കഴിഞ്ഞ ആഴ്‌ച ശരിക്കുമുള്ള പോലീസ് ജീപ്പിലാണ് നാം നടന്‍ ബൈജു സന്തോഷിനെ കണ്ടത്. എന്നാല്‍ ഈ ഞായറാഴ്‌ച പോലീസ് യൂണിഫോം ധരിച്ച് ജീപ്പില്‍ നിന്നിറങ്ങുന്ന ബൈജുവിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. സംഭവം വേറെയൊന്നുമല്ല 'ഇടിനാശം വെള്ളപ്പൊക്കം' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുള്ള വീഡിയോ ആണിത്. ഈ വീഡിയോ ബൈജു തന്നെയാണ് തന്‍റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബൈജുവിന്‍റെ ഈ രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ ആഴ്‌ചയാണ് സ്‌കൂട്ടര്‍ യാത്രക്കാരെ കാറിടിച്ച സംഭവവുമായി ബൈജുവിനെതിരെ പോലീസ് കേസെടുത്തത്. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇപ്പോള്‍ വീഡിയോ താരം പുറത്തു വിട്ടത്. 'കഴിഞ്ഞ ആഴ്‌ച ശരിക്കുമുള്ള പോലീസ് ജീപ്പില്‍ കയറി, ഈ ഞായറാഴ്‌ച ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട ജീപ്പിലാണ്, മനുഷ്യന്‍റെ ഓരോരോ യോഗം, എന്തു ചെയ്യാന്‍ പറ്റും' എന്നാണ് റീലിലെ ബൈജുവിന്‍റെ സംഭാഷണം.
നിരവധി കമന്‍റുകളാണ് ചിത്രത്തിന് താഴെ വന്നിട്ടുള്ളത്. താങ്കളെ ഇഷ്‌ടമാണ്. പക്ഷേ കാറപകടത്തിലെ താങ്കളുടെ നിലപാടും വാക്കുകളും വല്ലാതെ വെറുപ്പിച്ചു. നിയമം പാലിക്കാന്‍ ഉള്ളതാണ് പ്രത്യേകിച്ചും ട്രാഫിക് നിയമങ്ങള്‍ ഒരാളുടെ അശ്രദ്ധ വന്‍ അപകടങ്ങള്‍ വിളിച്ചു വരുത്തില്ലേ ഇനിയെങ്കിലും ശ്രദ്ധിക്കണം ഇങ്ങനെ പോകുന്നു കമന്‍റുകള്‍.
അതേസമയം ഞായറാഴ്‌ച്ചയുണ്ടായ വാഹനാപകടത്തിന്‍റെ പശ്ചാത്തലത്തില്‍ പൊതുസമൂഹത്തോട് ബൈജു മാപ്പ് പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ബൈജുവിന്‍റെ ക്ഷമാപണം. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ താനും ബാധ്യസ്ഥനാണെന്നും തന്നില്‍ നിന്നും അഹങ്കാരം നിറഞ്ഞ സംസാരം ഉണ്ടായതായി ആര്‍ക്കെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും ബൈജു പറഞ്ഞിരുന്നു.
"സംഭവത്തിന്‍റെ യഥാർത്ഥ വസ്‌തുത അറിയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്വമാണ്. ഞായറാഴ്‌ച്ച കവടിയാറിൽ നിന്നും വെള്ളയമ്പലത്തേക്ക് കാറിൽ സഞ്ചരിക്കുകയായിരുന്നു. 65 കിലോമീറ്റർ സ്‌പീഡ് ഉണ്ടായിരുന്നു. വെള്ളയമ്പലത്തിൽ നിന്ന് മ്യൂസിയം ഭാഗത്തേക്ക് പോകാനായിരുന്നു ഉദ്ദേശിച്ചത്. എന്നാൽ വെള്ളയമ്പലത്ത് വെച്ച് മുന്‍വശത്തെ ടയർ പഞ്ചറായി.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വാഹനത്തിന്‍റെ നിയന്ത്രണം നഷ്‌ടമാവുകയും ഒരു സ്‌കൂട്ടർ യാത്രികന്‍റെ ദേഹത്ത് തട്ടുകയും ചെയ്‌തു. ആ ചെറുപ്പക്കാരനോട് ആശുപത്രിയില്‍ പോകണോ എന്ന് ചോദിക്കുകയും ചെയ്‌തു. പിന്നീട് അയാൾക്ക് മുറിവോ ചതവോ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. അയാൾക്ക് പരാതിയില്ലെന്ന് പൊലീസിൽ അറിയിക്കുകയും ചെയ്‌തിരുന്നു. ഈ സംഭവത്തിൽ പൊലീസ് എന്നെ സഹായിച്ചിട്ടില്ല. നിയമപരമായ കേസ് എടുത്തിട്ടുണ്ട്. ഇതാണ് ബൈജു അന്ന് സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞ വാക്കുകള്‍.
Also Read:പറയുന്നത് എന്തും വളച്ചൊടിക്കും എന്ന ഭയത്തിലാണ് ഇവിടെ പലരും നിശബ്‌ദരാകുന്നത്; സുരഭി ലക്ഷ്‌മി