ETV Bharat / entertainment

കാന്‍ മേളയില്‍ കേരളത്തിന് അഭിമാനിക്കാന്‍ മറ്റൊരു കാരണം കൂടി; ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റില്‍’ മലയാളികളുടെ പ്രിയ നടനും - AZEES IS IN ALL WE IMAGINE AS LIGHT - AZEES IS IN ALL WE IMAGINE AS LIGHT

നടന്‍ തന്നെയാണ് ചിത്രത്തിൽ താനും ഒരു പ്രധാന റോളിൽ അഭിനയിച്ചുവെന്ന് വെളിപ്പെടുത്തി സംവിധായകയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ഇട്ടത്.

AZEES NEDUMANGAD  ALL WE IMAGINE AS LIGHT  കാൻ ചലച്ചിത്രമേള 2024  ഗ്രാൻഡ് പ്രിസ്‌ക് അവാർഡ് 2024
Azees Nedumangad is with director Paayal Kapadia (ETV Bharat)
author img

By ETV Bharat Kerala Team

Published : May 26, 2024, 4:53 PM IST

എറണാകുളം: എഴുപത്തിയേഴാം കാൻ ഫിലിം ഫെസ്‌റ്റിവലിൽ ഇന്ത്യയ്ക്ക് അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പായൽ കപാഡി സംവിധാനം ചെയ്‌ത 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്'. ചലച്ചിത്രമേളയിൽ രണ്ടാമത്തെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരമായ ഗ്രാൻ പ്രിക്‌സ് അവാർഡാണ് ചിത്രം സ്വന്തമാക്കിയത്. ഹിന്ദി, മലയാളം ഭാഷകളിലായി ഒരുക്കിയ ചിത്രത്തിൽ മലയാളി അഭിനേത്രികളായ കനി കുസൃതിയും ദിവ്യ പ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേന്ദ്ര കഥാപാത്രമായി തിരുവനന്തപുരം സ്വദേശിയായ ഹൃദു ഹാറൂണും അഭിനയിക്കുന്നു.

ഇപ്പോൾ 'ഓൾ വി ഇമാജിൻ അസ് ലൈറ്റ്' ലോക സിനിമയുടെ ശ്രദ്ധയാകർഷിക്കുമ്പോൾ മലയാളികൾക്ക് അഭിമാനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. മലയാള നടൻ അസീസ് നെടുമങ്ങാടും ചിത്രത്തിൽ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് എന്നാതാണത്. അസീസ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിൽക്കൂടി സ്‌ഥിരീകരിച്ചത്‌. മലയാളികളായ കനിയും ദിവ്യ പ്രഭയും ,ഹൃദു ഹാറൂണും ചലച്ചിത്ര മേളയിൽ തിളങ്ങിയപ്പോൾ, സോഷ്യൽ മീഡിയയിലൂടെയാണ് അസീസിന് അഭിനന്ദന പ്രവാഹം എത്തുന്നത്.

ചിത്രത്തിൽ താനും ഒരു പ്രധാന റോളിൽ അഭിനയിച്ചുവെന്ന് വെളിപ്പെടുത്തി അസീസ് തന്നെയാണ് സംവിധായകയോടൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്‌തത്. നാല് മലയാളി താരങ്ങളാണ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രത്തിൻ്റെ കേന്ദ്ര അഭിനേതാക്കൾ എന്നത് മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണ് സമ്മാനിക്കുന്നത്.

ഡോക്‌ടർ മനോജ് എന്ന കഥാപാത്രത്തെയാണ് അസീസ് ചിത്രത്തിൽ അവതരിപ്പിച്ചത്. അസീസിനെക്കുറിച്ച് കനി കുസൃതി അഭിമുഖത്തിൽ സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെയാണ് പലരും ചിത്രത്തിൽ അസീസ് അഭിനയിച്ചെന്ന കാര്യം അറിയുന്നത്. ഇതോടെ ചലച്ചിത്ര മേഖലയിൽ നിന്നും പുറത്തുനിന്നുമുള്ള നിരവധി ആളുകളാണ് അസീസിന് അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈ നഗരത്തില്‍ ജോലി ചെയ്യുന്ന രണ്ടു മലയാളി നേഴ്‌സുമാരായ പ്രഭയും അനുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. വലിയ നഗരത്തില്‍ അവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്‍ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് 'ഓള്‍ വി ഇമാജിന്‍ ഈസ്‌ ലൈറ്റ്'.

മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. 1994 ൽ ഷാജി എൻ കരുണിന്‍റെ 'സ്വം' മത്സര വിഭാഗത്തില്‍ ഇടം പിടിച്ചിരുന്നു.

Also Read : കാനിലെ ഇന്ത്യയുടെ ചരിത്ര വനിത; അറിയുമോ പായൽ കപാഡിയയെ?

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.