പ്രഗൽഭരായ സംവിധായകരോടൊപ്പം ഈ ചെറിയ കാലയളവിൽ പ്രവർത്തിക്കാനായി. അതിൽ ജോഷി സാറിനോടൊപ്പം പാപ്പൻ എന്ന ചിത്രത്തിൽ സഹകരിക്കാൻ സാധിച്ചു. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നതിന് മുമ്പ് പലരും അദ്ദേഹത്തെക്കുറിച്ച് എന്നോട് പറഞ്ഞ ചില കാര്യങ്ങൾ സത്യത്തിൽ തെറ്റാണെന്ന് ബോധ്യപ്പെട്ട നിമിഷങ്ങൾ ആയിരുന്നു.

ഒരു സംശയം തോന്നിയാൽ ജോഷി സാറിനോട് ചോദിക്കാൻ തുനിയുമ്പോൾ ഷർട്ടിൽ പിടിച്ചു വലിച്ചു വേണ്ട എന്ന് പറഞ്ഞ സംഭവങ്ങൾ വരെയുണ്ട്. വളരെ ദേഷ്യക്കാരൻ ആണ് ജോഷി എന്നും കേട്ടു. കേട്ട കാര്യങ്ങൾ വച്ച് മനസിൽ വരച്ചെടുത്ത രൂപമേ ആയിരുന്നില്ല ജോഷി സാറിന്. പറഞ്ഞു കേട്ട ഒന്നും അദ്ദേഹത്തിന്‍റെ ഭാഗത്തുനിന്ന് സംഭവിച്ചില്ല. സംശയങ്ങൾക്ക് മറുപടി നൽകുന്ന, അഭിനേതാക്കൾക്ക് കൃത്യമായ നിർദ്ദേശവും സപ്പോർട്ടും നൽകി മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്ന സംവിധായകനാണ് ജോഷിയെന്നും ചന്തു നാഥ് പറഞ്ഞു.

Read More : സിനിമയ്‌ക്കുള്ളിലെ മത്സരബുദ്ധി പുറത്ത് നിന്നുള്ളവര്‍ക്ക് അറിയില്ല; നിലനിൽക്കുക എന്നത് തന്നെ പ്രയാസം'; ചന്തുനാഥ് പറയുന്നു... - Actor Chandhunadh Interview

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.