ചെന്നൈ: നൈറ്റ് പട്രോളിങ്ങിനിടെ അല്ലു അര്‍ജുന്‍ നായകനായി എത്തിയ പുഷ്‌പ 2: ദി റൂള്‍ കാണാന്‍ പോയ അസി. കമ്മീഷണറെ സിറ്റി പോലീസ് കമ്മീഷണര്‍ പിടികൂടി. തിരുനെല്‍വേലി സിറ്റി പോലീസ് കമ്മീഷണറുടെ താത്കാലിക ചുമതല വഹിക്കുന്ന പി മൂര്‍ത്തിയാണ് അസി. കമ്മീഷണറെ കയ്യോടെ പിടികൂടിയത്. അസിസ്റ്റൻ്റ് കമ്മീഷണർ ഓഫ് പോലീസ് (എസിപി) സെന്തിൽ കുമാറാണ് നിയമലംഘനം നടത്തി സിനിമ കാണാനായി പോയത്.
വയല്‍ലെസിലൂടെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോള്‍ അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് പട്രോളിങ്ങിനിടെ മുങ്ങിയെന്ന കാര്യം മനസിലായത്. കള്ളക്കളി പിടികൂടിയതോടെ സിനിമ തിയേറ്ററിലായിരുന്നുവെന്ന് ഇയാള്‍ തന്നെ സമ്മതിക്കുകയായിരുന്നു.
നെല്ലായി മെട്രോപൊളിറ്റൻ മേഖലയിൽ കുറ്റകൃത്യങ്ങൾ വര്‍ധിച്ചതോടെ ഡിഐജിയുടെയും സിറ്റി പൊലീസ് കമ്മീഷണറുടെയും (ഇൻചാർജ്) മൂർത്തിയുടെയും നിര്‍ദേശ പ്രകാരം രാത്രികാല പട്രോളിങ് ശക്തമാക്കാന്‍ തീരുമാനിച്ചത്. ഇതു പ്രകാരം നാല് വനിതാ ഇന്‍സ്‌പെക്‌ടര്‍മാരുടെ നേതൃത്വത്തിലുള്ള സംഘങ്ങളെ ഡിസംബര്‍ ഏഴിന് രാത്രിയില്‍ പട്രോളിങിനായി നിയോഗിച്ചു. ഇവരുടെ മേല്‍നോട്ടത്തിനായി അസി. കമ്മീഷണറെയും നിയോഗിച്ചു. നെല്ലായി ടൗൺ, നെല്ലായി ജംക്‌ഷൻ, പാളയംഗോട്ടൈ, മേലപ്പാളയം തുടങ്ങിയ പ്രദേശങ്ങളിലെ രാത്രികാല പട്രോളിംഗിന് മേൽനോട്ടം വഹിക്കേണ്ടിയിരുന്നത് സെന്തിൽ കുമാറായിരുന്നു.
രാത്രി 11.30 തോടെ പട്രോളിങ് സംബന്ധിച്ച വിവരം അറിയുന്നതിനായി അസി. കമ്മീഷണറെ വയര്‍ലെസിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെ ലൈനില്‍ കിട്ടിയില്ല. 15 മിനിറ്റ് കഴിഞ്ഞിട്ടും പ്രതികരണം ഉണ്ടാകാതിരുന്നതോടെ കൺട്രോൾ റൂം അദ്ദേഹത്തെ ബന്ധപ്പെടാൻ പലതവണ ശ്രമിച്ചു, ഒടുവിൽ സെന്തിൽ കുമാറിനെ മൊബൈല്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ താൻ തച്ചനല്ലൂർ ഏരിയയിലാണെന്ന് കള്ളം പറഞ്ഞു.
ടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
അവിടെ ഒരു പ്രശ്‌നം നടക്കുകയാണെന്നും അവിടെ നില്‍ക്കുകയാണെന്നും അറിയിച്ചു. എന്നാല്‍ അവിടെ നില്‍ക്കണമെന്നും താന്‍ നേരിട്ട് അവിടേയ്ക്ക് വരാമെന്നും കമ്മീഷണര്‍ അറിയിച്ചു. ഇതോടെയാണ് അസി. കമ്മീഷണര്‍ സത്യം വെളിപ്പെടുത്തിയത്.
അതേസമയം ഇന്ത്യന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം കാറ്റില്‍ പറത്തിക്കൊണ്ട് അല്ലു അര്‍ജുന്‍ ചിത്രം പുഷ്‌പ2 കുതിക്കുകയാണ്. ചിത്രം തിയേറ്ററുകളിലെത്തി നാലാം ദിനത്തില്‍ 600 കോടി എന്ന നാഴിക കല്ലാണ് പുഷ്‌പ 2 പിന്നിട്ടിരിക്കുന്നത്. അതും ഇന്ത്യയില്‍ നിന്ന് മാത്രം. ആഗോളതലത്തില്‍ 800 കോടി രൂപയാണ് നേടിയിരിക്കുന്നത്.
തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ, ബംഗാളി എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ ഈ ചിത്രം ആദ്യ ദിനം കേരളത്തിലൊക്കെ സമ്മിശ്രപ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.